IPL 2026: ഇനി ഐപിഎല്ലിൽ ഇക്കാര്യങ്ങൾ നടക്കില്ല, കർശന നിബന്ധനകളുമായി ബിസിസിഐ; എന്തൊക്കെ മാറ്റങ്ങളെന്ന് അറിയാം

1 month ago 7

ഹൈലൈറ്റ്:

  • മത്സരം വെെകുന്നതിൽ ബിസിസി ഐക്ക് അതൃപ്തി
  • ക്യാപ്റ്റന്മാർക്ക് പിഴ ശിക്ഷ ലഭിക്കുന്നത് കൂടുന്നു
  • ബിസിസി ഐ വരുത്തിയത് നിർണ്ണായക നീക്കങ്ങൾ

shubman gill, ashish nehraശുഭ്മാൻ ഗിൽ, ആശിഷ് നെഹ്റ(ഫോട്ടോസ്- AP)
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2026 സീസൺ ആവേശകരമായി പുരോഗമിക്കുകയാണ്. മൂന്നാം റൗണ്ട് മത്സരങ്ങൾ പിന്നിടവെ കർശന നിബന്ധനകളുമായി രംഗത്തെത്തിയിരിക്കുകയാണ് ബിസിസി ഐ. ഇനി ഐപിഎല്ലിൽ ചില കാര്യങ്ങൾ ചെയ്യാൻ സാധിക്കില്ലെന്നും ഇക്കാര്യങ്ങളിൽ നിബന്ധനകൾ എന്തൊക്കെയാണെന്നും കൃത്യമായി അറിയിച്ചിരിക്കുകയാണ് ബിസിസി ഐ. ടീമുകൾക്ക് ഇത് സംബന്ധിച്ചുള്ള നിർദേശങ്ങൾ നൽകിയിട്ടുണ്ടെന്നാണ് ക്രിക്ക്ബസിന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നത്.ഇപ്പോൾ ടീമിന്റെ ഭാഗമായി ഡഗൗട്ടിലിരിക്കുന്ന താരങ്ങൾക്ക് മെെതാനത്തേക്ക് എത്താൻ അവസരമുണ്ട്. വെള്ളം കുടിയുടെ ഇടവേളകളിൽ വാട്ടർ ബോയിക്കും പരിശീലകർക്കുമൊപ്പം പല താരങ്ങളും ഗ്രൗണ്ടിലേക്കെത്തുന്നത് എല്ലാവരും കാണുന്നതാണ്. എന്നാൽ ഇനി അത് നടക്കില്ല. 16 അംഗ ടീമിന്റെ ഭാഗമായിരിക്കുന്ന താരങ്ങൾക്ക് മാത്രമെ ഇനി ഗ്രൗണ്ടിലേക്ക് ഇറങ്ങാൻ സാധിക്കുകയുള്ളൂ. അല്ലാത്ത താരങ്ങൾക്ക് മെെതാനത്തിലേക്കെത്താൻ കർശന വിലക്കാണ് ബിസിസി ഐ ഏർപ്പെടുത്തിയിരിക്കുന്നത്.

ജയിച്ചു തുടങ്ങിയ മുംബൈക്ക് ചുവടുപിഴയ്ക്കുന്നു; രാജസ്ഥാനോടും തോറ്റ് മുംബൈ ഇന്ത്യൻസ്


അങ്ങനെ വരുമ്പോൾ പ്ലേയിങ് ഇലവനിൽ ഉൾപ്പെട്ടിരിക്കുന്ന 11 താരങ്ങൾക്കും സബ്സ്റ്റിറ്റ്യൂട്ടായി ഉൾപ്പെട്ടിരിക്കുന്ന അഞ്ച് താരങ്ങൾക്കുമാണ് മെെതാനത്തിലേക്ക് എത്താനാവുക. ടീമിന്റെ ഭാഗമായിരിക്കുന്ന മറ്റ് താരങ്ങൾക്കൊന്നും മെെതാനത്തിലേക്ക് ഇറങ്ങാൻ അനുമതിയില്ല. അനാവശ്യമായി മെെതാനത്തിലേക്ക് താരങ്ങൾ എത്തുന്നതിന് നിയന്ത്രണം കൊണ്ടുവരാനാണ് ഇത്തരമൊരു നീക്കം.

ഇപ്പോൾ പല താരങ്ങളും വാട്ടർ ബോയിസായി മെെതാനത്തേക്ക് വരുന്ന പ്രവണതയുണ്ട്. അനുവദിക്കപ്പെടാത്ത സമയത്ത് പോലും വാട്ടർ ബോയിസ് മെെതാനത്തിലേക്ക് എത്തുന്നതും മത്സരം വെെകുന്നതിനും കാരണമാകുന്ന സാഹചര്യം നിലനിൽക്കുന്നുണ്ട്. ഇതിന് തടയിടാനാണ് ഇത്തരമൊരു നീക്കം ബിസിസി ഐയുടെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത്.
Samayam MalayalamIPL 2026: പ്രതിഫലം 10 കോടിക്ക് മുകളിൽ, പക്ഷെ ഈ സീസണിൽ നിരാശപ്പെടുത്തുന്നു; സഞ്ജു മാത്രമല്ല, പട്ടികയിൽ ഈ താരങ്ങളും
മറ്റൊരു നിർണ്ണായക മാറ്റം കൂടിയുണ്ട്. ടീമിന്റെ ഭാഗമായിരിക്കുന്ന താരങ്ങളിൽ പലരും ബൗണ്ടറി ലെെന് പുറത്തുകൂടി അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നത് കാണാൻ സാധിക്കുന്നുണ്ട്. എന്നാൽ ഇനി അതിന് സാധിക്കില്ല. പ്ലേയിങ് ഇലവനിലെ താരങ്ങളും സബ്സ്റ്റിറ്റ്യൂട്ടും ഉൾപ്പെടെ 16 താരങ്ങൾക്ക് മാത്രമാണ് ഇത്തരത്തിൽ ഡഗൗട്ടിൽ നിന്ന് ഇറങ്ങി നടക്കാൻ അനുവാദം. അല്ലാത്ത താരങ്ങളെല്ലാം ഡഗൗട്ടിൽത്തന്നെ തുടരണം എന്നാണ് ബിസിസി ഐ നിർദേശിച്ചിരിക്കുന്നത്.

മത്സരം വെെകുകയും ക്യാപ്റ്റന്മാർക്ക് പിഴ ശിക്ഷ ലഭിക്കുകയും ചെയ്യുന്നത് ഇപ്പോൾ കൂടുതലായി കാണാം. ശ്രേയസ് അയ്യരും ശുഭ്മാൻ ഗില്ലുമെല്ലാം ഇതിനോടകം പിഴ ശിക്ഷ നേരിട്ടു. എന്നാൽ ഇനി അത് സംഭവിക്കാതിരിക്കാനും സമയബന്ധിതമായി ഐപിഎൽ മത്സരങ്ങൾ പൂർത്തിയാക്കാനുമാണ് ഇത്തരമൊരു തീരുമാനം ബിസിസി ഐ എടുത്തതെന്നാണ് റിപ്പോർട്ട്.


IPL 2026: സഞ്ജുവിന്റെ ബാറ്റിങ് പൊസിഷൻ മാറുമോ? തിരിച്ചുവരാൻ സിഎസ്കെ, ഈ സീസണിൽ അക്കൗണ്ട് തുറക്കാത്ത ഏക ടീം

തേർഡ് അംപയറുടെ പരിശോധന രീതിയിലും മാറ്റം വന്നിട്ടുണ്ട്. ടിവി അംപയർക്ക് ഒന്നിലധികം തീരുമാനം എടുക്കാനുള്ള സമയത്തിൽ നിയന്ത്രണം കൊണ്ടുവന്നിരിക്കുകയാണ്. പ്രത്യേക സാഹചര്യത്തിലല്ലാതെ കൂടുതൽ റിപ്ലേ പരിശോധനകൾ അനുവദിക്കില്ല. ഉദാഹരണമായി ക്യാച്ചിനുള്ള പരിശോധനക്കാണ് റിവ്യൂ എടുത്തതെങ്കിൽ അത് വെെഡ് ആണോ എന്ന് സ്വാഭാവികമായി പരിശോധിക്കാൻ അനുമതി ഉണ്ടാവില്ല. ഓൺഫീൽഡ് അംപയറുടെ തീരുമാനം അനുസരിച്ച് മാത്രമെ ഇത് പരിശോധിക്കൂ.

തേർഡ് അംപയർമാർ കൂടുതൽ സമയം എടുക്കുന്നതും മത്സരം നിശ്ചയിച്ച സമയത്ത് അവസാനിക്കുന്നതിൽ തടസമാകുന്നുണ്ട്. ഇതിന് മാറ്റം കൊണ്ടുവരാനാണ് ഇത്തരമൊരു തീരുമാനം ബിസിസി ഐ കൊണ്ടുവന്നിരിക്കുന്നതെന്ന് തന്നെ വിലയിരുത്താം.

വിഷ്ണു പ്രസാദ് എസ്

രചയിതാവിനെക്കുറിച്ച്വിഷ്ണു പ്രസാദ് എസ് സമയം മലയാളത്തിലെ ഡിജിറ്റൽ കണ്ടന്റ് പ്രൊഡ്യൂസർ ആണ് വിഷ്ണു പ്രസാദ് എസ്. മാസ് കമ്യൂണിക്കേഷനിൽ ബിരുദം നേടിയ വിഷ്ണു മം​ഗളം പത്രത്തിലൂടെയാണ് മാധ്യമ പ്രവർത്തനം ആരംഭിച്ചത്. തേജസ്, തത്സമയം, വൺ‌ ഇന്ത്യ മലയാളം എന്നിവടങ്ങളിലെല്ലാം സ്പോർട്സ് വിഭാ​ഗത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. 2025 ആ​ഗസ്റ്റ് 1മുതൽ സമയം മലയാളത്തിൽ സ്പോർട്സ് വാർത്തകളാണ് കെെകാര്യം ചെയ്യുന്നത്... കൂടുതൽ വായിക്കുക

Read Entire Article