Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam•29 Apr 2026, 9:21 americium IST
IPL 2026: അർഷ്ദീപ് ഇന്ത്യയുടെ ടി20 ടീമിനൊപ്പം മികച്ച പ്രകടനം നടത്തുന്ന ഇടം കെെയൻ പേസറാണ്. എന്നാൽ പഞ്ചാബ് കിങ്സിനൊപ്പം ഈ മികവ് കാട്ടാൻ വെെഭവിന് സാധിക്കുന്നില്ലെന്നതാണ് നിരാശപ്പെടുത്തുന്ന കാര്യം
ഹൈലൈറ്റ്:
- പഞ്ചാബിന്റെ കുതിപ്പിന് പൂട്ടിട്ട് രാജസ്ഥാൻ
- പഞ്ചാബിന്റെ ബൗളർമാർക്ക് മികവ് കാട്ടാനാവുന്നില്ല
- പഞ്ചാബ് പോയിന്റ് പട്ടികയിൽ തലപ്പത്ത് തുടരുന്നു
അർഷ്ദീപ് സിങ്(ഫോട്ടോസ്- ANI)സൂപ്പറാക്കി നരെയ്ൻ, ലഖ്നൗവിന്റെ ചീട്ടുകീറി കെകെആർ; റിങ്കു സിങ്ങിന്റെ പോരാട്ട വീര്യത്തിന് കെെയടി
അർഷ്ദീപ് നിരവധി വെെഡുകളും നോബോളുകളുമാണ് സമീപകാലത്തായി എറിയുന്നത്. അർഷ്ദീപ് വെെഡ് യോർക്കറുകളിലൂടെ ബാറ്റ്സ്മാനെ പിടിച്ചുകെട്ടാൻ പലപ്പോഴും ശ്രമിക്കാറുണ്ട്. എന്നാൽ സമീപകാലത്തായി അർഷ്ദീപ് ഇതിന് ശ്രമിക്കുമ്പോൾ അതിൽ കൂടുതലും വെെഡായി മാറുകയാണ്. അർഷ്ദീപ് ഫോമിലേക്കെത്താത്തത് പഞ്ചാബിനെ കാര്യമായിത്തന്നെ ബാധിക്കുന്നുണ്ട്.
പഞ്ചാബ് എട്ടിൽ ആറ് മത്സരങ്ങൾ ജയിച്ചതും ബാറ്റിങ് നിരയുടെ മികവിലാണെന്ന് പറയാം. ബൗളർമാരുടെ പ്രകടനം നിർണ്ണായകമായി വന്നത് രാജസ്ഥാനെതിരേയാണ്. ഈ മത്സരത്തിൽ അർഷ്ദീപടക്കം തല്ലുവാങ്ങിക്കൂട്ടുന്നതാണ് കാണാനായത്. ഹർപ്രീത് ബ്രാൻ നാല് ഓവറിൽ 25 റൺസ് വഴങ്ങിയപ്പോൾ യുസ് വേന്ദ്ര ചഹാൽ 36 റൺസ് വഴങ്ങി മൂന്ന് വിക്കറ്റാണ് നേടിയത്. സ്പിന്നർമാർ മികവ് കാട്ടിയപ്പോഴും പേസർമാർ തല്ലുവാങ്ങിക്കൂട്ടി.
അർഷ്ദീപിന്റെ സ്ഥിരതക്കുറവ് താരത്തിന് തിരിച്ചടിയായി മാറാൻ സാധ്യതയുണ്ട്. മറ്റൊരു ഇടം കെെയൻ പേസറെക്കുറിച്ച് ഇന്ത്യൻ സെലക്ടർമാരും ചിന്തിക്കാനുള്ള സാധ്യതകളേറെയാണ്. മൊഹ്സിൻ ഖാനെ ഇന്ത്യ ടീമിലേക്ക് വിളിക്കണമെന്ന അഭിപ്രായം ഒരുവശത്ത് നിന്ന് ഉയരുന്നുണ്ട്. മൊഹ്സിൻ ടി20യിൽ ഗംഭീര റെക്കോഡുള്ള ബൗളറാണ്. ഇതിനോടകം അത് തെളിയിക്കാനും മൊഹ്സിന് സാധിച്ചിട്ടുണ്ട്.
ഈ സീസണിലും താരം മികച്ച ഫോമിലാണ് പന്തെറിയുന്നത്. അഞ്ച് വിക്കറ്റ് പ്രകടനമടക്കം നടത്തി മൊഹ്സിൻ കെെയടി നേടുകയാണ്. നാല് മത്സരത്തിൽ നിന്ന് ഒരു അഞ്ച് വിക്കറ്റ് പ്രകടനം ഉൾപ്പെടെ ഒമ്പത് വിക്കറ്റുകൾ വീഴ്ത്താൻ മൊഹ്സിന് സാധിച്ചിരിക്കുകയാണ്. എന്നാൽ താരത്തിനെ ഇന്ത്യൻ ടീമിലേക്ക് വിളിക്കാത്തതിന്റെ പ്രധാന കാരണം ഫിറ്റ്നസ് പ്രശ്നമാണ്.
Riyan Parag: ഡ്രസിങ് റൂമിലിരുന്ന് പുകവലി, റിയാൻ പരാഗ് വെട്ടിൽ; വിലക്ക് വരുമോ? കടുത്ത നടപടിക്കൊരുങ്ങി ബിസിസി ഐ
ഇടക്കിടയ്ക്ക് പരിക്കേൽക്കുന്ന താരമാണ് മൊഹ്സിൻ. ഐപിഎല്ലിൽ പോലും തുടർച്ചയായി കളിക്കാൻ മൊഹ്സിന് സാധിക്കുന്നില്ല. അതുകൊണ്ടാണ് മൊഹ്സിനെ ഇന്ത്യൻ സെലക്ടർമാർ പരിഗണിക്കാത്തത് എന്ന് പറയാം. എന്തായാലും അർഷ്ദീപിന്റെ സമീപകാലത്തെ പ്രകടനങ്ങൾ നിലവാരം കാട്ടുന്നതല്ല. പ്ലേ ഓഫിലേക്കെത്താനിരിക്കവെ പഞ്ചാബിന്റെ ബൗളർമാർ കൂടുതൽ മികവ് കാട്ടേണ്ടത് അത്യാവശ്യമാണ്. അല്ലാത്ത പക്ഷം കിരീട പ്രതീക്ഷകൾക്കത് വലിയ തിരിച്ചടിയായി മാറാൻ സാധ്യതകളേറെയാണ്.








English (US) ·