IPL 2026: ഇന്ത്യൻ ടീമിലെ സുഹൃത്തുക്കൾ, പക്ഷെ ഐപിഎല്ലിൽ തമ്മിലടിച്ചു! സഞ്ജുവിനോടും കൊമ്പുകോർത്തു, ഇത്തവണ ആവർത്തിക്കുമോ?

2 days ago 2

Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam20 Mar 2026, 9:17 p.m. IST

IPL 2026: ഇന്ത്യൻ ടീമിലെ സഹതാരങ്ങളിൽ പലരും ഐപിഎല്ലിൽ ശത്രുപക്ഷത്താണ്. നേർക്കുനേർ എത്തുമ്പോൾ പല തവണ കൊമ്പുകോർക്കുന്ന സാഹചര്യവും ഉണ്ടായിട്ടുണ്ട്. ഇതിൽ പ്രമുഖരായ താരങ്ങളും ഉൾപ്പെടുമെന്നതാണ് ശ്രദ്ധേയം

ഹൈലൈറ്റ്:

  • ഐപിഎൽ 2026ന് തയ്യാറെടുത്ത് ടീമുകൾ
  • മാർച്ച് 28നാണ് ഐപിഎൽ പോരാട്ടം ആരംഭിക്കുന്നത്
  • ആർസിബിയാണ് നിലവിലെ ചാമ്പ്യന്മാർ

hardik pandya, sai sudharsanഹാർദിക് പാണ്ഡ്യ, സായ് സുദർശൻ(ഫോട്ടോസ്- Getty Images)
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2026 സീസണ്‌ ആരംഭിക്കാൻ പോവുകയാണ്. ഇത്തവണ 10 ടീമുകളും വാശിയോടെ കളത്തിലിറങ്ങുമ്പോൾ തീപാറും പോരാട്ടം പ്രതീക്ഷിക്കാം. ഇനി അന്താരാഷ്ട്ര ക്രിക്കറ്റിലെ ഉറ്റ സുഹൃത്തുക്കൾ പോലും ഫ്രാഞ്ചെെസികളുടെ ജയത്തിനായി പരസ്പരം പോരടിക്കുന്ന സമയമാണ് വരാനിരിക്കുന്നത്. തോളിൽ കെെയിട്ട് ഒരേ ടീമിനായി കളിക്കുന്ന താരങ്ങൾ ഇനി പരസ്പരം വാക് പോരാട്ടം നടത്തി വാദിക്കുന്നത് കാണാൻ സാധിക്കും. ഐപിഎല്ലിന്റെ ചരിത്രം പരിശോധിക്കുമ്പോൾ ഇത് പല തവണ കാണാൻ സാധിച്ചിട്ടുണ്ട്. ഇത്തരത്തിൽ ഇന്ത്യൻ ടീമിലെ സഹതാരങ്ങൾ ഐപിഎല്ലിൽ പോരടിച്ച സംഭവങ്ങൾ ഏതൊക്കെയാണെന്ന് പരിശോധിക്കാം.

ചെന്നൈയുടെ കരുത്തായി സഞ്ജു - റുതുരാജ് സഖ്യം; ഇത്തവണ കപ്പ് ഉറപ്പിക്കാമോ?


വിരാട് കോഹ്ലിയും ഗൗതം ഗംഭീറും തമ്മിലുള്ള പോരാട്ടം എക്കാലത്തും ഓർമ്മിപ്പിക്കപ്പെടുന്നത്. ഗൗതം ഗംഭീർ കെകെആറിന്റെ ക്യാപ്റ്റനായിരുന്ന സമയത്താണ് ഇത്തരമൊരു വാക് പോരാട്ടം ആദ്യം ഉണ്ടായത്. 2013 സീസണിലായിരുന്നു ഇത്. പിന്നീട് ഗുജറാത്ത് ടെെറ്റൻസിന്റെ പരിശീലകസ്ഥാനത്ത് ഗംഭീർ പ്രവർത്തിക്കുമ്പോഴും കോഹ്ലിയുമായി ഏറ്റുമുട്ടുന്ന സാഹചര്യം ഉണ്ടായി.

എന്നാൽ ഗംഭീർ ഇന്ത്യയുടെ പരിശീലക സംഘത്തിന്റെ അംഗമായതോടെ കോഹ്ലിയുമായുള്ള പ്രശ്നം പരിഹരിച്ചു. ഇപ്പോൾ ഇവർ തമ്മിൽ പ്രശ്നങ്ങളില്ലെന്ന് തന്നെ പറയാം. കോഹ്ലി ഏകദിന ലോകകപ്പ് കളിക്കണമെങ്കിൽ ഗംഭീറിന്റെ പിന്തുണയില്ലാതെ നടക്കില്ലെന്നതാണ് വസ്തുത.
Samayam MalayalamIPL 2026: ഓറഞ്ച് ക്യാപ്പും പർപ്പിൾ ക്യാപ്പും ആര് നേടും? സഞ്ജുവും ​ഗില്ലുമല്ല; ആകാശ് ചോപ്രയുടെ പ്രവചനം ഇങ്ങനെയാണ്
സഞ്ജു സാംസണും ഹാർദിക് പാണ്ഡ്യയും തമ്മിൽ വാക് പോരാട്ടം നടക്കുന്ന സാഹചര്യവും ഉണ്ടായി. സഞ്ജു രാജസ്ഥാനായും ഹാർദിക് ഗുജറാത്തിനായും കളിക്കുന്ന സമയത്താണ് ഈ പ്രശ്നം നടന്നത്. സഞ്ജു തകർപ്പൻ ബാറ്റിങ് പ്രകടനം നടത്തവെ ഹാർദിക് പ്രകോപിപ്പിക്കാൻ സ്ലെഡ്ജ് ചെയ്യുകയായിരുന്നു. എന്നാൽ സഞ്ജു കാര്യമായൊന്നും പ്രതികരിച്ചില്ല. റാഷിദ് ഖാനെ തുടർ സിക്സുകൾ പറത്തിയാണ് സഞ്ജു അന്ന് കണക്കുവീട്ടിയത്.

ഹാർദിക് പാണ്ഡ്യയും സായ് കിഷോറും തമ്മിലും വാക് പോരാട്ടം ഉണ്ടായി. ഹാർദിക്കിന് കീഴിൽ ഗുജറാത്തിൽ കളിച്ചിരുന്ന താരമാണ് സായ് കിഷോർ. എന്നാൽ ഹാർദിക് മുംബെെ ഇന്ത്യൻസിന്റെ ക്യാപ്റ്റൻ സ്ഥാനത്തേക്കെത്തിയ ശേഷം ഗുജറാത്തിനെതിരേ കളിക്കവെയാണ് രണ്ട് പേരും തമ്മിൽ വാക് പോരാട്ടത്തിൽ ഏർപ്പെട്ടത്. രണ്ട് പേരും മോശം പദപ്രയോഗങ്ങളടക്കം നടത്തി.

IPL 2026: പരിക്കേറ്റ് സാം കറൻ പുറത്ത്, രാജസ്ഥാൻ ഇനി ആരെ പരിഗണിക്കും? ഈ അഞ്ച് താരങ്ങളിലൊരാളെ ടീമിലെത്തിച്ചേക്കും

എന്നാൽ മത്സരത്തിന് ശേഷം ഈ പ്രശ്നം പറഞ്ഞു തീർത്തു. രണ്ട് പേരും മത്സരത്തിനിടെയുണ്ടായ അപ്രതീക്ഷിത സംഭവം മാത്രമാണിതെന്നും വ്യക്തിപരമായ പ്രശ്നങ്ങളില്ലെന്നും പറഞ്ഞ് വിവാദത്തിൽ നിന്ന് തടിയൂരി. മിച്ചൽ സ്റ്റാർക്കും കറെൻ പൊള്ളോർഡും തമ്മിൽ ഏറ്റുമുട്ടിയതും ഐപിഎല്ലിലെ വിവാദ സംഭവമാണ്. പൊള്ളാർഡ് വെസ്റ്റ് ഇൻഡീസ് താരവും സ്റ്റാർക്ക് ഓസ്ട്രേലിയൻ താരവുമാണ്. രണ്ട് പേരും തമ്മിൽ അടിയുടെ വക്കോളമെത്തിയെങ്കിലും അന്ന് സഹതാരങ്ങളെല്ലാം ഇടപെട്ട് പ്രശ്നം പരിഹരിച്ചു.

പ്രഥമ സീസണിൽ ഹർഭജൻ സിങ്ങും ശ്രീശാന്തും തമ്മിലുണ്ടായ പ്രശ്നമാണ് ഐപിഎല്ലിൽ എക്കാലത്തേയും വലിയ ചർച്ചാ വിഷയം. ഹർഭജൻ മുംബെെ താരവും ശ്രീശാന്ത് പഞ്ചാബ് താരവുമായിരുന്ന സമയത്താണ് ഈ സംഭവം ഉണ്ടായത്. ഹർഭജൻ ശ്രീശാന്തിന്റെ മുഖത്തടിക്കുകയും പിന്നീട് ഇത് വലിയ വിവാദമായി. അവസാനം ശ്രീശാന്തിനോട് ഹർഭജൻ മാപ്പ് പറയുന്ന സാഹചര്യം പറഞ്ഞു. എങ്കിലും ഈ വിവാദം ഇപ്പോഴും അണയാതെ നിൽക്കുന്നു.
വിഷ്ണു പ്രസാദ് എസ്

രചയിതാവിനെക്കുറിച്ച്വിഷ്ണു പ്രസാദ് എസ് സമയം മലയാളത്തിലെ ഡിജിറ്റൽ കണ്ടന്റ് പ്രൊഡ്യൂസർ ആണ് വിഷ്ണു പ്രസാദ് എസ്. മാസ് കമ്യൂണിക്കേഷനിൽ ബിരുദം നേടിയ വിഷ്ണു മം​ഗളം പത്രത്തിലൂടെയാണ് മാധ്യമ പ്രവർത്തനം ആരംഭിച്ചത്. തേജസ്, തത്സമയം, വൺ‌ ഇന്ത്യ മലയാളം എന്നിവടങ്ങളിലെല്ലാം സ്പോർട്സ് വിഭാ​ഗത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. 2025 ആ​ഗസ്റ്റ് 1മുതൽ സമയം മലയാളത്തിൽ സ്പോർട്സ് വാർത്തകളാണ് കെെകാര്യം ചെയ്യുന്നത്... കൂടുതൽ വായിക്കുക

Read Entire Article