IPL 2026: ഇന്ന് 'എൽ ക്ലാസിക്കോ', മുംബെെയെ പഞ്ഞിക്കിടാൻ സഞ്ജു സാംസൺ; ധോണി ഉണ്ടാകുമോ? ഈ കണക്കുകൾ അറിയണം

1 month ago 9

Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam23 Apr 2026, 7:25 americium IST

IPL 2026: മുംബെെയ്ക്കും സിഎസ്കെയ്ക്കും ഇന്നത്തെ മത്സരം വളരെ പ്രധാനപ്പെട്ടതാണ്. രണ്ട് ടീമിനും പ്ലേ ഓഫ് പ്രതീക്ഷ നിലനിർത്താൻ ജയം അനിവാര്യമാണ്. സഞ്ജു സാംസണിന്റെ ഫോമിലേക്കാണ് എല്ലാവരും ഉറ്റുനോക്കുന്നത്

ഹൈലൈറ്റ്:

  • രോഹിത് ശർമ ഇന്ന് കളിച്ചേക്കും
  • ധോണിയുടെ കാര്യം സംശയം
  • മുംബെെക്ക് കണക്കുകളിൽ മുൻതൂക്കം

sanju samsonസഞ്ജു സാംസൺ(ഫോട്ടോസ്- ANI)
ഇന്ത്യൻ പ്രീമിയർ ലീഗിലെ എൽക്ലാസിക്കോ എന്ന് വിശേഷിപ്പിക്കപ്പെടുന്ന മുംബെെ ഇന്ത്യൻസ്-സിഎസ്കെ പോരാട്ടം ഇന്ന്. കരുത്തന്മാരുടെ നിരയാണ് രണ്ട് ടീമും. അഞ്ച് തവണ വീതം കപ്പ് നേടിയ രണ്ട് ടീമും ഇത്തവണ നേർക്കുനേർ എത്തുമ്പോഴും പോരാട്ടം തീപാറുമെന്ന കാര്യം ഉറപ്പാണ്. മുംബെെയുടെ തട്ടകമായ വാംഖഡെയിലാണ് സൂപ്പർ പോരാട്ടം നടക്കുന്നത്. മുംബെെ ഇന്ത്യൻസിന്റെ ഓപ്പണർ റോളിലേക്ക് രോഹിത് ശർമ തിരിച്ചെത്തുമെന്നാണ് വിവരം. അതേ സമയം എംഎസ് ധോണി സിഎസ്കെ യ്ക്കായി ഇറങ്ങുന്ന കാര്യത്തിൽ ഇനിയും വ്യക്തത വരേണ്ടതായുണ്ട്. ധോണി കളിക്കുമെന്ന സൂചനകളുണ്ടെങ്കിലും സിഎസ്കെ ഔദ്യോഗികമായി ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല. മുംബെെക്കും സിഎസ്കെയ്ക്കും ഈ മത്സരം അഭിമാന പ്രശ്നമാണ്.

വൈഭവ് കാത്തിരിക്കേണ്ടി വരും; റെക്കോഡുകൾ കടപുഴക്കി അഭിഷേക് ശർമയുടെ സെഞ്ച്വറി


നേർക്കുനേർ കണക്കിൽ മുംബെെക്ക് മുൻതൂക്കം അവകാശപ്പെടാനാവും. 39 മത്സരത്തിൽ നേർക്കുനേർ എത്തിയപ്പോൾ മുംബെെ 21 മത്സരത്തിലാണ് ജയിച്ചത്. 18 തവണയാണ് സിഎസ്കെയ്ക്ക് ജയിക്കാനായത്. എന്നാൽ സമീപകാലത്തെ നേർക്കുനേർ പോരാട്ടങ്ങളിൽ സിഎസ്കെയ്ക്ക് മുൻതൂക്കമുണ്ട്. അവസാന ആറ് നേർക്കുനേർ മത്സരത്തിൽ നാലിലും ജയിക്കാൻ സിഎസ്കെയ്ക്ക് സാധിച്ചു,

ഇന്ന് മുംബെെ-സിഎസ്കെ പോരാട്ടം നടക്കുമ്പോൾ എല്ലാ കണ്ണുകളും സഞ്ജു സാംസണിലേക്കാണ്. മലയാളി താരം മാച്ച് വിന്നറായി മാറുമോയെന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ആറ് മത്സരത്തിൽ നിന്ന് 192 റൺസാണ് സഞ്ജുവിന് ഈ സീസണിൽ നേടാനായിരിക്കുന്നത്. സ്ഥിരതയോടെ കളിക്കാൻ സാധിക്കാത്ത സഞ്ജുവിന് ഇന്ന് ഗംഭീര പ്രകടനത്തോടെ തിരിച്ചുവരവ് നടത്തേണ്ടതായുണ്ട്.
Samayam MalayalamIPL 2026: വെെഭവും മാത്രെയുമല്ല, ഇന്ത്യൻ ക്രിക്കറ്റിലെ അടുത്ത ഹീറോ ആകാൻ അവനാണ് സാധിക്കുക; വമ്പൻ പ്രവചനവുമായി അശ്വിൻ
സഞ്ജു സാംസണ് മുംബെെ ഇന്ത്യൻസിനെതിരേ മികച്ച റെക്കോഡ് അവകാശപ്പെടാൻ സാധിക്കും. മുൻ രാജസ്ഥാൻ റോയൽസ്, ഡൽഹി ക്യാപിറ്റൽസ് താരമായ സഞ്ജു മുംബെെക്കെതിരേ 23 മത്സരത്തിൽ നിന്ന് 601 റൺസാണ് നേടിയത്. 28.61 ആണ് സഞ്ജുവിന്റെ ശരാശരി. 140ന് മുകളിൽ സ്ട്രെെക്ക് റേറ്റും സഞ്ജുവിന് സിഎസ്കെയ്ക്കെതിരേയുണ്ട്.

അഞ്ച് അർധ സെഞ്ചുറികളാണ് സഞ്ജു മുംബെെക്കെതിരേ നേടിയത്. 76 റൺസാണ് ഉയർന്ന സ്കോർ. മുംബെെയുടെ തട്ടകത്തിലും മോശമല്ലാത്ത കണക്ക് സഞ്ജുവിനുണ്ട്. എട്ട് മത്സരത്തിൽ നിന്ന് 246 റൺസാണ് സഞ്ജുവിന് നേടാനായിരിക്കുന്നത്. 30.75 ശരാശരി മുംബെെയുടെ ഹോം ഗ്രൗണ്ടിൽ സഞ്ജുവിനുണ്ട്. രണ്ട് ഫിഫ്റ്റിയും അദ്ദേഹം നേടി.

IPL 2026: റുതുരാജ് മോശം ക്യാപ്റ്റനല്ല, പക്ഷെ ഇനി സിഎസ്കെയെ സഞ്ജു നയിക്കണം; അതിനൊരു കാരണമുണ്ട്, ചൂണ്ടിക്കാട്ടി ബദരിനാഥ്

ഇന്നത്തെ മത്സരം ജയിക്കാതെ പ്ലേ ഓഫ് പ്രതീക്ഷ സജീവമാക്കി മുന്നോട്ട് പോകാൻ രണ്ട് ടീമുകൾക്കും സാധിക്കില്ല. മുംബെെ ആറ് മത്സരത്തിൽ നിന്ന് രണ്ട് ജയവും നാല് തോൽവിയും ഉൾപ്പെടെ 4 പോയിന്റോടെ ഏഴാം സ്ഥാനത്താണുള്ളത്. സിഎസ്കെയ്ക്കും നാല് പോയിന്റാണുള്ളത്. എട്ടാം സ്ഥാനത്താണ് സിഎസ്കെയുള്ളത്. ജയത്തോടെ സ്ഥാനം മെച്ചപ്പെടുത്താനാവും ഇരു ടീമുകളും ലക്ഷ്യമിടുക.

സിഎസ്കെയ്ക്കെതിരേ മുംബെെ വലിയ ആത്മവിശ്വാസത്തിലാണ്. സമീപകാലത്തെ പ്രകടനം നോക്കുമ്പോൾ സിഎസ്കെയെക്കാൾ മുംബെെക്ക് മുൻതൂക്കമുണ്ട്. മുംബെെയുടെ ബൗളിങ് നിരയിലെ മാറ്റങ്ങളോടെ ഇപ്പോൾ ടീം കരുത്തുറ്റതായി മാറിയിരിക്കുകയാണ്. ജസ്പ്രീത് ബുംറയും ഫോമിലേക്കെത്തിയതോടെ മുംബെെക്ക് വലിയ പ്രതീക്ഷയാണുള്ളത്. സിഎസ്കെയും മുംബെെയും നേർക്കുനേർ എത്തുമ്പോൾ പോരാട്ടം തീപാറുമെന്ന കാര്യം ഉറപ്പാണ്.
വിഷ്ണു പ്രസാദ് എസ്

രചയിതാവിനെക്കുറിച്ച്വിഷ്ണു പ്രസാദ് എസ് സമയം മലയാളത്തിലെ ഡിജിറ്റൽ കണ്ടന്റ് പ്രൊഡ്യൂസർ ആണ് വിഷ്ണു പ്രസാദ് എസ്. മാസ് കമ്യൂണിക്കേഷനിൽ ബിരുദം നേടിയ വിഷ്ണു മം​ഗളം പത്രത്തിലൂടെയാണ് മാധ്യമ പ്രവർത്തനം ആരംഭിച്ചത്. തേജസ്, തത്സമയം, വൺ‌ ഇന്ത്യ മലയാളം എന്നിവടങ്ങളിലെല്ലാം സ്പോർട്സ് വിഭാ​ഗത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. 2025 ആ​ഗസ്റ്റ് 1മുതൽ സമയം മലയാളത്തിൽ സ്പോർട്സ് വാർത്തകളാണ് കെെകാര്യം ചെയ്യുന്നത്... കൂടുതൽ വായിക്കുക

Read Entire Article