സിഎസ്കെയിൽ ധോണിയുടെ പവർ എന്താണെന്ന് പറഞ്ഞ് ബദരീനാഥ്
ഇത്തവണ തകർപ്പൻ താരനിരയുള്ള ടീമാണ് ചെന്നെെ സൂപ്പർ കിങ്സ്. സഞ്ജു സാംസൺ, റുതുരാജ് ഗെയ്ക് വാദ്, ഡെവാൾഡ് ബ്രെവിസ് തുടങ്ങിയ പല സൂപ്പർ താരങ്ങളേയും സിഎസ്കെ യ്ക്കൊപ്പം ചൂണ്ടിക്കാട്ടാനാവും. എന്നാൽ ഇത്തവണ സിഎസ്കെ നിരയിൽ നിന്ന് സർപ്രെെസ് പ്രകടനത്തോടെ കെെയടി നേടാൻ സാധ്യതയുള്ള താരം സർഫറാസ് ഖാനാണ്. സിഎസ്കെയുടെ മധ്യനിരയിൽ സർഫറാസിന് സീറ്റ് പ്രതീക്ഷിക്കാം.
സർഫറാസിന്റെ സമീപകാല പ്രകടനങ്ങൾ മികച്ചതായിരുന്നു. ഇത്തവണ തകർപ്പൻ പ്രകടനത്തോടെ സർഫറാസ് ശോഭിക്കാൻ സാധിക്കാൻ സാധ്യത കൂടുതലാണ്. അതുകൊണ്ടുതന്നെ സർപ്രെെസായി മിന്നിക്കാൻ സാധ്യതയുള്ള താരങ്ങളിലൊരാളാണ് സർഫറാസ് ഖാനെന്ന് വിലയിരുത്താം.
രണ്ടാമത്തെ താരം ജേസൻ ഹോൾഡറാണ്. വെസ്റ്റ് ഇൻഡീസ് പേസ് ഓൾറൗണ്ടറായ ജേസൻ ഹോൾഡർ നിലവിൽ ഗുജറാത്ത് ടെെറ്റൻസിനൊപ്പമാണ്. പൊതുവേ തല്ലുകൊള്ളിയെന്ന് വിളിക്കുന്ന ബൗളറാണ് ഹോൾഡർ. ബാറ്റുകൊണ്ടും കാര്യമായൊന്നും ചെയ്യാൻ ഹോൾഡർക്ക് ഐപിഎല്ലിൽ സാധിച്ചിട്ടില്ല. എന്നാൽ ഇത്തവണത്തെ ടി20 ലോകകപ്പിൽ ഭേദപ്പെട്ട പ്രകടനം നടത്താൻ ഹോൾഡർക്ക് സാധിച്ചിരുന്നു. അതുകൊണ്ടുതന്നെ ഹോൾഡർ ഇത്തവണ സർപ്രെെസ് പ്രകടനത്തോടെ ഞെട്ടിക്കാൻ സാധ്യത കൂടുതലാണ്.
വിഷ്ണു വിനോദാണ് മറ്റൊരാൾ. ഇത്തവണ പഞ്ചാബ് കിങ്സ് പ്രധാന വിക്കറ്റ് കീപ്പർ റോളിൽ വിഷ്ണു വിനോദിനെ കളിപ്പിക്കാൻ സാധ്യത കൂടുതലാണ്. സമീപകാലത്തായി ആഭ്യന്തര ക്രിക്കറ്റിൽ വിഷ്ണു വിനോദ് മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. ടി20യിൽ തകർപ്പൻ റെക്കോഡ് അവകാശപ്പെടാൻ സാധിക്കുന്ന വിഷ്ണു വിനോദ് ഈ സീസണിൽ എല്ലാവരുടേയും കെെയടി നേടിയെടുക്കാൻ സാധ്യതയുണ്ട്.
ഡൽഹി ക്യാപിറ്റൽസിന്റെ ആക്വിബ് നബിയാണ് മറ്റൊരു താരം. പേസ് ഓൾറൗണ്ടറായ ജമ്മു കശ്മീർ താരം 8.4 കോടിക്കാണ് ഡൽഹിയിലേക്കെത്തിയത്. ഇത്തവണ ഓൾറൗണ്ട് പ്രകടനംകൊണ്ട് മിന്നിക്കാൻ ശേഷിയുള്ളവനാണ് ആക്വിബ് നബി. എല്ലാവരേയും ഞെട്ടിക്കുന്ന പ്രകടനം ആക്വിബ് നബി നടത്തിയേക്കും. രഞ്ജി ട്രോഫിയിൽ തകർപ്പൻ പ്രകടനമാണ് നബി നടത്തിയത്.
പ്രശാന്ത് വീറാണ് മറ്റൊരു താരം. 14.20 കോടിക്ക് സിഎസ്കെ സ്വന്തമാക്കിയ ഓൾറൗണ്ടറാണ് പ്രശാന്ത് വീർ. അൺക്യാപ്പഡ് താരമായ പ്രശാന്തിൽ ഇപ്പോൾ അധികമാരും വലിയ പ്രതീക്ഷവെക്കുന്നില്ല. എന്നാൽ ഈ സീസണിൽ തകർപ്പൻ പ്രകടനത്തോടെ കസറാൻ സാധ്യതയുള്ള താരമാണ് പ്രശാന്തെന്ന് പറയാം.








English (US) ·