Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam•26 Apr 2026, 11:03 americium IST
IPL 2026: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2026 സീസൺ ആവേശകരമായി മുന്നോട്ട് പോകവെ പല സൂപ്പർ താരങ്ങളും നിരാശപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ചവെക്കുന്നത്. ഇതിൽ ക്യാപ്റ്റന്മാരും ഉൾപ്പെടുന്നു എന്നതാണ് എടുത്തു പറയേണ്ടത്
ഹൈലൈറ്റ്:
- ഋഷഭ് പന്ത് 27 കോടി പ്രതിഫലത്തോട് നീതി കാട്ടുന്നില്ല
- സഞ്ജു സാംസൺ മിന്നും ഫോമിൽ
- ഹാർദിക് പാണ്ഡ്യക്കും മികച്ച പ്രകടനം നടത്താനാവുന്നില്ല
റുതുരാജ് ഗെയ്ക് വാദ്, റിയാൻ പരാഗ്, ഹാർദിക് പാണ്ഡ്യ (Photo: AP, ANI)(ഫോട്ടോസ്- AP)ധോണിയുടെ പരിക്കിൽ വിവരങ്ങളുമായി ചെന്നൈ ബാറ്റിങ് കോച്ച്
ചെന്നെെ സൂപ്പർ കിങ്സിന്റെ നായകനായ റുതുരാജ് ഗെയ്ക് വാദാണ് ഇതിൽ ഏറ്റവും പ്രധാനപ്പെട്ട താരം. സിഎസ്കെയ്ക്കൊപ്പം ഓറഞ്ച് ക്യാപ്പടക്കം നേടിയിട്ടുള്ള റുതുരാജ് ഇത്തവണ മികച്ച പ്രകടനം നടത്താനാവാതെ പ്രയാസപ്പെടുകയാണ്. ഓപ്പണർ റോളിൽ കളിക്കുന്ന റുതുരാജ് ഏഴ് മത്സരത്തിൽ നിന്ന് 104 റൺസാണ് ആകെ നേടിയത്. 14.86 ശരാശരിയിൽ കളിക്കുന്ന റുതുരാജ് ബാറ്റ്സ്മാനെന്ന നിലയിൽ തീർത്തും നിരാശപ്പെടുത്തുകയാണ്.
കൊൽക്കത്ത നെെറ്റ് റെെഡേഴ്സിൽ ഫോമിലുള്ളവരെ തിരയുന്നതാവും എളുപ്പമെല്ല് പറയാം. ക്യാപ്റ്റൻ അജിൻക്യ രഹാനെ ഏഴ് മത്സരത്തിൽ നിന്ന് നേടിയത് വെറും 152 റൺസാണ്. 25.33 ശരാശരിയിലും 144.76 സ്ട്രെെക്ക് റേറ്റിലുമാണ് രഹാനെ മുന്നോട്ട് പോകുന്നത്. ഈ സീസണിലെ കെകെആറിന്റെ പിന്നോട്ട് പോക്കിന് പ്രധാന കാരണങ്ങളിലൊന്ന് രഹാനെയുടെ മോശം ബാറ്റിങ് പ്രകടനമാണെന്ന് പറയാം.
ലഖ്നൗ സൂപ്പർ ജയ്ന്റ്സിന്റെ ഋഷഭ് പന്തും നിരാശപ്പെടുത്തുകയാണ്. 27 കോടി പ്രതിഫലം വാങ്ങുന്ന ഋഷഭിന് 10 ലക്ഷത്തിന്റെ പ്രകടനം പോലും നടത്താനാവുന്നില്ല. ക്യാപ്റ്റനെന്ന നിലയിലും ബാറ്റ്സ്മാനെന്ന നിലയിലും ഋഷഭ് പന്ത് നിരാശപ്പെടുത്തുകയാണ് എന്നതാണ് വസ്തുത. ഏഴ് മത്സരങ്ങളിൽ നിന്ന് 147 റൺസാണ് ആകെ ഋഷഭ് പന്ത് നേടിയിരിക്കുന്നത്.
24.50 മാത്രമാണ് ഋഷഭിന്റെ ശരാശരി. ഏഴ് മത്സരത്തിൽ നിന്ന് അഞ്ച് തോൽവി നേരിട്ട ലഖ്നൗ നിലവിൽ ഒമ്പതാം സ്ഥാനത്താണ്. ഈ സീസണിൽ ഇനിയൊരു ശക്തമായ തിരിച്ചുവരവ് ലഖ്നൗവിനെ സംബന്ധിച്ച് പ്രയാസമാണ്. ഋഷഭ് പന്തിനും വരുന്ന മത്സരങ്ങൾ വളരെ പ്രധാനപ്പെട്ടതാണെന്ന് തന്നെ പറയാം.
IPL 2026: അന്ന് ഗോൾഡൻ ഡക്കാക്കി, ഇന്ന് ഒരോവറിൽ നാല് സിക്സർ; ഇത് വെെഭവിന്റെ പ്രതികാരം, തല്ലുവാങ്ങി പ്രഫുൽ ഹിൻഗെ
മുംബെെ ഇന്ത്യൻസിലും ഒന്നിലധികം പ്രമുഖർ നിരാശപ്പെടുത്തുകയാണ്. ഇന്ത്യയുടെ ടി20 ക്യാപ്റ്റനും സൂപ്പർ താരവുമായ സൂര്യകുമാർ യാദവ് ഏഴ് മത്സരത്തിൽ നിന്ന് 157 റൺസാണ് ആകെ നേടിയത്. 22.43 മാത്രമാണ് അദ്ദേഹത്തിന്റെ ശരാശരി. സൂര്യയുടെ മോശം ഫോം മുംബെെയെ വളരെയധികം ബാധിക്കുന്നുണ്ടെന്ന് നിസംശയം പറയാം.
മുംബെെയുടെ ക്യാപ്റ്റനായ ഹാർദിക് പാണ്ഡ്യയും നിരാശപ്പെടുത്തുകയാണ്. ഈ സീസണിൽ ആറ് മത്സരത്തിൽ നിന്ന് 19.40 ശരാശരിയിൽ 97 റൺസ് മാത്രമാണ് ഹാർദിക്കിന് നേടാനായത്. ഈ സീസണോടെ ഹാർദിക്കിന്റെ മുംബെെ ഇന്ത്യൻസിലെ ചീട്ടുകീറാൻ സാധ്യത കൂടുതലാണ്.
രാജസ്ഥാൻ റോയൽസ് ക്യാപ്റ്റനായ റിയാൻ പരാഗും മോശം ഫോമിലാണുള്ളത്. എട്ട് മത്സരത്തിൽ നിന്ന് വെറും 88 റൺസ് മാത്രമാണ് പരാഗിന് നേടാനായിരിക്കുന്നത്. രാജസ്ഥാൻ ഇത്തവണ ഭേദപ്പെട്ട പ്രകടനം നടത്തുന്നുണ്ടെങ്കിലും പരാഗിന്റെ ബാറ്റിങ് നിരാശപ്പെടുത്തുന്നതാണ്.








English (US) ·