Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam•2 May 2026, 2:03 p.m. IST
IPL 2026: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2026 സീസണിൽ പല വമ്പൻ ടീമുകളും നിരാശപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ചവെക്കുന്നത്. ഇതിന് കാരണം പ്രതീക്ഷവെച്ച പല സൂപ്പർ താരങ്ങളും മികവിനൊത്ത പ്രകടനം നടത്താത്തതാണ്
ഹൈലൈറ്റ്:
- കോടികൾ പ്രതിഫലം വാങ്ങുന്ന പല താരങ്ങളും ഫ്ളോപ്പായി
- മുംബെെക്കും സിഎസ്കെയ്ക്കും പ്ലേ ഓഫ് പ്രയാസം
- സൂപ്പർ താരങ്ങളുടെ ഫോം മോശം
സൂര്യകുമാർ യാദവ്(ഫോട്ടോസ്- AP)സഞ്ജു സാംസണ് ഹാപ്പി ന്യൂസ്, ഏകദിന ടീമിലേക്ക് തിരിച്ചെത്തും?
നിക്കോളാസ് പുരാനാണ് ഇതിൽ ഒന്നാമൻ. 16 കോടി പ്രതിഫലത്തിൽ ലഖ്നൗ സൂപ്പർ ജയ്ന്റ്സിനായി കളിക്കുന്ന പുരാൻ ഇത്തവണ തീർത്തും നിരാശപ്പെടുത്തുകയാണ്. 101 പന്തുകൾ നേരിട്ട് വെറും 82 റൺസാണ് പുരാൻ നേടിയത്. 81.8 സ്ട്രെെക്ക് റേറ്റിലാണ് പുരാന്റെ പ്രകടനം. ഇത്തവണ ലഖ്നൗ പിന്നോട്ട് പോകാനുള്ള പ്രധാന കാരണങ്ങളിലൊന്ന് പുരാനാണെന്ന് പറയാം.
ജസ്പ്രീത് ബുംറയാണ് രണ്ടാമത്തെ താരം. മുംബെെ ഇന്ത്യൻസിന്റെ സൂപ്പർ പേസറായ ബുംറ 12 കോടിക്കാണ് കളിക്കുന്നത്. ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച പേസർമാരിലൊരാളായ ബുംറ ഇത്തവണ 180 പന്തുകൾ എറിഞ്ഞ് വെറും രണ്ട് വിക്കറ്റുകളാണ് വീഴ്ത്തിയത്. 8.8 ഇക്കോണമിയിൽ പന്തെറിയുന്ന ബുംറയെ വെെഭവ് സൂര്യവംശിയെപ്പോലെയുള്ള യുവതാരങ്ങളടക്കം തല്ലിപ്പറത്തുകയാണ്.
ഋഷഭ് പന്താണ് മൂന്നാമത്തെ താരം. ഐപിഎല്ലിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരമാണ് ഋഷഭ് പന്ത് . 27 കോടിക്ക് കളിക്കുന്ന ഋഷഭ് 149 പന്തിൽ നിന്ന് 189 റൺസാണ് ആകെ നേടിയത്. ലഖ്നൗ സൂപ്പർ ജയ്ന്റ്സ് നായകനായ ഋഷഭിന്റെ മോശം പ്രകടനം ടീമിനെ തീർത്തും നിരാശപ്പെടുത്തുകയും പിന്നോട്ടടിക്കുകയും ചെയ്യുന്നതാണ്.
കൊൽക്കത്ത നെെറ്റ് റെെഡേഴ്സിന്റെ കാമറൂൺ ഗ്രീനാണ് മറ്റൊരു താരം. 25.2 കോടിക്ക് കെകെആർ ടീമിലെത്തിച്ച താരം 128 പന്തിൽ നിന്ന് 196 റൺസാണ് ആകെ നേടിയത്. ബാറ്റുകൊണ്ടും പന്തുകൊണ്ടും പ്രതീക്ഷക്കൊത്ത പ്രകടനം നടത്താൻ ഗ്രീന് സാധിക്കാത്തത് കെകെആറിനെ തീർത്തും നിരാശപ്പെടുത്തുകയാണെന്ന് പറയാം. ഗ്രീനിൽ വലിയ പ്രതീക്ഷ കെകെആർ വെച്ചിരുന്നുവെങ്കിലും നീതികാട്ടാൻ ഓസീസ് താരത്തിന് സാധിച്ചില്ല.
IPL 2026: സ്റ്റാർക്കിനെ നേരിടേണ്ടി വന്നില്ല, വെെഭവിനെ ക്ലീൻബൗൾഡാക്കി ജാമിസൻ; യുവതാരത്തിന്റെ ദൗർബല്യം മുതലാക്കി
മുംബെെ ഇന്ത്യൻസിന്റെ സൂര്യകുമാർ യാദവാണ് മറ്റൊരു താരം. 16.35 കോടിക്ക് കളിക്കുന്ന സൂര്യകുമാർ 115 പന്തിൽ നിന്ന് 162 റൺസാണ് ആകെ നേടിയത്. ഇന്ത്യയുടെ ടി20 ക്യാപ്റ്റനായ സൂര്യകുമാർ യാദവ് ഇത്തവണ മോശം ഫോമിലുള്ളത് മുംബെെയെ പിന്നോട്ടടിക്കുന്ന കാര്യമാണ്. അഞ്ച് തവണ ചാമ്പ്യന്മാരായ മുംബെെക്ക് ഇനിയുള്ള എല്ലാ മത്സരങ്ങളും വളരെ നിർണ്ണായകമാണ്.
എല്ലാ മത്സരത്തിലും ജയിച്ചാലും മുംബെെ പ്ലേ ഓഫിലേക്കെത്താൻ സാധ്യത കുറവാണെന്ന് തന്നെ പറയാം. ഈ താരങ്ങളുടെയെല്ലാം മോശം ഫോമിൽ ടീമുകൾക്ക് കടുത്ത നിരാശയാണുള്ളത്. ശേഷിക്കുന്ന മത്സരങ്ങളിൽ തകർപ്പൻ തിരിച്ചുവരവ് നടത്താൻ ഇവർക്ക് സാധിക്കുമോയെന്നതാണ് കാത്തിരുന്ന് കാണേണ്ടത്.








English (US) ·