IPL 2026: ഇവർക്ക് ഇതുവരെ അവസരമില്ല, ഡൽഹി, ലഖ്നൗ, മുംബെെ ടീമുകൾ ഇനി ഈ താരങ്ങളെ കളിപ്പിക്കണം; മിന്നിക്കുമെന്നുറപ്പ്

3 weeks ago 5

Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam11 May 2026, 2:45 p.m. IST

IPL 2026: ഡൽഹി ക്യാപിറ്റൽസിനും മുംബെെ ഇന്ത്യൻസിനും ലഖ്നൗ സൂപ്പർ ജയ്ന്റ്സിനുമൊന്നും പ്രതീക്ഷിച്ച പ്രകടനം നടത്താൻ സാധിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ശേഷിക്കുന്ന മത്സരങ്ങളിൽ പരീക്ഷണങ്ങൾ നടത്താവുന്നതാണ്

ഹൈലൈറ്റ്:

  • മുംബെെയും ലഖ്നൗവും പ്ലേ ഓഫ് കാണാതെ പുറത്ത്
  • മുംബെെയുടെ സീനിയർ താരങ്ങൾ നിരാശപ്പെടുത്തി
  • പൃഥ്വി ഷാക്ക് ഒറ്റ അവസരം പോലും ഡൽഹി നൽകിയില്ല

arjun tendulkarഅർജുൻ ടെണ്ടുൽക്കർ
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2026 സീസണിലെ പോരാട്ടങ്ങൾ പ്ലേ ഓഫിലേക്കടുക്കുകയാണ്. പോരാട്ടങ്ങൾ അവസാന ഘട്ടത്തിലേക്ക് കടക്കവെ ലഖ്നൗ സൂപ്പർ ജയ്ന്റ്സും മുംബെെ ഇന്ത്യൻസും പ്ലേ ഓഫ് കാണാതെ പുറത്തായിക്കഴിഞ്ഞു. ഡൽഹി ക്യാപിറ്റൽസും പ്ലേ ഓഫിലേക്കെത്താൻ ഇനി സാധ്യതയില്ല. അതുകൊണ്ടുതന്നെ ഇനിയുള്ള മത്സരങ്ങളിൽ തകർപ്പൻ പ്രകടനം നടത്തി ആരാധകരുടെ കെെയടി വാങ്ങാൻ ഈ ടീമുകൾക്ക് സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്.ഈ സീസണിലെ പദ്ധതികളെല്ലാം പാളിയതാണ് മൂന്ന് ടീമുകൾക്കും തിരിച്ചടിയായത്. ഈ സീസണിൽ കളിപ്പിക്കാത്ത ചില താരങ്ങളെ ശേഷിക്കുന്ന മത്സരത്തിൽ മൂന്ന് ടീമുകളും കളിപ്പിക്കേണ്ടതായുണ്ട്. ഒരു മത്സരത്തിലെങ്കിലും ഇവർ അവസരം അർഹിക്കുന്നുണ്ടെങ്കിലും പരിഗണിക്കപ്പെട്ടിട്ടില്ല. ഇത്തരത്തിൽ ഈ മൂന്ന് ടീമുകളും അവസാന മത്സരങ്ങളിൽ ഒരു തവണയെങ്കിലും അവസരം കൊടുക്കേണ്ട താരങ്ങൾ ആരൊക്കെയാണെന്ന് നോക്കാം.

സഞ്ജു സാംസണ് പിന്തുണ ഉയരുന്നു, ശ്രേയസ് അയ്യരെ ക്യാപ്റ്റനാക്കാൻ ​ഗംഭീറിന് താൽപര്യമില്ല,


ഡൽഹി ക്യാപിറ്റൽസ് ഈ സീസണിലെ ഒരു മത്സരത്തിൽ പോലും പൃഥ്വി ഷാ യെ കളിപ്പിച്ചിട്ടില്ല. ഇന്ത്യയുടെ മുൻ അണ്ടർ 19 ക്യാപ്റ്റനായ പൃഥ്വി ഷാ ഐപിഎല്ലിൽ മികച്ച റെക്കോഡുള്ള ബാറ്റ്സ്മാനാണ്. ഓപ്പണർ റോളിൽ കിടിലൻ റെക്കോഡുണ്ടായിട്ടും പൃഥ്വിയെ ഡൽഹി പരിഗണിച്ചില്ല. കെ എൽ രാഹുലും പതും നിസങ്കയുമാണ് ഡൽഹിയുടെ ഓപ്പണർമാരായി കളിച്ചത്.

മൂന്ന് മത്സരങ്ങൾ ശേഷിക്കെ ഓപ്പണർ റോളിൽ ഒരു മത്സരത്തിലെങ്കിലും ഡൽഹി പൃഥ്വി ഷായെ കളിപ്പിക്കേണ്ടതായുണ്ട്. പവർപ്ലേയിൽ തല്ലിത്തകർക്കുന്ന പൃഥ്വി ഷാക്ക് വലിയ ഇംപാക്ട് സൃഷ്ടിക്കാൻ സാധിക്കും. താരത്തിന്റെ പേരിൽ നിരവധി അച്ചടക്ക പ്രശ്നങ്ങളുണ്ടായതാണ് താരം തഴയപ്പെടാൻ കാരണമായത്. എന്നാൽ ഈ സീസണിൽ ഒരു മത്സരത്തിലെങ്കിലും താരം അവസരം അർഹിക്കുന്നുണ്ടെന്ന് നിസംശയം പറയാം.
Samayam MalayalamMI vs RCB: 0, 0, തുടർച്ചയായ രണ്ടാം മത്സരത്തിലും വിരാട് കോഹ്ലി ഡക്ക്; ചേസ് മാസ്റ്ററെ ​ഗോൾഡൻ ഡക്കാക്കി ദീപക് ചഹാർ
ലഖ്നൗ സൂപ്പർ ജയ്ന്റ്സ് 11 മത്സരത്തിൽ മൂന്ന് ജയങ്ങൾ മാത്രമാണ് നേടിയത്. ഋഷഭ് പന്തിന്റെ ക്യാപ്റ്റൻസിക്ക് കീഴിൽ ലഖ്നൗവിന് തൊട്ടതെല്ലാം പിഴച്ചു. അതുകൊണ്ടുതന്നെ മൂന്ന് മത്സരങ്ങൾ ശേഷിക്കെ ലഖ്നൗ ഇതുവരെ കളിപ്പിക്കാത്ത ഒരു താരത്തിന് അവസരം നൽകേണ്ടതായുണ്ട്. അത് മീഡിയം പേസ് ഓൾറൗണ്ടറായ അർജുൻ ടെണ്ടുൽക്കറാണ്. സച്ചിൻ ടെണ്ടുൽക്കറുടെ മകനായ അർജുനെ ലഖ്നൗ കളിപ്പിച്ചിട്ടില്ല.

ഇടം കെെയൻ പേസറായ അർജുൻ പന്തുകൊണ്ട് മാത്രമല്ല ബാറ്റുകൊണ്ടും മികവ് കാട്ടാൻ ശേഷിയുള്ളവനാണ്. ഒരു മത്സരത്തിലെങ്കിലും താരത്തെ കളിപ്പിക്കാത്തത് നിരാശപ്പെടുത്തുന്ന കാര്യമാണ്. ഇനി പ്ലേ ഓഫ് പ്രതീക്ഷയില്ലാത്ത ലഖ്നൗ അർജുന് അവസരം നൽകുമെന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.

IPL 2026: തീയായി ഭുവി, സൂര്യകുമാറിനെ ഗോൾഡൻ ഡക്കാക്കി; രോഹിത്തും റിക്കിൽറ്റനും വീണു; ഭുവനേശ്വറിനെ ഇന്ത്യ തിരികെ വിളിക്കുമോ?

അ‍ഞ്ച് തവണ ചാമ്പ്യന്മാരായ മുംബെെ ഇന്ത്യൻസിന് ഇത്തവണ കാര്യമായ പ്രകടനം നടത്താൻ സാധിച്ചിട്ടില്ല. സീനിയർ താരങ്ങൾ നിരാശപ്പെടുത്തിയതാണ് മുംബെെക്ക് തിരിച്ചടിയായത്. പ്ലേ ഓഫ് പ്രതീക്ഷ അവസാനിച്ച മുംബെെ ശേഷിക്കുന്ന മത്സരങ്ങളിൽ ഒരു മത്സരത്തിൽ സ്പിന്നർ കേശവ് മഹാരാജിനെ കളിപ്പിക്കാവുന്നതാണ്. ഇത്തവണത്തെ മുംബെെയുടെ സ്പിൻ നിരയുടെ പ്രകടനം നിരാശപ്പെടുത്തുന്നതായിരുന്നു. അതുകൊണ്ടുതന്നെ കേശവിന് ഒരു മത്സരത്തിലെങ്കിലും അവസരം നൽകി ശേഷിക്കുന്ന മത്സരങ്ങളിൽ പരീക്ഷണം നടത്താവുന്നതാണ്.
വിഷ്ണു പ്രസാദ് എസ്

രചയിതാവിനെക്കുറിച്ച്വിഷ്ണു പ്രസാദ് എസ് സമയം മലയാളത്തിലെ ഡിജിറ്റൽ കണ്ടന്റ് പ്രൊഡ്യൂസർ ആണ് വിഷ്ണു പ്രസാദ് എസ്. മാസ് കമ്യൂണിക്കേഷനിൽ ബിരുദം നേടിയ വിഷ്ണു മം​ഗളം പത്രത്തിലൂടെയാണ് മാധ്യമ പ്രവർത്തനം ആരംഭിച്ചത്. തേജസ്, തത്സമയം, വൺ‌ ഇന്ത്യ മലയാളം എന്നിവടങ്ങളിലെല്ലാം സ്പോർട്സ് വിഭാ​ഗത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. 2025 ആ​ഗസ്റ്റ് 1മുതൽ സമയം മലയാളത്തിൽ സ്പോർട്സ് വാർത്തകളാണ് കെെകാര്യം ചെയ്യുന്നത്... കൂടുതൽ വായിക്കുക

Read Entire Article