IPL 2026: ഇഷാന് സന്തോഷമായില്ലേ? ഇനി ​ഗില്ലും പുറത്താകണം; ഹെെദരാബാദിന്റെ തോൽവിയിൽ സിഎസ്കെ ആരാധകർ ഹാപ്പി, കാരണമിതാണ്

4 days ago 2
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2026 സീസണിലെ സൺറെെസേഴ്സ് ഹെെദരാബാദിന്റെ പോരാട്ടം അവസാനിച്ചിരിക്കുകയാണ്. എലിമിനേറ്ററിൽ രാജസ്ഥാൻ റോയൽസിനോട് 47 റൺസിന് തോറ്റതോടെയാണ് ഹെെദരാബാദിന് പുറത്തേക്കുള്ള വഴി തുറന്നത്. രാജസ്ഥാൻ മുന്നോട്ടുവെച്ച 244 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഹെെദരാബാദിന് 196 റൺസെടുക്കാനെ സാധിച്ചുള്ളൂ.

ബാറ്റിങ്ങിലും ബൗളിങ്ങിലും കരുത്തുറ്റ നിരയുണ്ടെങ്കിലും രാജസ്ഥാനെതിരേ ഹെെദരാബാദിന് മികവ് കാട്ടാനായില്ല. ഹെെദരാബാദിന്റെ പുറത്താകലിന് പിന്നാലെ രാജസ്ഥാന്റെ ആരാധകരെക്കാൾ അത് ആഘോഷമാക്കുന്നത് ചെന്നെെ സൂപ്പർ കിങ്സിന്റെ ആരാധകരാണെന്ന് പറയാം. ഇഷാൻ കിഷനെതിരേയാണ് സിഎസ്കെ ആരാധകർ രംഗത്തെത്തിയിരിക്കുന്നത്.

ആറാം ലോകകപ്പിന് റൊണാൾഡോ; മെസിക്കും അവകാശപ്പെടാനില്ലാത്ത റെക്കോഡിലേക്ക് സിആർ7!


ചെന്നെെ സൂപ്പർ കിങ്സിനെ ഹെെദരാബാദ് തോൽപ്പിച്ചപ്പോൾ ഇഷാൻ നടത്തിയ ആഘോഷം സിഎസ്കെ ആരാധകരെ ചൊടിപ്പിക്കുന്നതായിരുന്നു. വിസിൽ അടിച്ച് പരിഹസിച്ച ഇഷാൻ കിഷൻ സിഎസ്കെ ആരാധകരോട് ഗ്രൗണ്ട് വിട്ട് പോകാനും പറഞ്ഞിരുന്നു. എംഎസ് ധോണിയെപ്പോലും അവഗണിച്ചുള്ള നീക്കമാണ് ഇഷാൻ നടത്തിയത്. ഇത് സിഎസ്കെയുടെ ആരാധകരെ നന്നായി പ്രകോപിപ്പിച്ചിരുന്നു.

അതുകൊണ്ടുതന്നെ ഹെെദരാബാദ് പുറത്തായത് സിഎസ്കെ ആരാധകർ ആഘോഷമാക്കുകയാണ്. വിസിൽ അടിക്കുന്ന ചിത്രങ്ങളോടെയും ഇഷാനെ കളിയാക്കുന്ന ട്രോളുകളോടെയുമാണ് സിഎസ്കെ ആരാധകർ പ്രതികരിക്കുന്നത്. ഇപ്പോൾ വിസിൽ അടിക്കാൻ തോന്നുന്നുണ്ടോയെന്നുള്ള ചോദ്യങ്ങളും ആരാധകർ ഉയർത്തുന്നു. ഇഷാൻ കിഷൻ 11 പന്തിൽ 33 റൺസെടുത്തെങ്കിലും വലിയ സ്കോറിലേക്കുയരാൻ സാധിക്കാതെ പോയി.
Samayam MalayalamRR vs SRH IPL 2026 Eliminator: 15.2 ഓവറിൽ‌ 4ന് 207, പിന്നെ രാജസ്ഥാന് കൂട്ടത്തകർച്ച; ദേഷ്യമടക്കാനാവാതെ വെെഭവ്, പ്രതികരണം വെെറൽ
ഇനി ഗുജറാത്ത് ടെെറ്റൻസും തോൽക്കണമെന്നാണ് സിഎസ്കെ ആരാധകർ പറയുന്നത്. ഗുജറാത്ത് ആദ്യ ക്വാളിഫയറിൽ ആർസിബിയോട് തോറ്റിരുന്നു. രണ്ടാം ക്വാളിഫയറിൽ ഗുജറാത്തും രാജസ്ഥാനുമാണ് ഏറ്റുമുട്ടാൻ പോകുന്നത്. രാജസ്ഥാൻ റോയൽസ് ജയിക്കണമെന്നും ഗുജറാത്ത് തോൽക്കണമെന്നുമാണ് സിഎസ്കെ ആരാധകർ ആഗ്രഹിക്കുന്നത്.

ഇതിന് കാരണം ശുഭ്മാൻ ഗില്ലിനോടുള്ള വിരോധമാണ്. സിഎസ്കെയെ തോൽപ്പിച്ചപ്പോൾ വിസിൽ അടിച്ച് പരിഹസിക്കുക മാത്രമല്ല സാമൂഹ്യ മാധ്യമങ്ങളിലൂടെയും സിഎസ്കെയെ ഗിൽ കളിയാക്കിയിരുന്നു. അതുകൊണ്ടുതന്നെ ആർസിബിക്കെതിരായ തോൽവിക്ക് പിന്നാലെ തന്നെ സിഎസ്കെ ആരാധകർ ഗില്ലിനെ ട്രോളി രംഗത്തെത്തിയിരുന്നു. രണ്ടാം ക്വാളിഫയറിൽ ഗുജറാത്ത് തോറ്റാൽ വലിയ പരിഹാസം സിഎസ്കെ ആരാധകരുടെ ഭാഗത്തുനിന്ന് നേരിടേണ്ടി വരുമെന്ന കാര്യം ഉറപ്പാണ്.

RR vs SRH IPL 2026 Eliminator: അടിയുടെ പൊടിപൂരം, പ്ലേ ഓഫിൽ വെെഭവിന് ചരിത്ര റെക്കോഡ്, ക്രിസ് ഗെയ്ലിന്റെ സിക്സർ റെക്കോഡ് തൂക്കി

ചെന്നെെ സൂപ്പർ കിങ്സ് ഇത്തവണ പ്ലേ ഓഫ് കാണാതെ പുറത്തായ ടീമാണ്. ഗില്ലും ഇഷാനും ഇതിന് പിന്നാലെ സാമൂഹ്യ മാധ്യമങ്ങളിലടക്കം സിഎസ്കെയെ ട്രോളിയിരുന്നു. ഇതിന് കാരണം സഞ്ജു സാംസണോടുള്ള ശത്രുതയാണെന്നും ആരാധകർ ആരോപിക്കുന്നു. ഇത്തവണ സഞ്ജു സാംസൺ സിഎസ്കെയിലേക്ക് കൂടുമാറ്റം നടത്തിയിരുന്നു. ഇതിന് ശേഷമാണ് ഗില്ലും ഇഷാനും സിഎസ്കെയെ ട്രോളാൻ തുടങ്ങിയത് എന്നതും എടുത്തു പറയണം.

എന്തായാലും രാജസ്ഥാന് ഗുജറാത്തിനെ വീഴ്ത്തുക എളുപ്പമായിരിക്കില്ല. ഒന്നാം ക്വാളിഫയറിൽ തോറ്റെങ്കിലും ഗുജറാത്ത് ടെെറ്റൻസ് കരുത്തരുടെ നിരയാണ്. ബാറ്റിങ്ങിലും ബൗളിങ്ങിലും മികച്ച താരനിര ഗുജറാത്തിനുണ്ട്. ശുഭ്മാൻ ഗില്ലും മികച്ച ഫോമിലാണ് കളിക്കുന്നത്. നായകനെന്ന നിലയിൽ ഗില്ലിന്റെ പ്രകടനം എടുത്തു പറയേണ്ടതാണ്. എന്തായാലും സിഎസ്കെ ആരാധകർക്ക് പ്രകടന മികവിലൂടെ മറുപടികൊടുക്കാൻ ഗില്ലിനും സംഘത്തിനും സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്.

വിഷ്ണു പ്രസാദ് എസ്

രചയിതാവിനെക്കുറിച്ച്വിഷ്ണു പ്രസാദ് എസ് സമയം മലയാളത്തിലെ ഡിജിറ്റൽ കണ്ടന്റ് പ്രൊഡ്യൂസർ ആണ് വിഷ്ണു പ്രസാദ് എസ്. മാസ് കമ്യൂണിക്കേഷനിൽ ബിരുദം നേടിയ വിഷ്ണു മം​ഗളം പത്രത്തിലൂടെയാണ് മാധ്യമ പ്രവർത്തനം ആരംഭിച്ചത്. തേജസ്, തത്സമയം, വൺ‌ ഇന്ത്യ മലയാളം എന്നിവടങ്ങളിലെല്ലാം സ്പോർട്സ് വിഭാ​ഗത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. 2025 ആ​ഗസ്റ്റ് 1മുതൽ സമയം മലയാളത്തിൽ സ്പോർട്സ് വാർത്തകളാണ് കെെകാര്യം ചെയ്യുന്നത്... കൂടുതൽ വായിക്കുക

Read Entire Article