ഹൈലൈറ്റ്:
- ഐപിഎൽ പ്ലേ ഓഫ് ചിത്രം ഇന്ന് വ്യക്തമാകും
- മുംബെെയും സിഎസ്കെയും പ്ലേ ഓഫിലില്ല
- സൂര്യകുമാർ യാദവിനെ കാത്ത് വലിയ തിരിച്ചടി
അജിൻക്യ രഹാനെ(ഫോട്ടോസ്- AP)ഹെഡ്ഡിനെ വെല്ലുവിളിച്ച് നാണക്കേടിലായി വിരാട് കോഹ്ലി
കൊൽക്കത്ത നെെറ്റ് റെെഡേഴ്സ് നായകനായ അജിൻക്യ രഹാനെയാണ് ഒന്നാമത്തെ താരം. ഈ സീസണിൽ തീർത്തും നിരാശപ്പെടുത്തിയ രഹാനെയെ അടുത്ത സീസണിൽ വാങ്ങാൻ ആരും തയ്യാറായേക്കില്ല. രഹാനെ ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ നിന്നും പുറത്തായിട്ടും നാളുകളേറെയായി. ഇനിയൊരു തിരിച്ചുവരവ് അവസരം രഹാനെക്ക് ലഭിക്കാൻ സാധ്യത കുറവാണെന്ന് തന്നെ പറയാം. കെകെആറും രഹാനെയെ ഇനി നിലനിർത്തിയേക്കില്ല.
മുംബെെ ഇന്ത്യൻസിന്റെ സൂര്യകുമാർ യാദവിനെ ടീം ഒഴിവാക്കാനുള്ള സാധ്യതകളും തള്ളിക്കളയാനാവില്ല. ഇന്ത്യയുടെ ടി20 നായകനായ സൂര്യയെ ഇപ്പോൾ ആ സ്ഥാനത്ത് നിന്നും നീക്കാൻ പോവുകയാണ്. മുംബെെ സൂര്യയെ നിലനിർത്തിയാലും പ്രതിഫലത്തിൽ വലിയ കുറവ് സംഭവിക്കുമെന്നുറപ്പാണ്. 16.35 കോടി പ്രതിഫലം നിലവിൽ വാങ്ങുന്ന സൂര്യക്ക് വരുന്ന സീസണിൽ ഇത്രയും ഉയർന്ന പ്രതിഫലം ലഭിക്കാൻ സാധ്യത വളരെ കുറവാണ്.
കരുൺ നായർക്ക് അടുത്ത സീസണിൽ അവസരം ലഭിക്കാൻ യാതൊരു സാധ്യതയുമില്ല. നിലവിൽ ഡൽഹി ക്യാപിറ്റൽസിനൊപ്പമാണ് കരുണുള്ളത്. സമീപകാലത്തെ കരുണിന്റെ പ്രകടനം മോശമാണെന്ന് മാത്രമല്ല ടീമിനെ തോൽപ്പിക്കുന്ന പിഴവുകളും താരത്തിൽ നിന്നുണ്ടാകുന്നു. അതുകൊണ്ടുതന്നെ കരുൺ അടുത്ത സീസണിൽ അൺസോൾഡായാലും അത്ഭുതപ്പെടാനാവില്ല.
നിക്കോളാസ് പുരാൻ ഈ സീസണിൽ ലഖ്നൗ സൂപ്പർ ജയ്ന്റ്സിനൊപ്പം തീർത്തും നിരാശപ്പെടുത്തിയ താരമാണ്. വരുന്ന സീസണിൽ ലഖ്നൗ പുരാനെ ഒഴിവാക്കുമെന്ന കാര്യം ഉറപ്പാണ്. 21 കോടി പ്രതിഫലത്തിൽ കളിക്കുന്ന പുരാന് അടുത്ത സീസണിൽ ഇതിന്റെ പകുതി പ്രതിഫലം പോലും ലഭിക്കാൻ സാധ്യതയില്ല. പുരാൻ മോശം ഫോമിലായത് ഇത്തവണ ലഖ്നൗ പ്ലേ ഓഫ് കാണാതെ പുറത്താകാൻ പ്രധാന കാരണമായത്.
IPL 2026: അർജുനെ ഇനി ട്രോളരുത്, കിടിലൻ വിക്കറ്റും ക്യാച്ചും നേടി മിന്നിച്ചു; ഋഷഭിന്റെ പിഴവില്ലായിരുന്നെങ്കിൽ മാച്ച് വിന്നറായേനെ
മുംബെെ പേസർ ട്രന്റ് ബോൾട്ടിന്റെ ഈ സീസണിലെ പ്രകടനം നിരാശപ്പെടുത്തുന്നതായിരുന്നു. ബോൾട്ടിനെ പ്രായം തളർത്തുന്നു. പവർപ്ലേയിൽ പഴയ മികവ് കാട്ടാൻ ട്രന്റ് ബോൾട്ടിന് സാധിക്കുന്നില്ല. 12.50 കോടിക്ക് കളിക്കുന്ന ബോൾട്ടിനെ മുംബെെ ഒഴിവാക്കുമെന്നുറപ്പാണ്. വരുന്ന സീസണിൽ ബോൾട്ടിന് അവസരം ലഭിച്ചാലും പ്രതിഫലത്തിൽ വലിയ ഇടിവ് നേരിടാൻ സാധ്യതകളേറെയാണ്.
ഷിംറോൻ ഹെറ്റ്മെയറെ രാജസ്ഥാൻ റോയൽസും ഒഴിവാക്കിയേക്കും. വമ്പനടിക്കാരനായ വെസ്റ്റ് ഇൻഡീസ് താരത്തിന് ഈ സീസണിൽ മികവ് കാട്ടാനായിട്ടില്ല. രാജസ്ഥാൻ വലിയ പ്രതീക്ഷ ഹെറ്റ്മെയറിൽ വെച്ചപ്പോഴും അതിനോട് നീതികാട്ടാൻ ഹെറ്റ്മെയറിന് സാധിച്ചില്ല. 11 കോടി പ്രതിഫലം വാങ്ങുന്ന താരത്തെ രാജസ്ഥാൻ കെെവിട്ടാലും ആരെങ്കിലും വാങ്ങിയേക്കും. എന്നാൽ പ്രതിഫലത്തിൽ വലിയ ഇടിവ് ഉണ്ടാകാനാണ് സാധ്യത.








English (US) ·