IPL 2026: ഈ സൂപ്പർ താരങ്ങൾ ലേലത്തിലെത്തിയേക്കും, ഋഷഭ് മുതൽ ഹാർദിക് വരെ; കൂടുതൽ പ്രതിഫലം വാങ്ങുക ആരായിരിക്കും?

2 days ago 1
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2026 സീസൺ ഫെെനലിലേക്കെത്തിയിരിക്കുകയാണ്. നാളെ നടക്കുന്ന ഫെെനലിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവും ഗുജറാത്ത് ടെെറ്റൻസും ഏറ്റുമുട്ടും. ആർസിബി കിരീടം നിലനിർത്തുമോ അതോ ഇത്തവണ ഗുജറാത്ത് രണ്ടാം കിരീടം നേടുമോ എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഇത്തവണ വലിയ പ്രതീക്ഷകളോടെയെത്തിയ പല വമ്പന്മാരും പ്ലേ ഓഫ് കാണാതെ പുറത്തായി എന്നതാണ് എടുത്തു പറയേണ്ടത്.

അഞ്ച് തവണ ചാമ്പ്യന്മാരായ മുംബെെ ഇന്ത്യൻസും ചെന്നെെ സൂപ്പർ കിങ്സും മൂന്ന് തവണ ചാമ്പ്യന്മാരായ കൊൽക്കത്ത നെെറ്റ് റെെഡേഴ്സുമെല്ലാം ഇത്തവണ പ്ലേ ഓഫ് കാണാതെ പുറത്തായിരുന്നു. പഞ്ചാബ് കിങ്സിനും പ്ലേ ഓഫിലേക്കെത്താനായില്ല. അതുകൊണ്ടുതന്നെ വലിയ പൊളിച്ചെഴുത്തിലേക്ക് ടീമുകൾ കടക്കാനാണ് സാധ്യത. ഇതോടെ അടുത്ത സീസണിലെ ലേലത്തിലേക്ക് പല സൂപ്പർ താരങ്ങളും എത്തിയേക്കും. പുറത്തായ ടീമുകളിൽ നിന്ന് ലേലത്തിലേക്ക് എത്താൻ സാധ്യതയുള്ള താരങ്ങൾ ആരൊക്കെയാണെന്ന് നോക്കാം.

പെലെയുടെ റെക്കോഡ് തകരുമോ? പത്താം നമ്പർ ജേഴ്സിയിൽ ചരിത്രമെഴുതാൻ നെയ്മർ


മുംബെെ ഇന്ത്യൻസിന്റെ നായകസ്ഥാനം ഒഴിയുന്ന ഹാർദിക് പാണ്ഡ്യ ടീം വിടുമെന്ന് കാര്യം ഉറപ്പാണ്. മുംബെെയുടെ പ്രധാന ഓൾറൗണ്ടറാണെങ്കിലും ഹാർദിക്കിന് ഇനി മുംബെെ ടീമിനൊപ്പം മുന്നോട്ട് പോവുക പ്രയാസമാണ്. സീനിയർ താരങ്ങളും ഹാർദിക്കും തമ്മിൽ മികച്ച ബന്ധമല്ല. അതുകൊണ്ടുതന്നെ മുംബെെ ടീമിൽ നിന്ന് ഹാർദിക് പാണ്ഡ്യ കളമൊഴിയാനാണ് സാധ്യത. ലേലത്തിൽ ഹാർദിക് പാണ്ഡ്യക്കായി കെകെആർ, ഡൽഹി ക്യാപിറ്റൽസ്, സിഎസ്കെ ടീമുകൾ രംഗത്തെത്താനാണ് സാധ്യത കൂടുതൽ.

ഋഷഭ് പന്ത് ലഖ്നൗ സൂപ്പർ ജയ്ന്റ്സിന്റെ നായകസ്ഥാനമൊഴിഞ്ഞിട്ടുണ്ട്. ടീമിൽ നിന്നും ഋഷഭ് പന്ത് പടിയിറങ്ങുമെന്ന കാര്യം ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. അങ്ങനെ വരുമ്പോൾ ലേലത്തിലേക്ക് താരം എത്തിപ്പെട്ടേക്കും. 27 കോടിക്കാണ് ലഖ്നൗവിനായി ഋഷഭ് കളിച്ചത്. ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായ ഋഷഭിനായി ആരൊക്കെ രംഗത്തെത്തുമെന്നതാണ് കണ്ടറിയേണ്ടത്.
Samayam MalayalamGT vs RR IPL 2026: ​ഗില്ലിന് മുന്നിൽ അടിതെറ്റി, കളി മാറ്റിയത് ആ ക്യാച്ച്; പരാ​ഗിനും പാളി, രാജസ്ഥാന്റെ തോൽവിയുടെ കാരണങ്ങളിതാ
ശിവം ദുബെയെ ചെന്നെെ സൂപ്പർ‍ കിങ്സ് ഒഴിവാക്കിയേക്കും. ഇടം കെെയൻ ബാറ്റ്സ്മാനും മീഡിയം പേസറുമായ ദുബെക്ക് വലിയ ഇംപാക്ട് സൃഷ്ടിക്കാൻ സാധിക്കുന്നില്ല. പ്രതീക്ഷിച്ച നിലവാരം കാട്ടാത്ത ദുബെയെ ഇനിയും ടീമിൽ നിലനിർത്തുന്നത് സിഎസ്കെ കാട്ടുന്ന മണ്ടത്തരമായിരിക്കും. അതുകൊണ്ടുതന്നെ ദുബെയെ കെെവിട്ട് മികച്ചൊരു പേസ് ഓൾറൗണ്ടർക്കായി സിഎസ്കെ ശ്രമം നടത്തിയേക്കും. ദുബെയെ സിഎസ്കെ കെെവിട്ടാൽ മറ്റാര് വാങ്ങുമെന്നതാണ് കാത്തിരുന്ന് കാണേണ്ടത്.

അക്ഷർ പട്ടേൽ ഡൽഹി ക്യാപിറ്റൽസ് വിടാനുള്ള സാധ്യതകളുമുണ്ട്. നിലവിൽ ഡൽഹി ക്യാപിറ്റൽസിന്റെ ക്യാപ്റ്റനായ അക്ഷർ ഈ സ്ഥാനം ഒഴിയാനുള്ള തയ്യാറെടുപ്പിലാണ്. സ്പിൻ ഓൾറൗണ്ടറായ അക്ഷർ ഡൽഹിയിൽ സംതൃപ്തനല്ലെന്ന ചില സൂചനകളുണ്ട്. അക്ഷർ ലേലത്തിലേക്കെത്തിയാൽ വലിയ പ്രതിഫലം തന്നെ നൽകി സ്വന്തമാക്കാൻ പല ടീമുകളും തയ്യാറായേക്കും. മുംബെെ ഇന്ത്യൻസടക്കം അക്ഷറിനെ നോട്ടമിട്ടേക്കും.
RR vs GT IPL 2026: 97, 96, വെെഭവിനെ വേട്ടയാടി സെഞ്ചുറി നിർഭാഗ്യം; രണ്ടാം തവണയും അതേ പിഴവ്, നിരാശയിലും 15കാരന് അഭിമാന നേട്ടം
നിക്കോളാസ് പുരാനെ ലഖ്നൗ സൂപ്പർ ജയ്ന്റ്സ് ഒഴിവാക്കും. ഈ സീസണിൽ നിരാശപ്പെടുത്തുന്ന പ്രകടനമാണ് പുരാൻ നടത്തിയത്. വെസ്റ്റ് ഇൻഡീസ് ടീമിൽ സജീവമല്ലാത്ത പുരാനെ ലഖ്നൗവും കെെവിടാൻ സാധ്യകളേറെയാണ്. കൊൽക്കത്ത നെെറ്റ് റെെഡേഴ്സ് കാമറൂൺ ഗ്രീനിനേയും കെെവിടാനാണ് സാധ്യത. മീഡിയം പേസ് ഓൾറൗണ്ടറായ ഗ്രീനിനെ ലേലത്തിൽ ആര് വാങ്ങുമെന്നതാണ് കണ്ടറിയേണ്ടത്.

വിഷ്ണു പ്രസാദ് എസ്

രചയിതാവിനെക്കുറിച്ച്വിഷ്ണു പ്രസാദ് എസ് സമയം മലയാളത്തിലെ ഡിജിറ്റൽ കണ്ടന്റ് പ്രൊഡ്യൂസർ ആണ് വിഷ്ണു പ്രസാദ് എസ്. മാസ് കമ്യൂണിക്കേഷനിൽ ബിരുദം നേടിയ വിഷ്ണു മം​ഗളം പത്രത്തിലൂടെയാണ് മാധ്യമ പ്രവർത്തനം ആരംഭിച്ചത്. തേജസ്, തത്സമയം, വൺ‌ ഇന്ത്യ മലയാളം എന്നിവടങ്ങളിലെല്ലാം സ്പോർട്സ് വിഭാ​ഗത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. 2025 ആ​ഗസ്റ്റ് 1മുതൽ സമയം മലയാളത്തിൽ സ്പോർട്സ് വാർത്തകളാണ് കെെകാര്യം ചെയ്യുന്നത്... കൂടുതൽ വായിക്കുക

Read Entire Article