Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam•9 May 2026, 8:42 p.m. IST
IPL 2026: ഗുജറാത്ത് ടെെറ്റൻസ് നായകനായ ശുഭ്മാൻ ഗിൽ തകർപ്പൻ പ്രകടനമാണ് ഐപിഎല്ലിൽ കാഴ്ചവെക്കുന്നത്, സ്ഥിരതകൊണ്ട് അത്ഭുതപ്പെടുത്താൻ ഗില്ലിന് സാധിക്കുമ്പോഴും താരം ഇന്ത്യയുടെ ടി20 ടീമിന് പുറത്താണുള്ളത്
ഹൈലൈറ്റ്:
- സ്ഥിരതകൊണ്ട് വിസ്മയിപ്പിച്ച് ഗിൽ
- രാജസ്ഥാനെതിരേ ഗില്ലിന് ഫിഫ്റ്റി
- ഗില്ലിന് ഇന്ത്യയുടെ ടി20 ടീമിൽ ഇടമില്ല
ശുഭ്മാൻ ഗിൽ(ഫോട്ടോസ്- ANI)ഐപിഎല്ലിന് പിന്നാലെ ടീം ഇന്ത്യയിൽ വൻ മാറ്റങ്ങൾ; ശ്രേയസ് അയ്യർ നായകസ്ഥാനത്തേക്ക്
ഓപ്പണർ റോളിൽ ഭേദപ്പെട്ട പ്രകടനം തുടരാൻ ഗില്ലിന് സാധിക്കുന്നുണ്ട്. ഐപിഎല്ലിലെ ഓപ്പണിങ് കൂട്ടുകെട്ടിൽ കൂടുതൽ തവണ സെഞ്ചുറി കൂട്ടുകെട്ട് സൃഷ്ടിക്കുന്നവരിൽ തലപ്പത്തേക്കെത്താൻ ഗില്ലിനും സായ് സുദർശനും സാധിച്ചിരിക്കുകയാണ്. ഇത് ആറാം തവണയാണ് ഇരുവരും ഐപിഎല്ലിൽ ഓപ്പണിങ് കൂട്ടുകെട്ടിൽ സെഞ്ചുറി കൂട്ടുകെട്ട് സൃഷ്ടിക്കുന്നത്.
ശിഖർ ധവാനും ഡേവിഡ് വാർണറും ചേർന്ന് സൺറെെസേഴ്സ് ഹെെദരാബാദിനൊപ്പവും അഭിഷേക് ശർമയും ട്രാവിസ് ഹെഡും സൺറെെസേഴ്സ് ഹെെദരാബാദിനൊപ്പവും ഓപ്പണിങ്ങിൽ ആറ് തവണ സെഞ്ചുറി കൂട്ടുകെട്ട് സൃഷ്ടിച്ചിട്ടുണ്ട്. ഇതേ ഫോമിൽ തുടർന്നാൽ ഈ റെക്കോഡിൽ തലപ്പത്തേക്കാൻ ഗില്ലിനും സായ് സുദർശനും സാധിക്കും. 118 റൺസിന്റെ കൂട്ടുകെട്ട് സൃഷ്ടിച്ച ശേഷമാണ് രാജസ്ഥാനെതിരേ ഗുജറാത്തിന്റെ ഓപ്പണിങ് കൂട്ടുകെട്ട് പൊളിഞ്ഞത്.
36 പന്തിൽ 55 റൺസ് നേടിയ സായ് സുദർശനാണ് ആദ്യം പുറത്തായത്. ആറ് ഫോറും രണ്ട് സിക്സും പറത്താൻ സായിക്ക് സാധിച്ചു. രാജസ്ഥാനെതിരേ 50 പന്തിൽ അർധ സെഞ്ചുറി നേടാൻ ഗില്ലിന് സാധിച്ചു. 160ന് മുകളിൽ സ്ട്രെെക്ക് റേറ്റിൽ കളിക്കാൻ ഗില്ലിന് സാധിക്കുന്നുണ്ട്. എന്നാൽ ഇന്ത്യയുടെ ടി20 ടീമിലേക്ക് തിരിച്ചെത്തുക ഗില്ലിനെ സംബന്ധിച്ച് പ്രയാസമാവും.
അതിന്റെ കാരണം സ്ട്രെെക്ക് റേറ്റ് തന്നെയാണ്. ഇന്ത്യയുടെ ടെസ്റ്റ്, ഏകദിന ടീം നായകനായ ശുഭ്മാൻ ഗിൽ ടി20യിലേക്ക് തിരിച്ചെത്തുക പ്രയാസമാവും. സഞ്ജു സാംസണും അഭിഷേക് ശർമയും തകർപ്പൻ സ്ട്രെെക്ക് റേറ്റിൽ വെടിക്കെട്ട് പ്രകടനമാണ് ഇന്ത്യക്കായി നടത്തുന്നത്. വെെഭവ് സൂര്യവംശിയും പ്രിയൻഷ് ആര്യയുമെല്ലാം കിടിലൻ സ്ട്രെെക്ക് റേറ്റിൽ കളിക്കവെ ഗില്ലിന് കാര്യങ്ങൾ എളുപ്പമല്ല.
IND vs IRE T20: ശ്രേയസ് നയിക്കും, സഞ്ജു വെെസ് ക്യാപ്റ്റൻ; വെെഭവിനും രജത്തിനും സീറ്റ്; ആ രണ്ട് പേർ പുറത്ത്, സാധ്യതാ ടീമിതാ
വിരാട് കോഹ്ലി കളമൊഴിഞ്ഞ മൂന്നാം നമ്പറിൽ ഗില്ല് നോട്ടമിടുന്നുണ്ടെങ്കിലും ഈ റോളിലേക്കെത്താൻ ശ്രേയസ് അയ്യരും രജത് പാട്ടീധാറും തിലക് വർമയുമെല്ലാം മത്സരമാണ്. ഈ സാഹചര്യത്തിൽ സ്ഥിരതകൊണ്ട് മാത്രം ഗില്ലിന് ടി20 ടീമിലേക്ക് മടങ്ങിവരാനാവില്ല. അതിന് 200 മുകളിൽ സ്ട്രെെക്ക് റേറ്റിൽ കസറേണ്ടതായുണ്ട്. അതിന് അദ്ദേഹത്തിന് സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്.








English (US) ·