​IPL 2026: ഉർവിലിനെ സിഎസ്കെ ഓപ്പണറാക്കൂ, കളി വേറെ ലെവലാകും; പ്ലേ ഓഫ് അടുത്ത് നിൽക്കവെ നിർദേശവുമായി ആർ അശ്വിൻ

3 weeks ago 5

Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam11 May 2026, 2:00 p.m. IST

IPL 2026: ഇന്ത്യൻ പ്രീമിയർ ലീ​ഗിന്റെ 2026 സീസണിൽ പ്ലേ ഓഫ് പ്രതീക്ഷ സജീവമാക്കിയാണ് സിഎസ്കെ മുന്നോട്ട് പോകുന്നത്. ലഖ്നൗ സൂപ്പർ ജയ്ന്റ്സിനെതിരായ ജയം സിഎസ്കെയ്ക്ക് കൂടുതൽ ആത്മവിശ്വാസം നൽകുന്നു

ഹൈലൈറ്റ്:

  • ഉർവിൽ പട്ടേലിനെ റെക്കോഡ് ഫിഫ്റ്റി
  • സഞ്ജു സാംസണും മിന്നിക്കുന്നു
  • സിഎസ്കെ നിലവിൽ അഞ്ചാം സ്ഥാനത്ത്
urvil patel, r ashwinഉർവിൽ പട്ടേൽ, ആർ അശ്വിൻ(ഫോട്ടോസ്- ANI)
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2026 സീസണിലെ ലഖ്നൗ സൂപ്പർ ജയ്ന്റ്സിനെതിരായ മത്സരത്തിലൂടെ എല്ലാവരേയും ഞെട്ടിച്ചിരിക്കുകയാണ് ഉർവിൽ പട്ടേൽ . 27 കാരനായ സിഎസ്കെ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായ ഉർവിൽ 13 പന്തിൽ അർധ സെഞ്ചുറി നേടിയാണ് എല്ലാവരേയും വിറപ്പിച്ചത്. ഐപിഎല്ലിലെ വേഗ ഫിഫ്റ്റിയാണിത്. ഉർവിലിന്റെ പ്രകടനമാണ് സിഎസ്കെയ്ക്ക് നിർണ്ണായക ജയം നേടിക്കൊടുത്തത്.പവർപ്ലേയ്ക്കുള്ളിൽ ബാറ്റ് ചെയ്യാനെത്തിയാൽ താൻ എത്രത്തോളം അപകടകാരിയാണെന്ന് പ്രകടനംകൊണ്ട് തെളിയിക്കാൻ ഉർവിലിന് സാധിച്ചു. ലഖ്നൗവിനെതിരേ 23 പന്തിൽ 65 റൺസാണ് ഉർവിലിന് നേടാനായത്. എട്ട് സിക്സും രണ്ട് ബൗണ്ടറികളുമാണ് ഉർവിലിന്റെ അക്കൗണ്ടിൽ ഉണ്ടായിരുന്നത്. ഇപ്പോഴിതാ ഉർവിലിനെ സിഎസ്കെ ഓപ്പണർ റോളിലേക്ക് പരിഗണിക്കണമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് ആർ അശ്വിൻ.

സഞ്ജു സാംസണ് പിന്തുണ ഉയരുന്നു, ശ്രേയസ് അയ്യരെ ക്യാപ്റ്റനാക്കാൻ ​ഗംഭീറിന് താൽപര്യമില്ല,


റുതുരാജ് ഗെയ്ക് വാദ് മൂന്നാം നമ്പറിലേക്കിറങ്ങി സഞ്ജു സാംസണൊപ്പം ഉർവിൽ ഓപ്പണറാകണമെന്നാണ് അശ്വിൻ പറയുന്നത്. 'ഐപിഎൽ 2026ലെ ഏറ്റവും മികച്ച പ്രകടനമാണ് ഉർവിൽ പട്ടേൽ കാഴ്ചവെച്ചത്. കഴിഞ്ഞ 7 വർഷത്തോളമായി 180ന് മുകളിൽ വിജയലക്ഷ്യം പിന്തുടർന്ന് ജയിക്കാൻ സിഎസ്കെയ്ക്കായിട്ടില്ല. എന്നാൽ ഉർവിലിന്റെ പ്രകടനത്തോടെ അനായാസം മുംബെെക്കത് സാധിച്ചു.

ഒരു സമയത്ത് പോലും സിംഗിൾ എടുക്കുന്നതിനെക്കുറിച്ച് ഉർവിൽ ആലോചിച്ചില്ല. പവർപ്ലേയിൽ ഇങ്ങനെ ബാറ്റ് ചെയ്യാൻ സാധിച്ചാൽ ആറ് തുടർ ജയങ്ങൾ സാധ്യമാകും. ഇത്തരം താരങ്ങളാണ് പവർപ്ലേയ്ക്കുള്ളിൽ‌ മത്സരം ജയിപ്പിക്കുന്നത്. റുതുരാജിന് ഏത് സമയത്തും ബാറ്റിങ് താളം മാറ്റി കളിക്കാൻ സാധിക്കും. കാർത്തിക് ശർമ ഇപ്പോൾ ചെയ്യുന്നത് ചെയ്യട്ടെ. ഉർവിലിനെ ഓപ്പണറാക്കിയാൽ എന്താണ് പ്രശ്നം. അവന് പവർപ്ലേയ്ക്കുള്ളിൽ കളി ജയിപ്പിക്കാൻ സാധിക്കും' ആർ അശ്വിൻ പറഞ്ഞു.
Samayam MalayalamMI vs RCB: 0, 0, തുടർച്ചയായ രണ്ടാം മത്സരത്തിലും വിരാട് കോഹ്ലി ഡക്ക്; ചേസ് മാസ്റ്ററെ ​ഗോൾഡൻ ഡക്കാക്കി ദീപക് ചഹാർ
എന്നാൽ ഇത്തരമൊരു മാറ്റം സിഎസ്കെ ഇനി വരുത്താൻ സാധ്യതയില്ല. സിഎസ്കെ ക്യാപ്റ്റനായ റുതുരാജ് ഗെയ്ക് വാദിനും സഞ്ജു സാംസണും ഓപ്പണർ റോളിൽ തുടരാനാണ് താൽപര്യം. ഇതുവരെ ഈ കൂട്ടുകെട്ടിൽ വിശ്വസിച്ച് മുന്നോട്ട് പോയതിനാൽ ശേഷിക്കുന്ന മത്സരങ്ങളിലും ഇത് തന്നെ തുടരും. റുതുരാജ് ആദ്യ മത്സരങ്ങളിൽ മോശം ഫോമിലായിരുന്നു. എന്നാൽ ഇപ്പോൾ ഫോമിലേക്ക് മടങ്ങിയെത്തിയിട്ടുണ്ട്.

സഞ്ജു സാംസൺ തകർത്തടിച്ചുതന്നെ കളിക്കുന്നുമുണ്ട്. ഉർവിൽ പട്ടേലിന് ആദ്യം സിഎസ്കെയുടെ പ്ലേയിങ് ഇലവനിൽ ഇടം ലഭിച്ചിരുന്നില്ല. ആയുഷ് മാത്രെക്ക് പരിക്കേറ്റതോടെയാണ് മൂന്നാം നമ്പറിലേക്ക് ഉർവിലിനെ പരിഗണിച്ചത്. ചെറിയ പന്തുകളിൽ വലിയ സ്കോർ നേടി മത്സരഫലത്തെ മാറ്റിമറിക്കാൻ ഉർവിലിന് സാധിക്കുന്നുണ്ട്. ഇത് എല്ലാവർക്കും സാധിക്കുന്ന കാര്യമല്ല.

IPL 2026: തീയായി ഭുവി, സൂര്യകുമാറിനെ ഗോൾഡൻ ഡക്കാക്കി; രോഹിത്തും റിക്കിൽറ്റനും വീണു; ഭുവനേശ്വറിനെ ഇന്ത്യ തിരികെ വിളിക്കുമോ?

പ്ലേ ഓഫിലേക്കെത്താൻ ശേഷിക്കുന്ന നാല് മത്സരത്തിലും സിഎസ്കെയ്ക്ക് ജയം അനിവാര്യമാണ്. അതുകൊണ്ടുതന്നെ ഉർവിൽ ഇതേ ഫോമിൽ തുടരേണ്ടത് അത്യാവശ്യമാണ്. ഇതേ മികവോടെ ഉർവിൽ തകർത്തടിച്ചാൽ സിഎസ്കെയ്ക്ക് കാര്യങ്ങൾ പ്രയാസമാവില്ല. സഞ്ജു സാംസണും റുതുരാജും നടത്തുന്ന പ്രകടനം ടീമിന് നിർണ്ണായകമാണ്. സിഎസ്കെയുടെ മധ്യനിര കൂടുതൽ ഫോമിലേക്കെത്തേണ്ടത് ടീമിനെ സംബന്ധിച്ച് അത്യാവശ്യമാണ്. എന്തായാലും സിഎസ്കെ പ്ലേ ഓഫിലേക്കെത്തുമെന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
വിഷ്ണു പ്രസാദ് എസ്

രചയിതാവിനെക്കുറിച്ച്വിഷ്ണു പ്രസാദ് എസ് സമയം മലയാളത്തിലെ ഡിജിറ്റൽ കണ്ടന്റ് പ്രൊഡ്യൂസർ ആണ് വിഷ്ണു പ്രസാദ് എസ്. മാസ് കമ്യൂണിക്കേഷനിൽ ബിരുദം നേടിയ വിഷ്ണു മം​ഗളം പത്രത്തിലൂടെയാണ് മാധ്യമ പ്രവർത്തനം ആരംഭിച്ചത്. തേജസ്, തത്സമയം, വൺ‌ ഇന്ത്യ മലയാളം എന്നിവടങ്ങളിലെല്ലാം സ്പോർട്സ് വിഭാ​ഗത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. 2025 ആ​ഗസ്റ്റ് 1മുതൽ സമയം മലയാളത്തിൽ സ്പോർട്സ് വാർത്തകളാണ് കെെകാര്യം ചെയ്യുന്നത്... കൂടുതൽ വായിക്കുക

Read Entire Article