IPL 2026: ഋഷഭിന്റെ ഉപദേശം, പിന്നാലെ സ‍ഞ്ജുവിനെ ക്ലീൻബൗൾഡാക്കി ദിഘ് വേഷ് റാത്തി; പയറ്റിയ തന്ത്രം ഇതായിരുന്നു

3 weeks ago 4

Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam10 May 2026, 6:28 p.m. IST

IPL 2026: ലഖ്നൗ സൂപ്പർ ജയ്ന്റ്സിനെതിരേ മികച്ച ഷോട്ടുകളോടെയാണ് സഞ്ജു സാംസൺ തുടങ്ങിയത്. പേസിനേയും സ്പിന്നിനേയും കടന്നാക്രമിക്കാൻ സഞ്ജുവിന് സാധിച്ചെങ്കിലും ദിഘ് വേഷ് റാത്തിക്ക് മുന്നിൽ ക്ലീൻബൗൾഡ്

ഹൈലൈറ്റ്:

  • സിഎസ്കെയ്ക്ക് അടിത്തറ പാകി സഞ്ജു
  • സഞ്ജുവിന്റെ പുറത്താകൽ ബൗൾഡായി
  • സ്പിന്നിന് മുന്നിൽ സഞ്ജുവിന് പിഴച്ചു

sanju samson, rishabh pant, digvesh rathiസഞ്ജു സാംസൺ, ഋഷഭ് പന്ത്, ദിഘ് വേഷ് റാത്തി (Photo: AP, ANI)(ഫോട്ടോസ്- AP)
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2026 സീസണിലെ 53ാം മത്സരത്തിൽ ചെന്നെെ സൂപ്പർ കിങ്സിന് മുന്നിൽ 204 റൺസ് വിജയലക്ഷ്യം വെച്ചിരിക്കുകയാണ് ലഖ്നൗ സൂപ്പർ ജയ്ന്റ്സ്. സിഎസ്കെയുടെ തട്ടകമായ ചെപ്പോക്കിൽ നടക്കുന്ന മത്സരത്തിൽ സിഎസ്കെയ്ക്കായി സഞ്ജു സാംസണും ക്യാപ്റ്റൻ റുതുരാജ് ഗെയ്ക് വാദും ഭേദപ്പെട്ട തുടക്കമാണ് നൽകിയത്. എന്നാൽ 14 പന്തിൽ 28 റൺസെടുത്ത സഞ്ജുവിനെ ദിഘ് വേഷ് റാത്തി പുറത്താക്കി കൂട്ടുകെട്ട് പൊളിച്ചു. മൂന്ന് ഫോറും രണ്ട് സിക്സും ഉൾപ്പെടെ 200 സ്ട്രെെക്ക് റേറ്റിൽ സ‍ഞ്ജു കത്തിക്കയറവെയാണ് സ്പിന്നർ ദിഘ് വേഷ് റാത്തി സഞ്ജുവിനെ ക്ലീൻബൗൾഡാക്കിയത്. ലഖ്നൗ ക്യാപ്റ്റൻ ഋഷഭ് പന്തിന്റെ ഉപദേശത്തിന് പിന്നാലെയാണ് സഞ്ജുവിന്റെ പുറത്താകൽ എന്നതാണ് എടുത്തു പറയേണ്ടത്. മൂന്നാം ഓവറിലെ രണ്ടാം പന്തിൽ സഞ്ജു റാത്തിയെ ബൗണ്ടറി പായിച്ചു. തൊട്ടടുത്ത പന്തിൽ സിക്സറും പറത്തിയതിന് പിന്നാലെയാണ് ഋഷഭ് ദിഘ് വേഷിന് ഉപദേശം നൽകിയത്.

ക്യാപ്റ്റൻ സ്ഥാനത്തേക്കുള്ള മത്സരത്തിൽ ശ്രേയസിന് വെല്ലുവിളിയായി സഞ്ജു


തൊട്ടടുത്ത പന്തിൽ സഞ്ജുവിന്റെ കണക്കുകൂട്ടൽ തെറ്റി. അത്ര മികച്ച പന്തിലായിരുന്നില്ല സഞ്ജുവിന്റെ പുറത്താകൽ. സ്ലോ ബോളായിരുന്നു ദിഘ് വേഷ് പരീക്ഷിച്ചത്. സഞ്ജു അൽപ്പം ബൗൺസ് പ്രതീക്ഷിച്ച് പുൾഷോട്ടിനാണ് ശ്രമിച്ചത്. എന്നാൽ കണക്കുകൂട്ടൽ തെറ്റി പന്ത് പ്രതീക്ഷിച്ചതിലും താന്നാണെത്തിയത്. കൂടാതെ പന്തിന് പ്രതീക്ഷിച്ച വേഗവുമില്ലായിരുന്നു. സഞ്ജു അഡ്വാൻസ് ഷോട്ട് കളിച്ചതോടെ പന്ത് കണക്ട് ചെയ്യാൻ സാധിക്കാതെ ക്ലീൻബൗൾഡായി പുറത്തായി.

വലിയ സ്കോറിലേക്കുയരാൻ സാധിച്ചില്ലെങ്കിലും 45 റൺസ് ഓപ്പണിങ് കൂട്ടുകെട്ടിലൂടെ മികച്ച തുടക്കം നൽകിയാണ് സഞ്ജു മടങ്ങിയത്. ഈ സീസണിലെ സിഎസ്കെയുടെ ബാറ്റിങ് നിരയിലെ നട്ടെല്ലായ സഞ്ജു അടിത്തറ സ്ഥാപിച്ചാണ് പുറത്തായതെന്ന് പറയാം. 11 ഇന്നിങ്സിൽ‌ നിന്ന് 53.75 ശരാശരിയിൽ‌ 430 റൺസ് സഞ്ജു നേടിക്കഴിഞ്ഞു. 169.25 സ്ട്രെെക്ക് റേറ്റിലാണ് മലയാളി താരം കത്തിക്കയറുന്നത്. 23 സിക്സും 45 ഫോറുമാണ് സീസണിലെ സഞ്ജുവിന്റെ സമ്പാദ്യം.
Samayam MalayalamSanju Samson: എന്തുകൊണ്ട് സിഎസ്കെ ക്യാപ്റ്റനായില്ല? അവസരം കിട്ടാത്തതുകൊണ്ടല്ല; കാരണം പറഞ്ഞ് സഞ്ജു സാംസൺ
സിഎസ്കെയ്ക്കായി രണ്ട് സെഞ്ചുറിയും ഒരു അർധ സെഞ്ചുറിയും സഞ്ജു നേടിക്കഴിഞ്ഞു. എന്നാൽ വലിയ പ്രകടനത്തിന് ശേഷം സ്കോർ ഒന്ന് താഴോട്ട് പോകുന്നതാണ് സഞ്ജുവിന്റെ കണക്കുകളിൽ നിന്ന് വ്യക്തമാകുന്നത്. സഞ്ജുവിന്റെ സ്ഥിരത ഇപ്പോഴും ചോദ്യം ചെയ്യപ്പെടുന്നുണ്ടെന്ന് പറയാം. എന്തായാലും ലഖ്നൗവിനെ തുടക്കത്തിലേ വിറപ്പിച്ച സഞ്ജുവിന്റെ പ്രകടനത്തിന് പിന്നാലെ ഉർവിൽ പട്ടേൽ കത്തിക്കയറി.

ഇന്ത്യയുടെ ടി20 നായകസ്ഥാനം, സഞ്ജുവിന് അനുകൂലമായി 7 കാര്യങ്ങൾ, ശ്രേയസിന്റെ വില്ലനാകുന്നത് ഗൗതം ഗംഭീർ? തെളിവുകൾ ഇതാ

കെെക്കരുത്ത് ഉപയോഗിച്ച് കളിച്ച ഉർവിൽ 9 പന്തിൽ 42 റൺസാണ് പവർപ്ലേയിൽ നേടിയത്. ആറ് സിക്സും ഒരു ഫോറും താരത്തിന്റെ ബാറ്റിൽ നിന്ന് പിറന്നു. ഉർവിലിന്റെ വെടിക്കെട്ടോടെ പവർപ്ലേയിൽ ഒരു വിക്കറ്റിന് 97 റൺസെന്ന മികച്ച സ്കോറിലേക്കെത്താനും സിഎസ്കെയ്ക്ക് സാധിച്ചു. പ്ലേ ഓഫ് പോരാട്ടം കടുക്കവെ സിഎസ്കെയ്ക്ക് ഇനിയുള്ള എല്ലാ മത്സരങ്ങളും നിർണ്ണായകമാണ്. വമ്പൻ ജയത്തോടെ നെറ്റ് റൺറേറ്റ് ഉയർത്താനാണ് സിഎസ്കെയുടെ പദ്ധതിയെന്ന് ബാറ്റിങ് പ്രകടനത്തിൽ നിന്ന് തന്നെ വ്യക്തം.
വിഷ്ണു പ്രസാദ് എസ്

രചയിതാവിനെക്കുറിച്ച്വിഷ്ണു പ്രസാദ് എസ് സമയം മലയാളത്തിലെ ഡിജിറ്റൽ കണ്ടന്റ് പ്രൊഡ്യൂസർ ആണ് വിഷ്ണു പ്രസാദ് എസ്. മാസ് കമ്യൂണിക്കേഷനിൽ ബിരുദം നേടിയ വിഷ്ണു മം​ഗളം പത്രത്തിലൂടെയാണ് മാധ്യമ പ്രവർത്തനം ആരംഭിച്ചത്. തേജസ്, തത്സമയം, വൺ‌ ഇന്ത്യ മലയാളം എന്നിവടങ്ങളിലെല്ലാം സ്പോർട്സ് വിഭാ​ഗത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. 2025 ആ​ഗസ്റ്റ് 1മുതൽ സമയം മലയാളത്തിൽ സ്പോർട്സ് വാർത്തകളാണ് കെെകാര്യം ചെയ്യുന്നത്... കൂടുതൽ വായിക്കുക

Read Entire Article