IPL 2026: ഋഷഭിന്റെ പുറത്താകലിൽ മതിമറന്ന് ആഘോഷം, രാജസ്ഥാൻ സൂപ്പർ പേസർക്ക് പണികിട്ടി; പിഴ ശിക്ഷ വിധിച്ച് ബിസിസി ഐ

1 month ago 7

Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam23 Apr 2026, 12:54 p.m. IST

IPL 2026: ഇന്ത്യൻ പ്രീമിയർ ലീ​ഗിന്റെ 2026 സീസണിൽ തീർത്തും നിരാശപ്പെടുത്തുന്ന പ്രകടനമാണ് ഋഷഭ് പന്ത് കാഴ്ചവെക്കുന്നത്. രാജസ്ഥാൻ റോയൽസിനോട് തോറ്റതോടെ ലഖ്നൗ ടീമിന് മുകളിൽ വലിയ സമ്മർദ്ദമാണുള്ളത്

ഹൈലൈറ്റ്:

  • ഋഷഭ് പന്തിന് മികച്ച ഫോമിൽ കളിക്കാനാവുന്നില്ല
  • രാജസ്ഥാനെതിരേ ഋഷഭ് ഡക്കിന് പുറത്ത്
  • ലഖ്നൗവിന് സീസണിൽ അഞ്ചാം തോൽവി

Nandre Burger, rishabh pantഋഷഭ് പന്ത്, നാന്ദ്രെ ബർഗർ(ഫോട്ടോസ്- ANI)
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 19ാം സീസണിലെ ഋഷഭ് പന്തിന്റെ മോശം പ്രകടനം തുടരുകയാണ്. ലഖ്നൗ സൂപ്പർ ജയ്ന്റ്സ് നായകനായ ഋഷഭ് പന്തിൽ വലിയ പ്രതീക്ഷയായിരുന്നു ടീമിനും ആരാധകർക്കും ഉണ്ടായിരുന്നത്. 27 കോടി രൂപക്ക് ലഖ്നൗ ടീമിലെത്തിച്ച താരം ഇത്തവണ നിലവാരം കാട്ടുന്നില്ല. രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ ഡക്കിന് പുറത്തായതോടെ ഋഷഭിന് എതിരേ വലിയ വിമർശനമാണ് ആരാധകർ ഉയർത്തുന്നത്.രാജസ്ഥാന്റെ നാന്ദ്രെ ബർഗാണ് ഋഷഭിനെ പുറത്താക്കിയത്. മോശം ഷോട്ട് കളിച്ചായിരുന്നു ഋഷഭിന്റെ പുറത്താകൽ എന്നതും എടുത്തു പറയേണ്ടതാണ്. ഋഷഭിന്റെ വിക്കറ്റ് വളരെ പ്രധാനപ്പെട്ടതായതിനാൽ വിക്കറ്റ് നേട്ടം ബർഗർ നന്നായി ആഘോഷിക്കുകയും ചെയ്തു. ഇപ്പോഴിതാ ഋഷഭിന്റെ വിക്കറ്റ് നേട്ടം മതിമറന്ന് ആഘോഷിച്ച ബർഗർക്ക് പണി കിട്ടിയിരിക്കുകയാണ്. മാച്ച് ഫീയുടെ 10% തുകയാണ് പിഴ ശിക്ഷയായി വിധിച്ചിരിക്കുന്നത്.

വൈഭവ് കാത്തിരിക്കേണ്ടി വരും; റെക്കോഡുകൾ കടപുഴക്കി അഭിഷേക് ശർമയുടെ സെഞ്ച്വറി


ഒരു ‍ഡീമെറിറ്റ് പോയിന്റും ബർഗറിന് ലഭിച്ചു. ആർട്ടിക്കിൽ 2.5 പ്രകാരമുള്ള പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണ് ബർഗർ നടത്തിയിരിക്കുന്നത്. ആക്രമണോത്സകത നിറഞ്ഞതും പ്രകോപനം സൃഷ്ടിക്കുന്നതുമായ പെരുമാറ്റമാണ് ബർഗർ നടത്തിയത്. മത്സരത്തിന്റെ ആവേശത്തിനിടെ സംഭവിച്ച പിഴവാണിതെന്ന് പറയാം. 160 റൺസ് പ്രതിരോധിക്കാൻ പന്തെടുത്ത രാജസ്ഥാൻ ബൗളർമാർക്ക് ഓരോ വിക്കറ്റും വളരെ പ്രധാനപ്പെട്ടതായിരുന്നു.

ആയുഷ് ബദോനി ഡക്കിന് റണ്ണൗട്ടായതിന് പിന്നാലെ ഋഷഭിനേയും ഡക്കിന് പുറത്താക്കിയത് രാജസ്ഥാനെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട കാര്യമായിരുന്നു. അതുകൊണ്ടാണ് ഈ വിക്കറ്റ് നേട്ടം ബർഗർ നന്നായി ആഘോഷിച്ചത്. ലഖ്നൗവിനെ നാണംകെടുത്തുന്ന വിജയമാണ് രാജസ്ഥാൻ നേടിയത്. ഋഷഭ് പന്തിന്റേയും സംഘത്തിന്റേയും ബാറ്റിങ് പ്രകടനം തീർത്തും നിരാശപ്പെടുത്തിയെന്നതാണ് വസ്തുത.
Samayam MalayalamIPL 2026: നേടിയത് 8 റൺസ് മാത്രം, രണ്ട് വമ്പൻ റെക്കോഡിട്ട് വെെഭവ് സൂര്യവംശി; ​ഗ്ലെൻ മാക്സ് വെല്ലിനെ പിന്നിലാക്കി
ഋഷഭിനെതിരെ വലിയ വിമർശനമാണ് ഉയരുന്നത്. ക്യാപ്റ്റനെന്ന നിലയിൽ ഉത്തരവാദിത്തം കാട്ടാൻ ഋഷഭിന് സാധിക്കുന്നില്ല. മോശം ഷോട്ട് കളിച്ചാണ് രാജസ്ഥാനെതിരേയും ഋഷഭ് പുറത്തായത്. ഋഷഭിന്റെ പ്രകടനത്തെ മുൻ താരങ്ങളടക്കം വിമർശിച്ച് രംഗത്തെത്തിയിട്ടുണ്ട്. മനോജ് തിവാരി പറഞ്ഞത് ഋഷഭിനെ ലഖ്നൗ പരിശീലകർ കയറൂരി വിട്ടിരിക്കുകയാണെന്നാണ്.

ഋഷഭിനോട് പരമ്പരാഗത ഷോട്ടുകൾ കളിക്കാൻ പറയണമെന്നാണ് മനോജ് ആവശ്യപ്പെടുന്നത്. അനാവശ്യമായ ഷോട്ടുകളാണ് പലപ്പോഴും ഋഷഭിന്റെ വിക്കറ്റിന് കാരണമാകുന്നത്. ഇതിന് പരിഹാരം കാണാൻ സാധിക്കാത്തത് ലഖ്നൗ ടീമിനെ പ്രതികൂലമായും ബാധിക്കുന്നുണ്ട്. ഇത്തവണ ലഖ്നൗ പ്ലേ ഓഫിലേക്കെത്താനുള്ള സാധ്യതകളും ഇനി വിരളമാണെന്ന് പറയാം.
IPL 2026: ഇന്ന് 'എൽ ക്ലാസിക്കോ', മുംബെെയെ പഞ്ഞിക്കിടാൻ സഞ്ജു സാംസൺ; ധോണി ഉണ്ടാകുമോ? ഈ കണക്കുകൾ അറിയണം

മികച്ച ടീം കരുത്തുണ്ടെങ്കിലും ബാറ്റിങ് നിരയിലെ പ്രമുഖർക്ക് മികവ് കാട്ടാൻ സാധിക്കുന്നില്ല. പവർപ്ലേയിൽ മറ്റ് ടീമിന്റെ ഓപ്പണർമാർ തല്ലിത്തകർക്കുമ്പോൾ ലഖ്നൗ ഓപ്പണർമാർ തുഴയുകയാണ്. ഋഷഭിനെക്കാൾ മോശം ഫോമിലാണ് നിക്കോളാസ് പുരാൻ കളിക്കുന്നത്. ഇതേ ബാറ്റിങ് പ്രകടനംകൊണ്ട് ലഖ്നൗവിന് പ്ലേ ഓഫ് സ്വപ്നം കാണാൻ സാധിക്കില്ല.

എന്തായാലും രാജസ്ഥാനെതിരായ തോൽവിയോടെ ലഖ്നൗ ടീമിനുള്ളിൽ ഗൗരവ ചർച്ചകൾ ആരംഭിച്ചിരിക്കുകയാണ്. ചില അഴിച്ചുപണികളോടെ ശക്തമായ തിരിച്ചുവരവിന് ടീം ശ്രമിക്കുമെന്നുറപ്പ്. ഇത് സാധിക്കാത്ത പക്ഷം ഋഷഭിനെ ഈ സീസണോടെ ലഖ്നൗ പുറത്താക്കാനാണ് സാധ്യത കൂടുതൽ.

വിഷ്ണു പ്രസാദ് എസ്

രചയിതാവിനെക്കുറിച്ച്വിഷ്ണു പ്രസാദ് എസ് സമയം മലയാളത്തിലെ ഡിജിറ്റൽ കണ്ടന്റ് പ്രൊഡ്യൂസർ ആണ് വിഷ്ണു പ്രസാദ് എസ്. മാസ് കമ്യൂണിക്കേഷനിൽ ബിരുദം നേടിയ വിഷ്ണു മം​ഗളം പത്രത്തിലൂടെയാണ് മാധ്യമ പ്രവർത്തനം ആരംഭിച്ചത്. തേജസ്, തത്സമയം, വൺ‌ ഇന്ത്യ മലയാളം എന്നിവടങ്ങളിലെല്ലാം സ്പോർട്സ് വിഭാ​ഗത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. 2025 ആ​ഗസ്റ്റ് 1മുതൽ സമയം മലയാളത്തിൽ സ്പോർട്സ് വാർത്തകളാണ് കെെകാര്യം ചെയ്യുന്നത്... കൂടുതൽ വായിക്കുക

Read Entire Article