IPL 2026: ഋഷഭ് ഈസ് ബാക്ക്, ഒറ്റക്ക് പടവെട്ടി ലഖ്നൗവിനെ ജയിപ്പിച്ചു, തട്ടകത്തിൽ പൊരുതിവീണ് സൺറെെസേഴ്സ് ഹെെദരാബാദ്

1 month ago 8

Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam5 Apr 2026, 7:23 p.m. IST

IPL 2026: ആദ്യ മത്സരത്തിൽ ലഖ്നൗ സൂപ്പർ ജയ്ന്റ്സ് തോറ്റതിന് പിന്നാലെ വലിയ വിമർശനം ക്യാപ്റ്റനായ ഋഷഭ് പന്തിന് നേരിടേണ്ടി വന്നിരുന്നു. എന്നാൽ ലഖ്നൗവിനെതിരേ മുന്നിൽ നിന്ന് നയിച്ച് ടീമിനെ ജയിപ്പിക്കാൻ ഋഷഭിനായി

ഹൈലൈറ്റ്:

  • ലഖ്നൗവിന്റെ ഹീറോയായി ഋഷഭ് പന്ത്
  • ഹെെദരാബാദിന് തട്ടകത്തിൽ തോൽവി
  • ലഖ്നൗ ആരാധകർ ഹാപ്പി
rishabh pant, lsg vs srhഋഷഭ് പന്ത്(ഫോട്ടോസ്- AP)
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2026 സീസണിലെ 10ാം മത്സരത്തിൽ സൺറെെസേഴ്സ് ഹെെദരാബാദിനെ അവരുടെ തട്ടകത്തിൽ തോൽപ്പിച്ച് ലഖ്നൗ സൂപ്പർ ജയ്ന്റ്സ്. ആദ്യം ബാറ്റ് ചെയ്ത ഹെെദരാബാദ് 9 വിക്കറ്റിന് 156 റൺസെടുത്തപ്പോൾ മറുപടിക്കിറങ്ങിയ ലഖ്നൗ 19.5 ഓവറിൽ 5 വിക്കറ്റിന് 160 റൺസെടുക്കുകയായിരുന്നു. ഋഷഭ് പന്തിന്റെ കിടിലൻ അർധ സെഞ്ചുറിയാണ് ലഖ്നൗവിന് കരുത്തായി മാറിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ സൺറെെസേഴ്സ് ഹെെദരാബാദിന് വലിയ ബാറ്റിങ് തകർച്ചയാണ് തുടക്കത്തിലേ നേരിട്ടത്. വെടിക്കെട്ട് ഓപ്പണറായ അഭിഷേക് ശർമ രണ്ട് പന്ത് നേരിട്ട് ഡക്കിന് പുറത്തായി. മുഹമ്മദ് ഷമിക്കാണ് വിക്കറ്റ്. അധികം വെെകാതെ ട്രാവിസ് ഹെഡിനേയും ഷമി മടക്കി. 8 പന്ത് നേരിട്ട് ഒരു ഫോറടക്കം 7 റൺസെടുത്താണ് ഹെഡ് മടങ്ങിയത്. ക്യാപ്റ്റൻ ഇഷാൻ കിഷനും കാര്യമായൊന്നും ചെയ്യാനായില്ല.

സച്ചിനല്ല, എൻ്റെ റോൾ മോഡൽ ഈ സൂപ്പർ താരം! മുംബൈ വിട്ടതിന് പിന്നാലെ മനസ്സ് തുറന്ന് അർജുൻ ടെണ്ടുൽക്കർ


നാല് പന്തിൽ ഒരു റൺസെടുത്ത ഇഷാനെ പ്രിൻസ് യാദവ് ക്ലീൻബൗൾഡ് ചെയ്യുകയായിരുന്നു. ഇതോടെ 11 റൺസിന് 3 വിക്കറ്റ് എന്ന നിലയിലേക്ക് ഹെെദരാബാദ് വീണു. ലിയാം ലിവിങ്സ്റ്റണും ഹെൻ റിച്ച് ക്ലാസനും ചേർന്ന് രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചു. പതിയെ നിലയുറപ്പിച്ച് റൺസുയർത്താനുള്ള ലിവിങ്സ്റ്റണിന്റെ പദ്ധതി പൊളിഞ്ഞു. 20 പന്തിൽ 1 സിക്സടക്കം 14 റൺസെടുത്ത ലിവിങ്സ്റ്റണെ ദിഘ് വേഷ് റാത്തി പുറത്താക്കി.

വലിയ തകർച്ചയിലേക്ക് ഹെെദരാബാദ് പോകുമെന്ന് തോന്നിക്കവെ ഹെൻ റിച്ച് ക്ലാസനും നിതീഷ് കുമാർ റെഡ്ഡിയും ചേർന്ന് രക്ഷക്കെത്തി. 41 പന്തിൽ 5 ഫോറും 2 സിക്സും ഉൾപ്പെടെ 62 റൺസെടുത്താണ് ക്ലാസൻ മടങ്ങിയത്. നിതീഷ് കുമാർ റെഡ്ഡി 33 പന്തിൽ 3 ഫോറും 5 സിക്സും ഉൾപ്പെടെ 56 റൺസും നേടി. ഇരുവരുടേയും 116 റൺസ് കൂട്ടുകെട്ടാണ് ഹെെദരാബാദിനെ തിരികെ കൊണ്ടുവന്നത്.
Samayam MalayalamIPL 2026: ഹീറോയായി തുഷാർ ദേശ്പാണ്ഡെ, ​ഗുജറാത്തിനെ പൂട്ടി രാജസ്ഥാൻ റോയൽസ്; അവസാന ഓവറിൽ ത്രില്ലിങ് ജയം
ഹർഷ് ദുബെ ഡക്കിന് മടങ്ങിയപ്പോൾ ശിവാങ് കുമാർ 5 റൺസും നേടി. ഹർഷൽ പട്ടേൽ 2 റൺസെടുത്ത് റണ്ണൗട്ടായപ്പോൾ അനികേത് വർമ 2 റൺസോടെ പുറത്താവാതെ നിന്നു. ഇതോടെ 20 ഓവറിൽ 9 വിക്കറ്റിന് 156 റൺസെന്ന ഭേദപ്പെട്ട സ്കോറിലേക്കെത്താൻ ഹെെദരാബാദിന് സാധിച്ചു. ലഖ്നൗവിനായി ആവേശ് ഖാനും പ്രിൻസ് യാദവും മുഹമ്മദ് ഷമിയും രണ്ട് വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ ദിഘ് വേഷ് റാത്തിയും മണിമാരൻ സിദ്ധാർത്ഥും ഓരോ വിക്കറ്റും വീഴ്ത്തി.

മറുപടിക്കിറങ്ങിയ ലഖ്നൗവിന്റേയും തുടക്കം മികച്ചതായില്ല. ഓപ്പണർ മിച്ചൽ മാർഷ് 12 പന്തിൽ 14 റൺസെടുത്ത് പുറത്തായി. എയ്ഡൻ മാർക്രം അതിവേഗം റൺസുയർത്താൻ ശ്രമിച്ചു. 27 പന്തിൽ 6 ഫോറും 2 സിക്സും ഉൾപ്പെടെ 45 റൺസെടുത്ത എയ്ഡൻ മാർക്രത്തെ ശിവങ് കുമാർ പുറത്താക്കി.

IPL 2026: ഫിലിപ്സ് പറഞ്ഞിട്ടും വിശ്വസിച്ചില്ല, ഹെറ്റ്മെയറുടെ റിവ്യു എടുക്കാതെ റാഷിദ്; ഡക്കിന് പുറത്താക്കാനുള്ള അവസരം നഷ്ടപ്പെടുത്തി

ആയുഷ് ബദോനിക്ക് കാര്യമായ പ്രകടനം നടത്താനായില്ല. 9 പന്തിൽ 12 റൺസെടുത്താണ് ബദോനി മടങ്ങിയത്. ഇഷാൻ കിഷൻ സ്റ്റംപ് ചെയ്ത് പുറത്താക്കുകയായിരുന്നു. നിക്കോളാസ് പുരാൻ 4 പന്തിൽ 1 റൺസെടുത്ത് മടങ്ങി. അശ്രദ്ധമായി ക്രീസ് വിട്ട പുരാനെ ഇഷാൻ സ്റ്റംപ് ചെയ്യുകയായിരുന്നു.

അബ്ദുൽ സമദ് 12 പന്തിൽ 16 റൺസെടുത്തും മടങ്ങി. എന്നാൽ പിടിച്ചുനിന്ന ക്യാപ്റ്റൻ ഋഷഭ് പന്ത് 50 പന്തിൽ 68 റൺസോടെ പുറത്താവാതെ നിന്ന് ലഖ്നൗവിന് വിജയം സമ്മാനിച്ചു. 9 ഫോറുൾപ്പെടെയാണ് ഋഷഭിന്റെ കിടിലൻ പ്രകടനം. മുകുൽ ചൗധറി 2 റൺസെടുത്ത് പുറത്താവാതെ നിന്നു. ഒരു പന്ത് ബാക്കി നിർത്തിയാണ് ലഖ്നൗവിന്റെ ജയം.

വിഷ്ണു പ്രസാദ് എസ്

രചയിതാവിനെക്കുറിച്ച്വിഷ്ണു പ്രസാദ് എസ് സമയം മലയാളത്തിലെ ഡിജിറ്റൽ കണ്ടന്റ് പ്രൊഡ്യൂസർ ആണ് വിഷ്ണു പ്രസാദ് എസ്. മാസ് കമ്യൂണിക്കേഷനിൽ ബിരുദം നേടിയ വിഷ്ണു മം​ഗളം പത്രത്തിലൂടെയാണ് മാധ്യമ പ്രവർത്തനം ആരംഭിച്ചത്. തേജസ്, തത്സമയം, വൺ‌ ഇന്ത്യ മലയാളം എന്നിവടങ്ങളിലെല്ലാം സ്പോർട്സ് വിഭാ​ഗത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. 2025 ആ​ഗസ്റ്റ് 1മുതൽ സമയം മലയാളത്തിൽ സ്പോർട്സ് വാർത്തകളാണ് കെെകാര്യം ചെയ്യുന്നത്... കൂടുതൽ വായിക്കുക

Read Entire Article