Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam•19 Apr 2026, 8:25 p.m. IST
IPL 2026: ഐപിഎല്ലിന്റെ 2026 സീസണിൽ നാല് തുടർ ജയങ്ങളോടെ തുടങ്ങിയ ടീമാണ് രാജസ്ഥാൻ റോയൽസ്. എന്നാൽ അവസാന രണ്ട് മത്സരത്തിലും ജയിക്കേണ്ട കളി രാജസ്ഥാൻ കളഞ്ഞ് കുളിക്കുന്നതാണ് കാണാനായത്
ഹൈലൈറ്റ്:
- രാജസ്ഥാന്റെ പ്രകടനം നിരാശപ്പെടുത്തുന്നു
- കെകെആറിന് സീസണിലെ ആദ്യ ജയം
- റിങ്കു സിങ് കെകെആറിന്റെ വിജയ ശിൽപ്പിയായി
റിയാൻ പരാഗ്, റിങ്കു സിങ്, നാന്ദ്രെ ബർഗർ (Photo: ANI, AP)(ഫോട്ടോസ്- AP)ജസ്പ്രിത് ബുംറയുടെ മോശം ഫോം; കാരണങ്ങൾ നിരത്തി ആരാധകർ
11ാം ഓവർ എറിയാനെത്തിയ രവീന്ദ്ര ജഡേജ ആദ്യ പന്തിൽത്തന്നെ റോവ്മാൻ പവലിനെ പുറത്താക്കി. ഡൊനോവൻ ഫെരെയ്റയുടെ ക്യാച്ചിലാണ് റോവ്മാൻ പവൽ പുറത്തായത്. മികച്ച ലെെനും ലെങ്തും കാത്ത് പന്തെറിഞ്ഞ ജഡേജ ഓവറിലെ അവസാന പന്തിലാണ് റിങ്കു സിങ്ങിന്റെ ക്യാച്ചവസരം സൃഷ്ടിച്ചത്. 106.8 വേഗത്തിലുള്ള പന്ത് ഔട്ട്സെെഡ് ഓഫ്സെെഡിലാണ് ജഡേജ എറിഞ്ഞത്.
റിങ്കു സിങ് സ്വീപ് ഷോട്ടിന് ശ്രമിച്ചപ്പോൾ പന്ത് എഡ്ജായി വായുവിൽ ഉയർന്നു. ഷോർട്ട് തേർഡ്മാനിൽ ഫീൽഡ് ചെയ്തിരുന്ന നാന്ദ്രെ ബർഗർക്ക് അനായാസം കെെയിലാക്കാമായിരുന്ന ക്യാച്ചായിരുന്നു ഇത്. എന്നാൽ ബർഗർക്കത് കെെയിലൊതുക്കാൻ സാധിക്കാതെ പോയി. ഇത് മത്സരത്തിന്റെ വഴിത്തിരിവായി മാറുന്നതാണ് പിന്നീട് കാണാനായത്. വിക്കറ്റ് കാത്ത് കളിച്ച റിങ്കു നിർണ്ണായക ഷോട്ടുകളോടെ കെകെആറിനെ വിജയത്തിലേക്ക് നയിക്കുകയും ചെയ്തു.
ആ ക്യാച്ച് കെെയിലാക്കുകയായിരുന്നെങ്കിൽ മത്സരഫലം രാജസ്ഥാന് അനുകൂലമായി മാറാൻ സാധ്യതകളേറെയായിരുന്നു. എന്നാൽ ദൗർഭാഗ്യവശാൽ ബർഗറിന്റെ പിഴവ് രാജസ്ഥാന് തിരിച്ചടിയായി മാറി. അനുകുൽ റോയിയും നിർണ്ണായക പ്രകടനം പുറത്തെടുത്തു. 16 പന്തിൽ ഒരു ഫോറും രണ്ട് സിക്സും ഉൾപ്പെടെ 29 റൺസോടെ അനുകുൽ പുറത്താവാതെ നിന്നു.
രാജസ്ഥാന്റെ തോൽവിക്ക് ക്യാപ്റ്റൻ റിയാൻ പരാഗിന്റെ മോശം തീരുമാനങ്ങളും കാരണമായിട്ടുണ്ടെന്നാണ് വിമർശനം ഉയരുന്നത്. നാന്ദ്രേ ബർഗർ രണ്ടോവർ പന്തെറിഞ്ഞ് 20 റൺസ് വിട്ടുകൊടുത്ത് ഒരു വിക്കറ്റാണ് വീഴ്ത്തിയത്. രണ്ടോവർ ബാക്കിയുണ്ടായിട്ടും ബർഗർക്ക് പന്ത് നൽകാൻ പരാഗ് തയ്യാറായില്ല. ബ്രിജേഷ് ശർമയെ അനാവശ്യമായി പരീക്ഷിച്ചത് തിരിച്ചടിയായി. 1.4 ഓവറിൽ 21 റൺസാണ് താരം വിട്ടുകൊടുത്തത്. രവീന്ദ്ര ജഡേജ മികച്ച ഫോമിലാണ് പന്തെറിഞ്ഞത്. മൂന്ന് ഓവറിൽ എട്ട് റൺസ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റാണ് ജഡേജ വീഴ്ത്തിയത്.
Shreyas Iyer: സൂര്യകുമാറിന്റെ കാലം കഴിഞ്ഞു? ഇന്ത്യയുടെ ടി20 നായകനായി ശ്രേയസ് അയ്യർ എത്തിയേക്കും; ഗംഭീറിനും സമ്മതമെന്ന് റിപ്പോർട്ട്
ജഡേജക്ക് നാലാം ഓവർ നൽകാത്ത പരാഗിന്റെ തീരുമാനവും രാജസ്ഥാന് തിരിച്ചടിയായി മാറി. കെകെആറിന് രാജസ്ഥാൻ ജയമൊരുക്കുന്ന തരത്തിലുള്ള ക്യാപ്റ്റൻസിയാണ് പരാഗ് കാഴ്ചവെച്ചത് എന്നാണ് ആരാധകരുടെ വിമർശനം. തുടർച്ചയായി നാല് ജയം നേടിയ രാജസ്ഥാൻ അവസാന രണ്ട് മത്സരവും തോറ്റത് വലിയ നിരാശയുണ്ടാക്കുന്ന കാര്യമാണെന്ന് തന്നെ പറയാം.








English (US) ·