IPL 2026: എന്തുകൊണ്ട് ഋഷഭ് ലഖ്നൗ നായകസ്ഥാനമൊഴിഞ്ഞു? ടീമിന്റെ മോശം പ്രകടനം മാത്രമല്ല, ഇതിന് പിന്നിൽ മൂന്ന് കാരണങ്ങൾ

3 days ago 2
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2026 സീസൺ ഫെെനലിലേക്കടുക്കുകയാണ്. ആർസിബി ഇതിനോടകം ഫെെനൽ സീറ്റുറപ്പിച്ചപ്പോൾ രണ്ടാം ക്വാളിഫയറിൽ ഗുജറാത്ത് ടെെറ്റൻസ് ഇന്ന് രാജസ്ഥാൻ റോയൽസിനെ നേരിടും. വമ്പൻ ടീമുകളിൽ പലർക്കും ഇത്തവണ കാലിടറിയിരുന്നു. ചെന്നെെ സൂപ്പർ കിങ്സ്, മുംബെെ ഇന്ത്യൻസ്, കൊൽക്കത്ത നെെറ്റ് റെെഡേഴ്സ് എന്നീ കിരീടത്തിൽ മുന്നിട്ട് നിൽക്കുന്ന ടീമുകളെല്ലാം പ്ലേ ഓഫ് കാണാതെ പുറത്തായിരിക്കുകയാണ്.

ഇതിൽ അവസാന സ്ഥാനക്കാരായി മാറിയിരിക്കുന്നത് ലഖ്നൗ സൂപ്പർ ജയ്ന്റ്സാണ്. ഋഷഭ് പന്ത് ക്യാപ്റ്റനായ ലഖ്നൗ 14 മത്സരം കളിച്ചപ്പോൾ നാല് ജയമാണ് നേടാനായത്. 10 മത്സരത്തിലും ടീം തോറ്റു. ഇപ്പോഴിതാ ഋഷഭ് പന്ത് നായകസ്ഥാനം ഒഴിഞ്ഞതായി ഔദ്യോഗികമായി അറിയിച്ചിരിക്കുകയാണ്. ലഖ്നൗ സൂപ്പർ ജയ്ന്റ്സ് ഔദ്യോഗിക വാർത്താ കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

ആറാം ലോകകപ്പിന് റൊണാൾഡോ; മെസിക്കും അവകാശപ്പെടാനില്ലാത്ത റെക്കോഡിലേക്ക് സിആർ7!


ഋഷഭിന്റെ ആവശ്യപ്രകാരമാണ് നായകസ്ഥാനത്ത് നിന്ന് നീക്കിയത് എന്നാണ് ഫ്രാഞ്ചെെസി അറിയിച്ചിരിക്കുന്നത്. നായകസ്ഥാനത്ത് നിന്ന് മാറ്റണമെന്ന ആവശ്യവുമായി ഋഷഭ് പന്ത് വന്നെന്നും ടീമത് ആദരപൂർവ്വം അംഗീകരിച്ചുവെന്നുമാണ് ഔദ്യോഗിക കുറിപ്പിലുള്ളത്. ക്യാപ്റ്റനെന്ന നിലയിൽ നൽകിയ സേവനങ്ങൾക്കെല്ലാം ക്ലബ്ബ് നന്ദി പറഞ്ഞിട്ടുണ്ട്.

എന്നാൽ ഋഷഭിനെ ലഖ്നൗ നായകസ്ഥാനത്ത് നിന്ന് പുറത്താക്കാനുള്ള സാധ്യതയാണ് കൂടുതലെന്നാണ് ആരാധകർ പറയുന്നത്. എന്തുകൊണ്ടാവും ഋഷഭ് ലഖ്നൗവിന്റെ നായകസ്ഥാനം ഒഴിയാൻ തീരുമാനിച്ചത്?. ഇതിന് പിന്നിൽ ചില നിർണ്ണായക കാരണങ്ങളുണ്ട്. ഇത് എന്തൊക്കെയാണെന്ന് പരിശോധിക്കാം.
Samayam MalayalamIPL 2026: ഹാർദിക് സിഎസ്കെയിലെത്തുന്നത് ​ഗുണം ചെയ്യുമോ? സഞ്ജുവിന് താൽപര്യം ഉണ്ടാകില്ല; ഈ കാരണങ്ങൾ നോക്കൂ

ഋഷഭിന്റെ ബാറ്റിങ് പ്രകടനത്തെ ക്യാപ്റ്റൻസി ബാധിച്ചു

ഋഷഭ് പന്തിനെക്കൊണ്ട് ഇത്തരമൊരു തീരുമാനം എടുപ്പിച്ചത് ബാറ്റിങ്ങിലെ മോശം പ്രകടനമാണ്. നായകന്റെ സമ്മർദ്ദംമൂലം ഋഷഭിന്റെ ബാറ്റിങ് പ്രകടനം മോശമായി. പ്രതീക്ഷിച്ചതുപോലെ പ്രകടനം നടത്താൻ ഇത്തവണ ഋഷഭിന് സാധിച്ചിട്ടില്ല. 14 മത്സരത്തിൽ നിന്ന് ആകെ നേടിയത് 312 റൺസാണ്. ഒരു അർധ സെഞ്ചുറി നേടിയ താരത്തിന്റെ സ്ട്രെെക്ക് റേറ്റ് 138.05 മാത്രമാണ്.

ഐപിഎല്ലിലെ മോശം പ്രകടനംകൊണ്ട് ഏകദിന ടീമിലെ ഋഷഭിന്റെ സീറ്റ് തെറിച്ചു. ടെസ്റ്റ് ടീമിന്റെ വെെസ് ക്യാപ്റ്റൻ സ്ഥാനവും നഷ്ടമായി. ഇതെല്ലാം തിരിച്ചുപിടിക്കാൻ ബാറ്റുകൊണ്ട് ശ്രദ്ധേയ പ്രകടനം അദ്ദേഹം നടത്തേണ്ടതായുണ്ട്. എന്നാൽ നായകസ്ഥാനം ഇതിന് തടസമാണ്. ഇതുകൊണ്ടാണ് ഋഷഭ് ഇത്തരമൊരു തീരുമാനം എടുത്തതെന്ന് തന്നെ വിലയിരുത്താം.

IPL 2026: ഹാർദിക്കിനെ മുംബെെ ഒഴിവാക്കും, കൂടുമാറ്റം സിഎസ്കെയിലേക്ക് തന്നെ? സൂചന നൽകി കാമുകി, സഞ്ജുവിനെ മറികടന്ന് ക്യാപ്റ്റനാകുമോ?

ഋഷഭും ലഖ്നൗ മാനേജ്മെന്റും തമ്മിൽ മികച്ച ബന്ധമല്ല

ഋഷഭ് പന്തും ലഖ്നൗ സൂപ്പർ ജയ്ന്റ്സിന്റെ ഉടമയായ സഞ്ജീവ് ഗോയങ്കെയും തമ്മിൽ മികച്ച ബന്ധത്തിലല്ല. കെ എൽ രാഹുൽ അനുഭവിച്ച അതേ കാര്യം ലഖ്നൗവിൽ ഋഷഭും അനുവദിച്ചിട്ടുണ്ട്. എല്ലാ മത്സരത്തിലും ടീമിനെ പിന്തുണച്ച് ഗോയങ്കെ എത്താറുണ്ട്. തോൽവി നേരിട്ടാൽ ഗ്രൗണ്ടിൽവെച്ച് തന്നെ വിമർശിക്കാനും ഗോയങ്ക മടികാട്ടാറില്ല. അദ്ദേഹത്തിന്റെ ഈ ശെെലിക്കെതിരേ ഇതിനോടകം വിമർശനം ഉയർന്നതാണ്. ടീം ഉടമയുമായുള്ള ബന്ധം മോശമായതും ഋഷഭ് നായകസ്ഥാനം ഒഴിയാൻ കാരണമായിട്ടുണ്ട്.

ക്യാപ്റ്റനെന്ന നിലയിൽ മികവ് കാട്ടാനാവുന്നില്ല

നായകനെന്ന നിലയിൽ ഉത്തരവാദിത്തം കാട്ടാൻ ഋഷഭിനായില്ല. ബാറ്റിങ്ങിൽ നിരാശപ്പെടുത്തുന്ന ഋഷഭിന് നായകനെന്ന നിലയിലും മികച്ച തീരുമാനങ്ങൾ എടുക്കാനായില്ല. വലിയ വിമർശനം ഋഷഭിനെതിരേ ആരാധകരുടെ ഭാഗത്ത് നിന്നും ഉണ്ടായി. ലഖൗന് 27 കോടിക്ക് ടീമിലെത്തിച്ച ഋഷഭിന് 27 ലക്ഷത്തിന്റെ പ്രകടനം പോലും നടത്താൻ സാധിച്ചില്ലെന്നതാണ് വസ്തുത. അതുകൊണ്ടുതന്നെ അദ്ദേഹം നായകസ്ഥാനമൊഴിഞ്ഞ് ഉത്തരവാദിത്തങ്ങളിൽ നിന്ന് മാറി നിൽക്കാൻ തീരുമാനിക്കുകയായിരുന്നു.

Read Entire Article