സൺറെെസേഴ്സ് ഹെെദരാബാദിനെതിരായ എലിമിനേറ്ററിൽ രാജസ്ഥാൻ റോയൽസിന്റെ വിജയത്തിൽ നിർണ്ണായക പങ്കുവഹിച്ചത് വെെഭവിന്റെ ബാറ്റിങ് വെടിക്കെട്ടാണ്. 29 പന്തിൽ 97 റൺസുമായി വെെഭവ് നടത്തിയ ബാറ്റിങ് വിസ്ഫോടനമാണ് ഹെെദരാബാദിന്റെ പ്രതീക്ഷകളെ തകർത്തത്. ക്രിസ് ഗെയ്ലിന്റെ ഒരു ഐപിഎൽ സീസണിൽ കൂടുതൽ സിക്സുകളെന്ന റെക്കോഡിനെ വെെഭവ് തകർത്തു.
ആറാം ലോകകപ്പിന് റൊണാൾഡോ; മെസിക്കും അവകാശപ്പെടാനില്ലാത്ത റെക്കോഡിലേക്ക് സിആർ7!
59 സിക്സുകളാണ് ഗെയ്ൽ നേടിയത്. നിലവിൽ വെെഭവിന്റെ പേരിൽ 65 സിക്സുകളുണ്ട്. ഇപ്പോഴിതാ തന്റെ റെക്കോഡ് തകർത്ത വെെഭവ് സൂര്യവംശിയുടെ ബാറ്റിങ് വെടിക്കെട്ടിനെ ക്രിസ് ഗെയ്ൽ തന്നെ പ്രശംസിച്ചിരിക്കുകയാണ്. എക്സിലൂടെയാണ് യൂനിവേഴ്സൽ ബോസിന്റെ പ്രതികരണം. 'വെെഭവ് എത്ര അസാധാരണനായ കളിക്കാരനാണ്. വളരെയധികം ആസ്വദിപ്പിക്കുന്ന യുവതാരമേ. പുതിയ സിക്സ് മിഷ്യൻ' എന്നാണ് ഗെയ്ൽ കുറിച്ചത്.
വെെഭവിനെ പുതിയ സിക്സ് മിഷ്യൻ എന്ന് ഗെയ്ൽ വിളിച്ചത് 100% യുവതാരത്തിന് ചേരുന്ന വിശേഷമാണെന്ന് പറയാം. ക്രിസ് ഗെയ്ൽ, എബി ഡിവില്ലിയേഴ്സ്, രോഹിത് ശർമ എന്നിവരെപ്പോലെ അനായാസം സിക്സർ പറത്താൻ വെെഭവിന് സാധിക്കുന്നു എന്നതാണ് എടുത്തു പറയേണ്ടത്. ഈ സീസണിൽ 65 സിക്സുകൾ ഇതിനോടകം താരം പറത്തിക്കഴിഞ്ഞു. ഐപിഎല്ലിലെ മാത്രമല്ല ലോക ടി20 ക്രിക്കറ്റിലെത്തന്നെ വിസ്മയമായി വെെഭവ് മാറിക്കഴിഞ്ഞു.
RR vs SRH IPL 2026 Eliminator: 15.2 ഓവറിൽ 4ന് 207, പിന്നെ രാജസ്ഥാന് കൂട്ടത്തകർച്ച; ദേഷ്യമടക്കാനാവാതെ വെെഭവ്, പ്രതികരണം വെെറൽ
അനായാസമായി സിക്സറുകൾ പായിക്കുന്ന താരം പവർപ്ലേയ്ക്കുള്ളിൽ ടീമിന് അടിത്തറ പാകുന്ന തരത്തിലേക്ക് വളർന്ന് കഴിഞ്ഞു. ഇനിയുള്ള 20 വർഷമെങ്കിലും വെെഭവിന്റെ മുന്നിലുണ്ട്. കരിയറിനെ കൃത്യമായി മുന്നോട്ട് കൊണ്ടുപോകാനായാൽ അടുത്ത ഇതിഹാസ താരമായി വെെഭവ് മാറുമെന്നുറപ്പാണ്. വരുന്ന സീസണിൽ വെെഭവിനെ നോട്ടമിട്ട് പലരും രംഗത്തെത്തിയേക്കും.
എന്നാൽ വെെഭവിനെ രാജസ്ഥാൻ റോയൽസ് ഒരിക്കലും വിട്ടുകൊടുക്കില്ലെന്നുറപ്പാണ്. വെെകാതെ ഇന്ത്യയുടെ ടി20 ടീമിലേക്കും വെെഭവിന് വിളിയെത്തിയേക്കും. അയർലൻഡ് ടി20 പരമ്പരയിൽ വെെഭവിനെ ഇന്ത്യയുടെ ഓപ്പണർ റോളിൽ പ്രതീക്ഷിക്കാം. പല വമ്പൻ റെക്കോഡുകളും ഇനിയും വെെഭവിനെ കാത്തിരിക്കുന്നുണ്ട്. സിക്സറിൽ ഇതുവരെയുള്ള എല്ലാ റെക്കോഡുകളും വെെഭവ് മറികടക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം.
രണ്ടാം ക്വാളിഫയറിൽ ഗുജറാത്ത് ടെെറ്റൻസിനെ നേരിടാൻ രാജസ്ഥാൻ റോയൽസ് ഇറങ്ങുമ്പോഴും വെെഭവിന്റെ പ്രകടനത്തിലാണ് ടീമിന്റെ പ്രതീക്ഷ. യശ്വസി ജയ്സ്വാൾ പഴയ മികവ് കാട്ടാത്ത സാഹചര്യത്തിൽ വെെഭവിന്റെ പ്രകടനം നിർണ്ണായകമാവുമെന്ന കാര്യം ഉറപ്പാണ്. മൂന്ന് ഫോർമാറ്റിലും ഇന്ത്യക്ക് മുതൽക്കൂട്ടായി മാറാൻ വെെഭവിന് കരുത്തുണ്ട്. എന്തായാലും വെെഭവിന്റെ കരുത്തിൽ രാജസ്ഥാൻ ഇത്തവണ കപ്പ് നേടുമോയെന്നത് കാത്തിരുന്ന് കാണാം.








English (US) ·