Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam•15 May 2026, 9:38 americium IST
IND vs AFG ODI: സഞ്ജു സാംസൺ സമീപകാലത്തായി ബാറ്റ്സ്മാനെന്ന നിലയിൽ വലിയ പ്രകടനങ്ങളാണ് നടത്തിയിട്ടുള്ളത്. എന്നാൽ ഇപ്പോഴും സഞ്ജുവിനെ ഏകദിനത്തിലേക്ക് വിളിക്കേണ്ടെന്ന നിലപാടിലാണ് ടീം മാനേജ്മെന്റ്
ഹൈലൈറ്റ്:
- സഞ്ജുവിനെ ടി20 ക്യാപ്റ്റനാക്കിയേക്കും
- ഋഷഭ് പന്തിന്റെ സമീപകാല പ്രകടനം മോശം
- കെ എൽ രാഹുൽ വിക്കറ്റ് കീപ്പറായി തുടരും
സഞ്ജു സാംസൺ, ഗൗതം ഗംഭീർ, ശുഭ്മാൻ ഗിൽ(ഫോട്ടോസ്- AP)ഗുജറാത്തിൻ്റെ പടയോട്ടം; ഇന്ത്യയുടെ ടി20 നായകസ്ഥാനത്തേക്ക് ശുഭ്മാൻ ഗിൽ?
ഏകദിനത്തിൽ മികച്ച റെക്കോഡുള്ള താരമാണ് സഞ്ജു. ഇന്ത്യക്കായി കളിച്ച മത്സരങ്ങളിൽ നിന്ന് 56 ശരാശരിയിൽ മിന്നിക്കാൻ സഞ്ജുവിനായിട്ടുണ്ട്. സൗത്താഫ്രിക്കയിൽ സെഞ്ചുറി പ്രകടനവും നടത്തി. സമീപകാലത്തായി ടി20 ടീമിനൊപ്പവും തകർപ്പൻ പ്രകടനം കാഴ്ചവെക്കുന്നു. ഈ സാഹചര്യത്തിൽ സഞ്ജു സാംസൺ ഏകദിനത്തിലേക്കും തിരിച്ചുവരവ് നടത്തുമെന്നാണ് റിപ്പോർട്ടുകൾ ഉണ്ടായിരുന്നത്.
എന്നാൽ ടെെം നൗവിന്റെ റിപ്പോർട്ടുകൾ പ്രകാരം സഞ്ജു സാംസൺ ആയിരിക്കില്ല ഋഷഭിന് പകരം ഏകദിന ടീമിലേക്ക് എത്തുക. അത് ഇഷാൻ കിഷൻ ആയിരിക്കും. കാരണം സഞ്ജു സാംസൺ വലം കെെയൻ ബാറ്റ്സ്മാനാണ്. കെ എൽ രാഹുൽ വലം കെെയൻ ബാറ്റ്സ്മാനായ വിക്കറ്റ് കീപ്പറാണ്. രാഹുൽ ഏകദിന ടീമിനൊപ്പം തുടരുകയും ചെയ്യും. ഇതോടെ ഇന്ത്യക്കാവശ്യം ഇടം കെെയൻ ബാറ്റ്സ്മാനായ വിക്കറ്റ് കീപ്പറെയാണ്.
അതുകൊണ്ടുതന്നെ സഞ്ജു സാംസണെക്കാളും മുൻതൂക്കം ഇഷാൻ കിഷന് നൽകാനാണ് ടീം മാനേജ്മെന്റ് ആലോചിക്കുന്നത്. സഞ്ജു സാംസൺ ടി20യിൽ നായകനായി വരാൻ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ സഞ്ജു ടി20യിൽ മാത്രം ശ്രദ്ധ നൽകിയാൽ മതിയെന്ന നിലപാടിലാണ് ടീം മാനേജ്മെന്റുള്ളത്. ഇഷാൻ കിഷനെ ഏകദിനം കളിപ്പിക്കാനാവും ക്യാപ്റ്റനായ ശുഭ്മാൻ ഗിൽ ആഗ്രഹിക്കുക. കാരണം ഗില്ലും ഇഷാനും അടുത്ത സുഹൃത്തുക്കളാണ്.
കൂടാതെ ഏകദിനത്തിൽ ഇരട്ട സെഞ്ചുറിയടക്കം നേടിയിട്ടുള്ള താരമാണ് ഇഷാൻ കിഷൻ. അതുകൊണ്ടുതന്നെ ഇഷാന് ഏകദിനത്തിൽ മുൻതൂക്കം ലഭിക്കും. കടന്നാക്രമിച്ച് കളിക്കാൻ ശേഷിയുള്ളവനാണ് ഇഷാനെന്ന് പറയാം. ഏകദിന ടീമിലേക്ക് റിയാൻ പരാഗിനെ വളർത്താനുള്ള നീക്കവും നടക്കുന്നുണ്ട്. പന്തെറിയാൻ ശേഷിയുള്ള ബാറ്റ്സ്മാൻമാർ വേണമെന്ന നിലയിലേക്ക് ഇന്ത്യയുടെ ടീം മാനേജ്മെന്റ് ആലോചനകൾ നടത്തുന്നുണ്ട്.
MI vs PBKS IPL 2026: ഒടുവിൽ വിഷ്ണു വിനോദിന് അവസരം, നിർണ്ണായക 'ഇംപാക്ട്' സൃഷ്ടിച്ച് മലയാളി താരം; ഡെത്തോവറിൽ മിന്നിച്ചു
അതുകൊണ്ടുതന്നെ പരാഗിന് പിന്തുണ ലഭിച്ചേക്കും. റുതുരാജ് ഗെയ്ക് വാദിനെ മധ്യനിരയിലെ ബാക്കപ്പ് താരമെന്ന നിലയിൽ പിന്തുണച്ചേക്കും. നിതീഷ് കുമാർ റെഡ്ഡിക്കും അവസരം ലഭിക്കുമെന്നാണ് വിവരം. ഹാർദിക് പാണ്ഡ്യയുടെ ഫിറ്റ്നസ് പരിശോധനകൾക്ക് ശേഷമാവും താരത്തിന്റെ കാര്യം തീരുമാനിക്കുക. എന്തായാലും ഇന്ത്യയുടെ ഏകദിന ടീമിൽ ചില നിർണ്ണായക മാറ്റങ്ങൾ ഉണ്ടാവുമെന്നുറപ്പാണ്. ആരൊക്കെ ടീമിലേക്കെത്തും ആരൊക്കെ പുറത്താവുമെന്നതാണ് കണ്ടറിയേണ്ടത്.








English (US) ·