Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam•20 Apr 2026, 3:03 p.m. IST
IPL 2026: ഇത്തവണ രാജസ്ഥാൻ റോയൽസിന്റെ തകർപ്പൻ പ്രകടനത്തിന് പിന്നിൽ വെെഭവ് സൂര്യവംശിയുടെ ബാറ്റിങ് മികവാണ് എടുത്തു പറയേണ്ടത്. അതിവേഗം റൺസുയർത്തി എതിരാളികളെ വിറപ്പിക്കാൻ വെെഭവിന് സാധിക്കുന്നുണ്ട്
ഹൈലൈറ്റ്:
- വെെഭവ് ഇന്ത്യൻ ടി20 ടീമിലേക്ക്
- സ്ഥിരതയോടെ മിന്നിച്ച് വെെഭവ്
- രാജസ്ഥാനൊപ്പം വെെഭവ് കസറുന്നു
വെെഭവ് സൂര്യവംശി(ഫോട്ടോസ്- AP)സഞ്ജുവിൻ്റെ മിന്നൽ നീക്കം, അഭിഷേക് പുറത്ത്; ആരും പ്രതീക്ഷിക്കാത്ത പുറത്താകൽ
'ഞാൻ എത്രത്തോളം സമയം ഗ്രൗണ്ടിലുണ്ടോ അത്രത്തോളം സമയം എന്റെ കഴിവുകൾ പുറത്തെടുക്കാൻ ശ്രമിക്കും. ആധിപത്യത്തോടെ കളിക്കും. എതിരാളികളുടെ കെെയിൽ നിന്ന് മത്സരം തട്ടിയെടുക്കാൻ എനിക്ക് സാധിക്കും' വെെഭവ് സൂര്യവംശി ദൂരദർശനോട് സംസാരിക്കവെ പറഞ്ഞു. ഐപിഎല്ലിൽ വെടിക്കെട്ട് പ്രകടനം നടത്തുന്ന വെെഭവിന് ഇന്ത്യൻ ടീമിനൊപ്പം കാര്യങ്ങൾ എളുപ്പമാവില്ലെന്നുറപ്പ്.
ഇതേ ശെെലിയിൽ മുന്നോട്ട് പോകാൻ വെെഭവിന് സാധിക്കുമോയെന്നതാണ് കാത്തിരുന്ന് കാണേണ്ടത്. എന്നാൽ വൺ സീസൺ വണ്ടറല്ല താനെന്ന് ഇതിനോടകം വെെഭവ് തെളിയിച്ച് കഴിഞ്ഞു. പ്രധാന ബൗളർമാർക്കെതിരേയെല്ലാം വെെഭവ് ആധിപത്യം കാട്ടിയത് യുവതാരത്തിന്റെ ആത്മവിശ്വാസം ഉയർത്തുന്ന കാര്യമാണ്. ഭുവനേശ്വർ കുമാറിനെതിരേ 39 റൺസാണ് വെെഭവ് നേടിയത്. 205.26 ആണ് സ്ട്രെെക്ക് റേറ്റ്.
ഭുവനേശ്വർ ഒരു തവണ വെെഭവിനെ പുറത്താക്കുകയും ചെയ്തു. സ്പിന്നർ നൂർ അഹമ്മദിനെതിരേ 316 സ്ട്രെെക്ക് റേറ്റിൽ 38 റൺസാണ് വെെഭവ് നേടിയത്. മാറ്റ് ഹെൻ റിക്കെതിരേ 316 സ്ട്രെെക്ക് റേറ്റിൽ 19 റൺസും ജോഷ് ഹെയ്സൽവുഡിനെതിരേ 450 സ്ട്രെെക്ക് റേറ്റിൽ 18 റൺസും മുഹമ്മദ് സിറാജിനെതിരേ 170 സ്ട്രെെക്ക് റേറ്റിൽ 17 റൺസും മാർക്കോ യാൻസനെതിരേ 266 സ്ട്രെെക്ക് റേറ്റിൽ 16 റൺസും അർഷ്ദീപ് സിങ്ങിനെതിരേ 266 സ്ട്രെെക്ക് റേറ്റിൽ 16 റൺസും നേടിയ വെെഭവ് റാഷിദ് ഖാനെതിരേ 130 സ്ട്രെെക്ക് റേറ്റിൽ 13 റൺസാണ് നേടിയത്.
റാഷിദിനെതിരേ വെെഭവ് അൽപ്പം പ്രയാസപ്പെട്ടുവെന്ന് തന്നെയാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ജസ്പ്രീത് ബുംറക്കെതിരേ 260 സ്ട്രെെക്ക് റേറ്റിൽ 13 റൺസും നേടാൻ വെെഭവിന് സാധിച്ചു. വെെഭവ് അണ്ടർ 19, ഇന്ത്യ എ ടീം, സയ്യിദ് മുഷ്താഖ് അലി ട്രോഫി, വിജയ് ഹസാരെ ട്രോഫി തുടങ്ങിയ ടൂർണമെന്റുകളിലെല്ലാം കരുത്തുകാട്ടിക്കഴിഞ്ഞു. ഇതിനോടകം ഓസ്ട്രേലിയയിലും ഇംഗ്ലണ്ടിലും സെഞ്ചുറി പ്രകടനവും വെെഭവ് നടത്തിയിട്ടുണ്ട്.
IPL 2026: പഞ്ചാബിനെ ഇനി ആര് പൂട്ടും? ലഖ്നൗവിനെ തകർത്തെറിഞ്ഞ് 'ശ്രേയസ്പട', പോയിന്റ് പട്ടികയിൽ തലപ്പത്ത് തുടരുന്നു
ഇന്ത്യൻ ടീമിനൊപ്പം വലിയ ഭാവി വെെഭവിനുണ്ട്. എന്നാൽ എത്രത്തോളം മികച്ച ഫിറ്റ്നസ് നിലനിർത്താൻ താരത്തിന് സാധിക്കുമെന്നതാണ് കാത്തിരുന്ന് കാണേണ്ടത്. വെെഭവിന് ഇതേ മികവിൽ മുന്നോട്ട് പോകാൻ സാധിച്ചാൽ വലിയ ഭാവി താരത്തിനുണ്ടാവുമെന്ന് തന്നെ വിലയിരുത്താം.








English (US) ·