ഹൈലൈറ്റ്:
- മുംബെെക്ക് 99 റൺസ് ജയം
- തട്ടകത്തിൽ തകർന്ന് ഗുജറാത്ത്
- തിലക് വർമക്ക് സെഞ്ചുറി
മുംബെെ ഇന്ത്യൻസ്(ഫോട്ടോസ്- ANI)സൂര്യവംശിയുടെ മിന്നൽ പ്രടനം; റെക്കോഡുകൾ സ്വന്തമാക്കാൻ താരം
ജസ്പ്രീത് ബുംറ ഫോമിലേക്കെത്തി
മുംബെെ ഇന്ത്യൻസ് ഇത്തവണ മോശം പ്രകടനത്തോടെ പിന്നോട്ട് പോകാനുള്ള പ്രധാന കാരണം ജസ്പ്രീത് ബുംറയുടെ മോശം ഫോമായിരുന്നു. ആദ്യത്തെ അഞ്ച് മത്സരത്തിലും ഒരു വിക്കറ്റ് പോലും നേടാൻ ബുംറക്ക് സാധിച്ചില്ല. എന്നാൽ ഗുജറാത്തിനെതിരേ ജസ്പ്രീത് ബുംറയുടെ തകർപ്പൻ തിരിച്ചുവരവാണ് കണ്ടത്.
ആദ്യ ഓവർ പന്തെറിയാനെത്തിയ ബുംറ ആദ്യ പന്തിൽത്തന്നെ സായ് സുദർശനെ പുറത്താക്കി. ഇത് മത്സരത്തിൽ വളരെ നിർണ്ണായകമായി മാറുകയും ചെയ്തു. മൂന്ന് ഓവറിൽ 15 റൺസ് മാത്രം വഴങ്ങി ഒരു വിക്കറ്റാണ് ബുംറ വീഴ്ത്തിയത്. ബുംറയുടെ ബൗളിങ് മികവ് മുംബെെയുടെ തിരിച്ചുവരവിൽ നിർണ്ണായകമായെന്ന് തന്നെ പറയാം.
മുംബെെ ടീമിൽ വരുത്തിയ നിർണ്ണായക മാറ്റങ്ങൾ
മുംബെെ ടീമിൽ പ്രതിഭാശാലികളായ സീനിയർ താരങ്ങൾ ഏറെയായിരുന്നു. എന്നാൽ ഇവരിൽ മികച്ച ഫോമിൽ കളിക്കാൻ പലർക്കും സാധിച്ചിരുന്നില്ല. ട്രന്റ് ബോൾട്ടും ദീപക് ചഹാറും മോശം ഫോമിൽ പന്തെറിഞ്ഞത് മുംബെെയുടെ വിജയം നിഷേധിക്കുന്നതിൽ പ്രധാനമായിരുന്നു. എന്നാൽ ഗുജറാത്തിനെതിരേ മുംബെെ നിർണ്ണായക മാറ്റം ബൗളിങ് നിരയിൽ കൊണ്ടുവന്നു.
അശ്വിനി കുമാറിനെ പ്ലേയിങ് ഇലവനിലേക്ക് കൊണ്ടുവരാനുള്ള തീരുമാനം നിർണ്ണായകമായി. നാല് ഓവറിൽ 24 റൺസ് വിട്ടുകൊടുത്ത് നാല് വിക്കറ്റാണ് അശ്വിനി കുമാർ വീഴ്ത്തിയത്. കൃഷ് ഭഗത് രണ്ട് ഓവറിൽ 10 റൺസും വഴങ്ങി. മുംബെെ ബൗളിങ് നിരയിൽ വരുത്തിയ നിർണ്ണായക മാറ്റങ്ങൾ ടീമിന്റെ വിജയത്തിൽ പ്രധാന പങ്കുവഹിച്ചുവെന്ന് തന്നെ പറയാം.
IPL 2026: ഔട്ട് ഓഫ് റൺസല്ല, ഇത് ഔട്ട് ഓഫ് ഫോം; വീണ്ടും നിരാശപ്പെടുത്തി സൂര്യകുമാർ യാദവ്, കാത്തിരിക്കുന്നത് വലിയ തിരിച്ചടി
തിലകിന്റെ നിർണ്ണായക സെഞ്ചുറി
മുംബെെയുടെ ടോപ് ഓഡർ തീർത്തും നിരാശപ്പെടുത്തിയെങ്കിലും തിലക് വർമ നേടിയ തകർപ്പൻ സെഞ്ചുറി മുംബെെയുടെ ആത്മവിശ്വാസം ഉയർത്തി. 45 പന്തിൽ എട്ട് ഫോറും ഏഴ് സിക്സും ഉൾപ്പെടെ 101 റൺസോടെ തിലക് പുറത്താവാതെ നിന്നു. അഹമ്മദാബാദിൽ 199 എന്ന സ്കോർ അത്ര വലുതാണെന്ന് പറയാനാവില്ല.
എന്നാൽ ആത്മവിശ്വാസത്തോടെ പന്തെറിയാൻ മുംബെെക്ക് സാധിച്ചത് തിലക് വർമ സൃഷ്ടിച്ചെടുത്ത ആവേശമാണ്. തിലകിന്റെ സെഞ്ചുറി മുംബെെ താരങ്ങളെല്ലാം വളരെയധികം ആഘോഷിക്കുന്നതാണ് കാണാനായത്. നിർണ്ണായക പ്രകടനമാണ് തിലക് കാഴ്ചവെച്ചതെന്ന് പറയാം.








English (US) ·