IPL 2026: ഒറ്റക്ക് പൊരുതുന്ന സഞ്ജു, റുതുരാജും ദുബെയും വീണ്ടും ഫ്ളോപ്പ്; ഏഴ് മത്സരത്തിലും മികവില്ല, നിരാശപ്പെടുത്തി ഈ കണക്ക്

1 month ago 8

Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam23 Apr 2026, 9:09 p.m. IST

MI vs CSK: ഇന്ത്യൻ പ്രീമിയർ ലീ​ഗിലെ എൽ ക്ലാസിക്കോയെന്ന് വിശേഷിപ്പിക്കുന്ന പോരാട്ടത്തിൽ മുംബെെക്കെതിരേ സിഎസ്കെ ആദ്യം ബാറ്റ് ചെയ്യുകയാണ്. സിഎസ്കെയുടെ സീനിയർ താരങ്ങൾ നിരാശപ്പെടുത്തുന്നത് തുടരുകയാണ്

ഹൈലൈറ്റ്:

  • തകർപ്പൻ പ്രകടനം തുടർന്ന് സഞ്ജു സാംസൺ
  • റുതുരാജിന് വലിയ സ്കോറിലേക്കുയരാനാവുന്നില്ല
  • ശിവം ദുബെയും നിലവാരത്തിനൊത്ത് ഉയരുന്നില്ല
ruturaj gaikwad, shivam dubeറുതുരാജ് ഗെയ്ക് വാദ്, ശിവം ദുബെ(ഫോട്ടോസ്- AP)
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2026 സീസണിലെ എൽ ക്ലാസിക്കോ പോരാട്ടത്തിൽ സിഎസ്കെയ്ക്കെതിരേ മുംബെെ ആദ്യം ബാറ്റ് ചെയ്യുകയാണ്. സഞ്ജു സാംസൺ തകർപ്പൻ പ്രകടനം പുറത്തെടുത്ത് കെെയടി നേടുമ്പോൾ സിഎസ്കെയുടെ മറ്റ് രണ്ട് പ്രധാന താരങ്ങളായ റുതുരാജ് ഗെയ്ക് വാദും ശിവം ദുബെയും നിരാശപ്പെടുത്തുന്ന പ്രകടനം തുടരുകയാണ്. പ്രതീക്ഷ നൽകിയാണ് റുതുരാജ് തുടങ്ങിയത്. എന്നാൽ 13 പന്തിൽ 22 റൺസെടുത്ത് പുറത്തായി. മൂന്ന് ഫോറും ഒരു സിക്സുമാണ് റുതുരാജിന് നേടാനായത്. ഏഴ് മത്സരത്തിൽ നിന്ന് 104 റൺസാണ് റുതുരാജിന് നേടാനായത്. ഐപിഎല്ലിൽ ഓറഞ്ച് ക്യാപ്പ് നേടിയിട്ടുള്ള താരമാണ് റുതുരാജ്. എന്നാൽ ഇത്തവണ സമ്മർദ്ദം താരത്തെ ബാധിച്ചിട്ടുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. സഞ്ജു സാംസണിന്റെ വരവ് സിഎസ്കെയുടെ നിലവിലെ നായകനായ റുതുരാജിനെ കാര്യമായിത്തന്നെ ബാധിച്ചിരിക്കുകയാണ്.

വൈഭവ് കാത്തിരിക്കേണ്ടി വരും; റെക്കോഡുകൾ കടപുഴക്കി അഭിഷേക് ശർമയുടെ സെഞ്ച്വറി


6, 28, 7, 15, 7, 19, 22 എന്നിങ്ങനെയാണ് റുതുരാജിന്റെ ഈ സീസണിലെ സ്കോറുകൾ. 14.85 ശരാശരിയും 119.54 സ്ട്രെെക്ക് റേറ്റുമാണ് റുതുരാജിനുള്ളത്. ഈ സീസണിൽ അഞ്ച് ഇന്നിങ്സിലെങ്കിലും ഓപ്പണറായ താരങ്ങളിൽ ഏറ്റവും മോശം ശരാശരി റുതുരാജിനാണ്. 16.2 ശരാശരിയുള്ള ഫിൻ അലൻ രണ്ടാം സ്ഥാനത്താണ്. 22.5 ശരാശരിയുള്ള സായ് സുദർശനാണ് മൂന്നാം സ്ഥാനത്ത്.

ടി20 ലോകകപ്പിൽ തകർപ്പൻ പ്രകടനം നടത്തിയ ശിവം ദുബെയിൽ വലിയ പ്രകടനം സിഎസ്കെയ്ക്കുണ്ടായിരുന്നു. എന്നാൽ ഇതിനൊത്ത പ്രകടനം നടത്താൻ ദുബെക്ക് സാധിക്കുന്നില്ല. മുംബെെക്കെതിരേ നാലാം നമ്പറിലാണ് ദുബെ ഇറങ്ങിയത്. എട്ട് പന്ത് നേരിട്ട് അഞ്ച് റൺസെടുത്താണ് ദുബെയുടെ മടക്കം. സ്പിന്നർമാർക്കെതിരേ വലിയ മികവുണ്ടെന്ന് പറയുമ്പോഴും ദുബെക്ക് ഈ സീസണിൽ കാര്യമായ പ്രകടനം നടത്താൻ സാധിക്കുന്നില്ലെന്നതാണ് വസ്തുത.
Samayam MalayalamIPL 2026: രണ്ടോവറിൽ വഴങ്ങിയത് 38 റൺസ്, ഹാർദിക്കിനെ തല്ലിപ്പറത്തി റുതുരാജും സഞ്ജുവും; സിഎസ്കെയ്ക്ക് വെടിക്കെട്ട് തുടക്കം
ഏഴ് ഇന്നിങ്സിൽ നിന്ന് 128 റൺസാണ് ദുബെക്ക് നേടാനായത്. ദുബെയും റുതുരാജും നിരാശപ്പെടുത്തുമ്പോൾ സിഎസ്കെയ്ക്കത് വലിയ തിരിച്ചടിയായി മാറുകയാണ്. സഞ്ജു സാംസണിലേക്ക് കൂടുതൽ ജോലി ഭാരം എത്തുന്ന നിലയാണുള്ളത്. സഞ്ജു പ്രതിഭാശാലിയാണെങ്കിലും ടീമിനെ ഒറ്റക്ക് ചുമലിലേൽക്കുന്ന തരത്തിലാണ് നിലവിൽ കാര്യങ്ങൾ പോകുന്നത്.

ഡെവാൾഡ് ബ്രെവിസും പ്രതീക്ഷിച്ച പ്രകടനം നടത്തുന്നില്ല. 11 പന്തിൽ 21 റൺസെടുത്താണ് ബ്രെവിസ് പുറത്തായത്. അശ്വിനി കുമാറിന്റെ ഷോർട്ട് ബോൾ കെണിയിലാണ് ബ്രെവിസ് മടങ്ങിയത്. ഷോർട്ട് ബോളിൽ ബ്രെവിസ് കുടുങ്ങുമെന്ന് ഒരിക്കൽക്കൂടി തെളിയിക്കപ്പെട്ടിരിക്കുകയാണ്. 2026ൽ 18 ടി20 ഇന്നിങ്സിൽ നിന്ന് 98 പന്ത് നേരിട്ട് 139 റൺസാണ് ബ്രെവിസ് നേടിയത്. എട്ട് തവണയാണ് പേസർമാരുടെ ഷോർട്ട് പിച്ച് കെണിയിൽ ബ്രെവിസ് വീണത്. 17.4 ശരാശരിയും 141.8 സ്ട്രെെക്ക് റേറ്റും മാത്രമാണുള്ളത്.

IPL 2026: ഋഷഭിന്റെ പുറത്താകലിൽ മതിമറന്ന് ആഘോഷം, രാജസ്ഥാൻ സൂപ്പർ പേസർക്ക് പണികിട്ടി; പിഴ ശിക്ഷ വിധിച്ച് ബിസിസി ഐ

സഞ്ജു സാംസൺ ഭേദപ്പെട്ട ഫോമിൽ കളിക്കുന്നതാണ് സിഎസ്കെയെ പിടിച്ചു നിർത്തുന്നത് എന്ന് പറഞ്ഞാലും തെറ്റാകില്ല. സിഎസ്കെ ഈ സീസണിൽ ജയിച്ച രണ്ട് മത്സരത്തിലും സഞ്ജുവിന്റെ പ്രകടനം ഭേദപ്പെട്ട് നിന്നിരുന്നു. സഞ്ജു സാംസൺ ആദ്യത്തെ മൂന്ന് മത്സരത്തിൽ തിളങ്ങാതിരുന്നപ്പോൾ വലിയ വിമർശനം ഉയർന്നിരുന്നെങ്കിലും ഇപ്പോൾ സഞ്ജുവിനെ ക്യാപ്റ്റനാക്കണമെന്ന ആവശ്യം ശക്തമായി ഉയരുകയാണ്.
വിഷ്ണു പ്രസാദ് എസ്

രചയിതാവിനെക്കുറിച്ച്വിഷ്ണു പ്രസാദ് എസ് സമയം മലയാളത്തിലെ ഡിജിറ്റൽ കണ്ടന്റ് പ്രൊഡ്യൂസർ ആണ് വിഷ്ണു പ്രസാദ് എസ്. മാസ് കമ്യൂണിക്കേഷനിൽ ബിരുദം നേടിയ വിഷ്ണു മം​ഗളം പത്രത്തിലൂടെയാണ് മാധ്യമ പ്രവർത്തനം ആരംഭിച്ചത്. തേജസ്, തത്സമയം, വൺ‌ ഇന്ത്യ മലയാളം എന്നിവടങ്ങളിലെല്ലാം സ്പോർട്സ് വിഭാ​ഗത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. 2025 ആ​ഗസ്റ്റ് 1മുതൽ സമയം മലയാളത്തിൽ സ്പോർട്സ് വാർത്തകളാണ് കെെകാര്യം ചെയ്യുന്നത്... കൂടുതൽ വായിക്കുക

Read Entire Article