Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam•2 Apr 2026, 10:16 p.m. IST
IPL 2026: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2026 സീസൺ ആവേശകരമായി പുരോഗമിക്കവെ തേർഡ് അംപയറുടെ തീരുമാനം വലിയ വിവാദങ്ങൾക്കാണ് വഴി തുറന്നിരിക്കുന്നത്. ഹെെദരാബാദിന്റെ അഭിഷേക് ശർമയുടെ വിക്കറ്റ് ഇപ്പോൾ ചർച്ചയാവുകയാണ്
ഹൈലൈറ്റ്:
- ഹെെദരാബാദിനായി അഭിഷേകും ഹെഡ്ഡും മിന്നിച്ചു
- അർധ സെഞ്ചുറി നേടി ഹെൻ റിച്ച് ക്ലാസൻ
- ആരാധകർക്കിടയിൽ ചർച്ചയായി അഭിഷേകിന്റെ വിക്കറ്റ്
വരുൺ ചക്രവർത്തി(ഫോട്ടോസ്- ANI)ജയത്തിനിടയിലും പഞ്ചാബ് നായകന് തിരിച്ചടി; ശ്രേയസ് അയ്യർക്ക് 12 ലക്ഷം രൂപ പിഴ
തേർഡ് അംപയർ പല ആംഗളിൽ നിന്ന് പരിശോധന നടത്തിയ ശേഷം വിക്കറ്റാണെന്ന് വിധിക്കുകയായിരുന്നു. ഇതിന് പിന്നാലെ സാമൂഹ്യ മാധ്യമങ്ങളിൽ വിവാദം ഉയരുകയാണ്. അത് വിക്കറ്റാണെന്ന് കെകെആർ ആരാധകർ വാദിക്കുമ്പോൾ പന്ത് കെെയിലെത്തും മുമ്പ് നിലത്ത് തട്ടിയിരുന്നു എന്നാണ് ഹെെദരാബാദ് ആരാധകർ വാദിക്കുന്നത്. ഇതിന്റെ വീഡിയോകൾ സാമൂഹ്യ മാധ്യമങ്ങളിൽ വെെറലായി മാറിയിരിക്കുകയാണ്.
പന്ത് നിലത്ത് തട്ടിയെന്ന സംശയം തോന്നിപ്പിക്കുന്ന തരത്തിലാണ് വരുണിന്റെ ക്യാച്ചുള്ളത്. എന്നാൽ പന്ത് നിലത്ത് തട്ടിയെന്ന് വ്യക്തമായി പറയാനുള്ള തെളിവും ഈ പ്രചരിക്കുന്ന വീഡിയോയിൽ വ്യക്തമല്ല. തേർഡ് അംപയർ അൽപ്പം സമയമെടുത്ത് തന്നെ ഈ ക്യാച്ച് പരിശോധിച്ച ശേഷം ബൗളറോടൊപ്പം നിൽക്കുകയായിരുന്നുവെന്ന് പറയാം. സംശയത്തിന്റെ ആനുകൂല്യത്തിൽ ബാറ്റ്സ്മാന് അനുകൂലമായി വിധി പറയാമായിരുന്നു.
എന്നാൽ ഇത് തേർഡ് അംപയറുടെ തീരുമാനമാണ്. അദ്ദേഹത്തിന്റെ കാഴ്ചപ്പാടിൽ അത് ക്യാച്ചാണെന്ന് വിധിക്കുകയായിരുന്നു. ഹെെദരാബാദ് ഡഗൗട്ടിലിരുന്ന താരങ്ങളെല്ലാം തേർഡ് അംപയറുടെ തീരുമാനത്തെ ചോദ്യം ചെയ്തെങ്കിലും അംപയറുടെ തീരുമാനം അന്തിമമായതിനാൽ അഭിഷേകിന് പുറത്തുപോകേണ്ടി വന്നു. അർധ സെഞ്ചുറിയിലേക്കടുക്കവെയാണ് അഭിഷേക് ഇത്തരത്തിൽ പുറത്താകുന്നത്.
മോശം ഫോമിലായിരുന്ന താരം ഫിഫ്റ്റിയോടെ തിരിച്ചെത്തുമെന്ന് തോന്നിക്കവെയാണ് ഇത്തരമൊരു പുറത്താവൽ. എന്തായാലും അഭിഷേകിന്റെ വിക്കറ്റ് ഇപ്പോൾ വലിയ ചർച്ചകൾക്കാണ് വഴി തുറന്നിരിക്കുന്നത്. സാമൂഹ്യ മാധ്യമങ്ങളിൽ ആരാധകർ വീഡിയോ പങ്കുവെച്ച് പരസ്പരം വാദിക്കുകയാണ്. എന്നാൽ ഇത് നോട്ടൗട്ടാണെന്ന് തെളിയിക്കാൻ മതിയായ തെളിവില്ലാത്ത സാഹചര്യത്തിൽ വിക്കറ്റാണെന്ന് അംഗീകരിക്കുകയേ വഴിയുള്ളൂ.
IPL 2026: സഞ്ജീവ് ഗോയങ്ക കട്ട കലിപ്പിലോ? ഋഷഭിനെ നിർത്തിപ്പൊരിച്ചെന്ന് ആരാധകർ, മത്സരശേഷം സംഭവിച്ചത് എന്താണ്? വിവാദം
ഹെെദരാബാദിനായി ട്രാവിസ് ഹെഡ് തകർപ്പൻ പ്രകടനം കാഴ്ചവെച്ചു. 21 പന്തിൽ 6 ഫോറും 3 സിക്സും ഉൾപ്പെടെ 46 റൺസാണ് ഹെഡ് നേടിയത്. ഇഷാൻ കിഷൻ 9 പന്തിൽ 14 റൺസെടുത്ത് പുറത്തായപ്പോൾ ഹെൻ റിച്ച് ക്ലാസൻ 35 പന്തിൽ നാല് ഫോറും 1 സിക്സും ഉൾപ്പെടെ 52 റൺസെടുത്ത് മടങ്ങി. നിതീഷ് കുമാർ റെഡ്ഡി 24 പന്തിൽ 39 റൺസ് നേടിയപ്പോൾ അനികേത് വർമ ഒരു റൺസെടുത്ത് മടങ്ങി.









English (US) ·