IPL 2026: ഔട്ട് ഓഫ് റൺസല്ല, ഇത് ഔട്ട് ഓഫ് ഫോം; വീണ്ടും നിരാശപ്പെടുത്തി സൂര്യകുമാർ യാദവ്, കാത്തിരിക്കുന്നത് വലിയ തിരിച്ചടി

1 month ago 9

Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam20 Apr 2026, 8:31 p.m. IST

IPL 2026: ആറാം കിരീടമെന്ന ലക്ഷ്യത്തോടെ ഇറങ്ങിയ മുംബെെ ഇന്ത്യൻസിന് ഇത്തവണ തൊട്ടതെല്ലാം പിഴക്കുകയാണ്. ടീമിന്റെ പ്രധാന താരങ്ങളെല്ലാം നിരാശപ്പെടുത്തുമ്പോൾ ടീമിന് പ്രതീക്ഷിച്ച മുന്നേറ്റം നടത്താൻ സാധിക്കുന്നില്ല

ഹൈലൈറ്റ്:

  • സൂര്യകുമാർ യാദവ് മോശം ഫോമിൽ‌
  • രോഹിത് ശർമ ഫിറ്റ്നസ് വീണ്ടെടുത്തില്ല
  • ഹാർദിക്കിന് മുകളിൽ വലിയ സമ്മർദ്ദം
suryakumar yadav, kagiso rabadaസൂര്യകുമാർ യാദവ്, കഗിസോ റബാഡ(ഫോട്ടോസ്- AP)
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2026 സീസണിലെ സൂര്യകുമാർ യാദവിന്റെ നിരാശപ്പെടുത്തുന്ന പ്രകടനം തുടരുന്നു. ഗുജറാത്ത് ടെെറ്റൻസിനെതിരേ 10 പന്തിൽ 15 റൺസാണ് സൂര്യകുമാർ നേടിയത്. ഒരു ഫോറും സിക്സും പറത്തിയ സൂര്യകുമാർ യാദവ് പ്രതീക്ഷ നൽകിയെങ്കിലും കഗിസോ റബാഡ ക്ലീൻബൗൾഡാക്കുകയായിരുന്നു. രോഹിത് ശർമയുടെ അഭാവത്തിൽ ഇറങ്ങുന്ന മുംബെെക്കായി സൂര്യകുമാർ യാദവ് മികവ് കാട്ടുമെന്നാണ് എല്ലാവരും കരുതിയത്. എന്നാൽ പ്രതീക്ഷിച്ച നിലവാരം കാട്ടാൻ അദ്ദേഹത്തിന് സാധിക്കുന്നില്ല.കഗിസോ റബാഡയെ തന്റെ സിഗ്നേച്ചർ ഷോട്ടിലൂടെ സിക്സർ പറത്തിയപ്പോൾ തകർപ്പൻ ഫോമിലേക്ക് സൂര്യകുമാർ തിരിച്ചെത്തിയെന്നാണ് എല്ലാവരും കരുതിയത്. എന്നാൽ സൂര്യയുടെയും മുംബെെ ആരാധകരുടേയും പ്രതീക്ഷ തകർത്ത് റബാഡ സൂര്യയുടെ സ്റ്റംപ് പിഴുതു. 150ന് മുകളിൽ വേഗത്തിലെത്തിയ എക്സ്പ്രസ് ബൗളിൽ സൂര്യയുടെ കണക്കുകൂട്ടൽ തെറ്റുകയായിരുന്നു.

സഞ്ജുവിൻ്റെ മിന്നൽ നീക്കം, അഭിഷേക് പുറത്ത്; ആരും പ്രതീക്ഷിക്കാത്ത പുറത്താകൽ


ആറ് മത്സരത്തിൽ നിന്ന് 106 റൺസ് മാത്രമാണ് സൂര്യക്ക് നേടാനായിട്ടുള്ളത്. അവസരത്തിനൊത്ത് ഉയരാൻ സൂര്യക്ക് സാധിക്കുന്നില്ലെന്ന് തന്നെ പറയാം. സൂര്യയുടെ നിരാശപ്പെടുത്തുന്ന പ്രകടനം മുംബെെയേയും പിന്നോട്ടടിക്കുകയാണ്. സൂര്യയെ സംബന്ധിച്ച് സമീപകാലത്തായി കാര്യങ്ങൾ അത്ര ശുഭകരമല്ല. ടി20 ലോകകപ്പ് കിരീടം ഇന്ത്യക്ക് നേടിക്കൊടുത്ത ക്യാപ്റ്റനാണെങ്കിലും ബാറ്റ്സ്മാനെന്ന നിലയിൽ പഴയ നിലവാരമില്ല.

ഐപിഎല്ലിലും മോശം ഫോമിൽ തുടരുന്ന സൂര്യയെ ഇന്ത്യ ടീമിൽ നിന്ന് തഴയാനുള്ള സാധ്യതകൾ കൂടുതലാണ്. മധ്യനിരയിൽ സൂര്യയുടെ പകരക്കാരനെ ഇന്ത്യ തേടാൻ തുടങ്ങിയിട്ടുണ്ടെന്ന റിപ്പോർട്ട് ഇതിനോടകം പുറത്ത് വന്നിട്ടുള്ളതാണ്. നാലാം നമ്പറിൽ കളിക്കുന്ന സൂര്യക്ക് പകരം ശ്രേയസ് അയ്യരെ ഇന്ത്യയുടെ ടി20 ടീമിൽ ഉൾപ്പെടുത്താനാണ് നീക്കം നടക്കുന്നതെന്നാണ് വിവരം.
Samayam Malayalam​IPL 2026: എട്ട് റൺസിൽ റിങ്കു പുറത്തായേനെ, രാജസ്ഥാന്റെ വിജയ മോഹം തകർത്തത് ബർ​ഗർ; പരാ​ഗിന്റെ ക്യാപ്റ്റൻസിക്കും വിമർശനം
ക്യാപ്റ്റൻ സ്ഥാനത്തേക്കും ശ്രേയസിനെ പരിഗണിച്ചേക്കുമെന്നാണ് സൂചന. ഈ റിപ്പോർട്ടുകൾ പുറത്തുവന്നതിനാൽത്തന്നെ സൂര്യക്ക് തകർപ്പൻ പ്രകടനത്തോടെ തിരിച്ചുവരവ് നടത്താൻ സാധിക്കേണ്ടതായിരുന്നു. എന്നാൽ സൂര്യ ഇപ്പോഴും മോശം ഫോമിൽ തുടരുകയാണ്. അതുകൊണ്ടുതന്നെ സൂര്യക്ക് കാര്യങ്ങൾ എളുപ്പമാവില്ലെന്നുറപ്പാണ്. ഇന്ത്യയുടെ ടി20 ടീമിലെ സൂര്യയുടെ സ്ഥാനം തെറിക്കാനുള്ള സാധ്യതകൾ ഉയർന്നിരിക്കുകയാണ്.

ഗുജറാത്തിനെതിരേ ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ മുംബെെക്ക് പ്രതീക്ഷിച്ച തുടക്കമല്ല ലഭിച്ചത്. രോഹിത് ശർമയുടെ അഭാവത്തിൽ സർപ്രെെസ് ഓപ്പണറെയാണ് മുംബെെ പരിഗണിച്ചത്. ഡാനിഷ് മലേവർ എന്ന അരങ്ങേറ്റ താരത്തെ ഓപ്പണർ റോളിൽ ഇറക്കിയപ്പോൾ നാല് പന്തിൽ രണ്ട് റൺസ് മാത്രമാണ് നേടാനായത്. കഗിസോ റബാഡയുടെ തകർപ്പൻ പന്തിൽ ഡാനിഷ് വിക്കറ്റിന് മുന്നിൽ കുടുങ്ങുകയായിരുന്നു. ക്വിന്റൻ ഡീകോക്കിനും പ്രതീക്ഷിച്ച പ്രകടനം നടത്താൻ സാധിച്ചില്ല.

IPL 2026: ഐപിഎല്ലിൽ ബാറ്റിങ് വെടിക്കെട്ട്, ഇന്ത്യൻ ടീമിലെത്തിയാലും ഇതേ ശെെലിയോ? വെെഭവ് സൂര്യവംശി പറയുന്നത് ഇങ്ങനെ

സെ‍ഞ്ചുറിയോടെ കസറിയ ഡീകോക്ക് 11 പന്തിൽ 13 റൺസെടുത്താണ് പുറത്തായത്. ഓരോ ഫോറും സിക്സുമാണ് ഡീകോക്ക് പറത്തിയത്. ഈ സീസണിൽ പ്രതീക്ഷക്കൊത്ത് മികവ് കാട്ടാൻ മുംബെെക്ക് സാധിക്കുന്നില്ല. പോയിന്റ് പട്ടികയിൽ അവസ്ഥാന സ്ഥാനത്താണ് മുംബെെ. ഈ സീസണിലും നിരാശപ്പെടുത്തിയാൽ ഹാർദിക് പാണ്ഡ്യയുടെ ക്യാപ്റ്റൻ സ്ഥാനം തെറിക്കാനുള്ള സാധ്യതകളും ഏറെയാണെന്ന് തന്നെ പറയാം.
വിഷ്ണു പ്രസാദ് എസ്

രചയിതാവിനെക്കുറിച്ച്വിഷ്ണു പ്രസാദ് എസ് സമയം മലയാളത്തിലെ ഡിജിറ്റൽ കണ്ടന്റ് പ്രൊഡ്യൂസർ ആണ് വിഷ്ണു പ്രസാദ് എസ്. മാസ് കമ്യൂണിക്കേഷനിൽ ബിരുദം നേടിയ വിഷ്ണു മം​ഗളം പത്രത്തിലൂടെയാണ് മാധ്യമ പ്രവർത്തനം ആരംഭിച്ചത്. തേജസ്, തത്സമയം, വൺ‌ ഇന്ത്യ മലയാളം എന്നിവടങ്ങളിലെല്ലാം സ്പോർട്സ് വിഭാ​ഗത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. 2025 ആ​ഗസ്റ്റ് 1മുതൽ സമയം മലയാളത്തിൽ സ്പോർട്സ് വാർത്തകളാണ് കെെകാര്യം ചെയ്യുന്നത്... കൂടുതൽ വായിക്കുക

Read Entire Article