IPL 2026: കരുത്തുകാട്ടി ബൗളർമാർ, മികവ് കാട്ടി വിരാട് കോഹ്ലി; ലഖ്നൗവിനെ അനായാസം തകർത്ത് ആർസിബി മുന്നോട്ട്

1 month ago 6

ഹൈലൈറ്റ്:

  • വിരാട് കോഹ്ലിക്ക് ഒരു റൺസിൽ ഫിഫ്റ്റി നഷ്ടം
  • കുതിപ്പ് തുടർന്ന് ആർസിബി
  • മൂന്നാം തോൽവി വഴങ്ങി ലഖ്നൗ
virat kohli, rcb vs lsgവിരാട് കോഹ്ലി(ഫോട്ടോസ്- AP)
ഇന്ത്യൻ പ്രീമിയർ ലീഗിലെ സൂപ്പർ പോരാട്ടത്തിൽ ലഖ്നൗ സൂപ്പർ ജയ്ന്റ്സിനെ അഞ്ച് വിക്കറ്റിന് തോൽപ്പിച്ച് ആർസിബി . ആദ്യം ബാറ്റ് ചെയ്ത ലഖ്നൗ 20 ഓവറിൽ 146 റൺസിൽ ഒതുങ്ങിയപ്പോൾ മറുപടിക്കിറങ്ങിയ ആർസിബി 15.1 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 149 റൺസോടെ വിജയലക്ഷ്യം മറികടന്നു. ഈ ജയത്തോടെ പോയിന്റ് പട്ടികയിൽ തലപ്പത്തേക്കെത്താനും ആർസിബിക്ക് സാധിച്ചു. അഞ്ച് മത്സരത്തിൽ നാലിലും ജയിക്കാൻ ആർസിബിക്കായി.ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനെത്തിയ ലഖ്നൗ സൂപ്പർ ജയ്ന്റ്സിന് പ്രതീക്ഷിച്ച തുടക്കമല്ല ലഭിച്ചത്. എയ്ഡൻ മാർക്രമാണ് ആദ്യം പുറത്തായത്. എട്ട് പന്തിൽ 12 റൺസെടുത്ത മാർക്രത്തെ റാസിഖ് സലാം ദാർ പുറത്താക്കുകയായിരുന്നു. മൂന്നാമനായി ക്രീസിലെത്തിയ ക്യാപ്റ്റൻ ഋഷഭ് പന്തിന് ജോഷ് ഹെയ്സൽവുഡിന്റെ പന്തുകൾ ഭീഷണി ഉയർത്തി.

രാജസ്ഥാനെ വീഴ്ത്തി ഹൈദരാബാദിൻ്റെ പടക്കുതിരകൾ; ആരാണ് അരങ്ങേറ്റത്തിൽ വിസ്മയിപ്പിച്ച പ്രഫുൽ ഹിംഗെ?


ഒരു പന്ത് കെെ മുട്ടിന് ഇടിച്ചതോടെ ഋഷഭ് റിട്ടേർഡ് ഹർട്ടായി പുറത്തുപോയി. പിന്നാലെ ക്രീസിലേക്കെത്തിയ നിക്കോളാസ് പുരാന് കാര്യമായൊന്നും ചെയ്യാനായില്ല. ഏഴ് പന്ത് നേരിട്ട പുരാൻ വെറും ഒരു റൺസാണ് നേടിയത്. വെസ്റ്റ് ഇൻഡീസ് സൂപ്പർ താരത്തിന് ടി20യിൽ വെടിക്കെട്ട് റെക്കോഡ് അവകാശപ്പെടാനാവും. എന്നാൽ ഈ സീസണിൽ തീർത്തും നിരാശപ്പെടുത്തുകയാണ് പുരാൻ. മിച്ചൽ മാർഷ് ഒരുവശത്ത് പിടിച്ചുനിന്ന് കളിക്കാൻ ശ്രമിച്ചു.

32 പന്ത് നേരിട്ട് മൂന്ന് ഫോറും രണ്ട് സിക്സും ഉൾപ്പെടെ 40 റൺസെടുത്ത മിച്ചൽ മാർഷിനെ ക്രുണാൽ പാണ്ഡ്യ ക്ലീൻബൗൾഡ് ചെയ്തു. അബ്ദുൽ സമദിന് ഈ സീസണിൽ കാര്യമായൊന്നും ചെയ്യാനാവുന്നില്ല. ആർസിബിക്കെതിരേ രണ്ട് പന്ത് നേരിട്ട് ഡക്കിനാണ് സമദ് പുറത്തായത്. ആയുഷ് ബദോനി നേരിയ ചെറുത്ത് നിൽപ്പ് നടത്തി. 24 പന്ത് നേരിട്ട് നാല് ഫോറും ഒരു സിക്സും ഉൾപ്പെടെ 38 റൺസെടുത്ത ബദോനിയെ റാസിഖാണ് മടക്കിയത്.
Samayam MalayalamIPL 2026: ഫിറ്റ്നസ് വീണ്ടെടുത്ത് എംഎസ് ധോണി, ഹെെദരാബാദിനെതിരേ കളിച്ചേക്കും; സഞ്ജുവിന് കീപ്പർ സ്ഥാനം നഷ്ടമായേക്കും
ലഖ്നൗ ബാറ്റിങ് നിര തകർന്നതോടെ ഋഷഭ് പന്ത് വീണ്ടും ക്രീസിലേക്കെത്തി. എന്നാൽ കാര്യമായൊന്നും ചെയ്യാനാവാതെ മടങ്ങി. ആറ് പന്ത് നേരിട്ട് ഒരു റൺസ് മാത്രമാണ് ഋഷഭിന് നേടാനായത്. യുവതാരം മുകുൾ ചൗധരി ഭേദപ്പെട്ട പ്രകടനം നടത്തി. 28 പന്ത് നേരിട്ട് മൂന്ന് ഫോറും രണ്ട് സിക്സും ഉൾപ്പെടെ 39 റൺസാണ് മുകുൾ നേടിയത്. ലഖ്നൗവിന്റെ വാലറ്റത്തിനും കാര്യമായൊന്നും ചെയ്യാനായില്ല.

ജോർജ് ലിൻഡെ ഏഴ് റൺസെടുത്ത് പുറത്തായപ്പോൾ മുഹമ്മദ് ഷമി ഗോൾഡൻ ഡക്കായി. ആവേശ് ഖാൻ ഒരു റൺസെടുത്ത് മടങ്ങിയപ്പോൾ ദിഘ് വേഷ് റാത്തി റണ്ണൊന്നുമെടുക്കാതെ ക്രീസിൽ തുടർന്നു. ഇതോടെ 20 ഓവറിൽ 146 റൺസിന് ലഖ്നൗ ഓൾഔട്ടായി. ആർസിബിക്കായി റാസിഖ് സലാം ദാർ നാല് വിക്കറ്റും ഭുവനേശ്വർ കുമാർ മൂന്ന് വിക്കറ്റും ക്രുണാൽ പാണ്ഡ്യ രണ്ട് വിക്കറ്റും ജോഷ് ഹെയ്സൽവുഡ് ഒരു വിക്കറ്റും വീഴ്ത്തി.
ഏകദിന ലോകകപ്പ് വരെയല്ല, 2028വരെ ഇന്ത്യയുടെ പരിശീലകനാവാൻ ഗൗതം ഗംഭീർ; സഞ്ജു ഹാപ്പി, സൂര്യക്കും ആശ്വാസം

മറുപടിക്കിറങ്ങിയ ആർസിബിക്ക് തുടക്കത്തിലേ ഫിൽ സാൾട്ടിനെ (7) നഷ്ടമായി. പ്രിൻസ് യാദവിനാണ് വിക്കറ്റ്. എന്നാൽ വിരാട് കോഹ്ലിയും ദേവ്ദത്ത് പടിക്കലും ചേർന്ന് അതിവേഗം റൺസുയർത്തി. 11 പന്തിൽ 10 റൺസെടുത്ത ദേവ്ദത്തിനെ ആവേശ് ഖാൻ പുറത്താക്കി. നാലാമനായി ക്രീസിലെത്തിയ രജത് പാട്ടീധാർ അതിവേഗം റൺസുയർത്താനാണ് ശ്രമിച്ചത്.


വിരാട് കോഹ്ലി കഴിഞ്ഞ മത്സരത്തിൽ മെല്ലപ്പോക്ക് നടത്തിയത് വിമർശനം നേരിട്ടിരുന്നു. അതുകൊണ്ടുതന്നെ അടിച്ചുകളിക്കാനാണ് കോഹ്ലി ഇത്തവണ ശ്രമിച്ചത്. 34 പന്തിൽ ആറ് ഫോറും ഒരു സിക്സുമടക്കം 49 റൺസെടുത്ത് കോഹ്ലിയെ ആവേശ് ഖാൻ പുറത്താക്കി. പിന്നാലെ ക്രീസിലെത്തിയ ജിതേഷ് ശർമ കടന്നാക്രമിച്ചാണ് കളിച്ചത്. ഇതോടെ ആർസിബി അതിവേഗം വിജയത്തോടടുത്തു.

13 പന്തിൽ 27 റൺസെടുത്ത് രജത് പാട്ടീധാർ പുറത്തായി. 9 പന്തിൽ 23 റൺസെടുത്ത് ജിതേഷ് ശർമയും മടങ്ങി. പ്രിൻസ് യാദവാണ് ഒരു ഓവറിൽ ഇരുവരേയും പുറത്താക്കിയത്. പിന്നീട് ടിം ഡേവിഡും (14) റൊമാരിയോ ഷെഫേർഡും (14) ചേർന്ന് പുറത്താവാതെ നിന്ന് ആർസിബിക്ക് ജയമൊരുക്കുകയായിരുന്നു.

വിഷ്ണു പ്രസാദ് എസ്

രചയിതാവിനെക്കുറിച്ച്വിഷ്ണു പ്രസാദ് എസ് സമയം മലയാളത്തിലെ ഡിജിറ്റൽ കണ്ടന്റ് പ്രൊഡ്യൂസർ ആണ് വിഷ്ണു പ്രസാദ് എസ്. മാസ് കമ്യൂണിക്കേഷനിൽ ബിരുദം നേടിയ വിഷ്ണു മം​ഗളം പത്രത്തിലൂടെയാണ് മാധ്യമ പ്രവർത്തനം ആരംഭിച്ചത്. തേജസ്, തത്സമയം, വൺ‌ ഇന്ത്യ മലയാളം എന്നിവടങ്ങളിലെല്ലാം സ്പോർട്സ് വിഭാ​ഗത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. 2025 ആ​ഗസ്റ്റ് 1മുതൽ സമയം മലയാളത്തിൽ സ്പോർട്സ് വാർത്തകളാണ് കെെകാര്യം ചെയ്യുന്നത്... കൂടുതൽ വായിക്കുക

Read Entire Article