Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam•13 May 2026, 5:18 p.m. IST
IPL 2026: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2026 സീസണിൽ കൊൽക്കത്ത നെെറ്റ് റെെഡേഴ്സിന്റെ പ്രകടനം പ്രതീക്ഷിച്ച നിലവാരം കാട്ടിയില്ല. മൂന്ന് തവണ കപ്പ് നേടിയ കെകെആറിന് ഇത്തവണ പ്ലേ ഓഫിൽ കടക്കുക ദുഷ്കരമാണ്
ഹൈലൈറ്റ്:
- കെകെആർ എട്ടാം സ്ഥാനത്താണ്
- രഹാനെക്ക് കീഴിൽ കെകെആർ നിരാശപ്പെടുത്തി
- കെകെആറിൽ വലിയ അഴിച്ചുപണി ഉണ്ടായേക്കും
ഷെയ്ൻ വാട്സൻ, സഞ്ജു സാംസൺ (Photo: AP, ANI)(ഫോട്ടോസ്- AP)തുടർച്ചയായ തോൽവികൾ; പഞ്ചാബ് കിങ്സിൻ്റെ പ്ലേ ഓഫ് സ്വപ്നങ്ങൾ തുലാസിൽ!
ഐപിഎല്ലിൽ നിരവധി പ്രതിഭാശാലികളായ താരങ്ങളെ ഞാൻ ഇക്കാലയളവിലൂടെ കണ്ടിട്ടുണ്ട്. സഞ്ജു സാംസണിന്റെ പ്രകടനം 17 വയസ് മുതൽ കാണുന്നതാണ്. അവന്റെ പ്രതിഭ എത്രത്തോളമാണെന്നതും എനിക്കറിയാം. അൻകൃഷ് അത്തരത്തിൽ പ്രതിഭയുള്ള താരങ്ങളിലൊരാളാണ്. 21 വയസിനുള്ളിൽ അവൻ തന്റെ പ്രതിഭയെ വളർത്തിയത് അത്ഭുതപ്പെടുത്തുന്ന രീതിയിലാണ്. അവനിൽ നിന്ന് പ്രതീക്ഷിച്ചതിലും മികച്ച പ്രകടനങ്ങളാണുണ്ടാകുന്നത്. വെെഡ് റേഞ്ചിലുള്ള ഷോട്ടുകൾ കളിക്കാൻ കഴിവുണ്ട്.
വ്യത്യസ്തമായ സാഹചര്യത്തിൽ വ്യത്യസ്തമായ ബൗളർമാർക്കെതിരേ കളിക്കാനും അവന് ശേഷിയുണ്ട്. കഴിഞ്ഞ ദിവസം പരിശീലനം നടത്തിയത് അൽപ്പം പ്രയാസമുള്ള പിച്ചിലായിരുന്നു. എന്നാൽ അവൻ ചെയ്ത ചില കാര്യങ്ങൾ അത്ഭുതപ്പെടുത്തുന്നതായിരുന്നു. സ്ഥിരതയോടെ കാര്യങ്ങൾ പഠിക്കാൻ തയ്യാറായാൽ ഇതിനും ഉയരങ്ങളിലേക്ക് അവൻ പോകും.
ഇപ്പോൾ അവൻ വിക്കറ്റ് കീപ്പർ റോളും ചെയ്യുന്നുണ്ട്. അവൻ ഒരു മുഴുവൻ സമയ വിക്കറ്റ് കീപ്പറാണ്. കഠിനാധ്വാനം ചെയ്യാൻ മടിയില്ലാത്ത യുവതാരമാണവൻ. ഉയർന്ന പ്രതിഭ ലഭിച്ച യുവതാരമാണവൻ. പഠിക്കാനും മെച്ചപ്പെടാനും അവൻ താൽപര്യം കാട്ടുന്നുമുണ്ട്. പരിശീലകനെന്ന നിലയിൽ അവനെപ്പോലുള്ള താരങ്ങളോടൊപ്പം പരിശീലനം നടത്താനാണ് ആഗ്രഹിക്കുന്നത് ' വാട്സൻ പറഞ്ഞു.
വ്യത്യസ്തമായ ഷോട്ടുകൾ കളിക്കാൻ കഴിവുള്ള അൻകൃഷ് തന്റെ ഉയർന്ന കായിക ക്ഷമതയെ മുതലാക്കി കളിക്കുന്നവനാണ്. സ്പിന്നിനേയും പേസിനേയും ഒരുപോലെ കടന്നാക്രമിക്കാൻ അൻകൃഷിന് കഴിവുണ്ട്. ഈ സീസണിൽ 10 മത്സരത്തിൽ നിന്ന് 269 റൺസാണ് അൻകൃഷ് നേടിയത്. 29.89 ശരാശരിയും 135.85 സ്ട്രെെക്ക് റേറ്റിലും കളിക്കുന്ന അൻകൃഷ് മൂന്ന് അർധ സെഞ്ചുറികളും ഇതിനോടകം നേടിയിട്ടുണ്ട്.
Sanju Samson: നാലാം ക്ലാസിൽ പഠിക്കുമ്പോഴാണ് ആ സംഭവം, അന്ന് മുതൽ ധോണി ആരാധകൻ; പഴയ ഓർമ പങ്കുവെച്ച് സഞ്ജു സാംസൺ
കടന്നാക്രമിച്ച് കളിക്കാൻ ശേഷിയുണ്ടെങ്കിലും സഞ്ജുവിനെപ്പോലെ പവർ ഹിറ്റർ ബാറ്റ്സ്മാനാണ് അൻകൃഷെന്ന് പറയാനാവില്ല. നേരിടുന്ന ആദ്യ പന്ത് മുതൽ ആക്രമണത്തിലേക്ക് കടക്കാൻ അൻകൃഷിന് സാധിക്കില്ലെങ്കിലും സ്ഥിരതയോടെ കളിക്കാൻ യുവതാരത്തിന് സാധിക്കും. ഏകദിനത്തിലേക്കും ടെസ്റ്റിലേക്കും ഒരുപോലെ പിന്തുണച്ച് വളർത്താൻ സാധിക്കുന്ന താരമാണ് അൻകൃഷ്. ഭാവിയിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിലേക്ക് വളരാൻ കഴിവുള്ള താരങ്ങളിലൊരാളാണ് അൻകൃഷെന്ന് നിസംശയം പറയാം.








English (US) ·