IPL 2026: കെെവിട്ടത് ഇത്രയും ക്യാച്ചുകളോ? തോൽവിയിൽ ബൗളർമാരെ പഴിക്കരുത്, എല്ലാ കുറ്റവും ഫീൽഡർമാരുടേത്, കണക്കുകളിതാ

1 month ago 7

Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam26 Apr 2026, 5:00 p.m. IST

IPL 2026: ഇന്ത്യൻ പ്രീമിയർ ലീ​ഗിന്റെ 2026 സീസണിലെ കണക്കുകൾ നോക്കുമ്പോൾ നിരവധി ഫീൽഡിങ് പിഴവുകളാണ് താരങ്ങൾ വരുത്തിയിരിക്കുന്നത്. സൂപ്പർ ഫീൽഡർമാർ പോലും ഇത്തവണ നിരവധി ക്യാച്ചുകളാണ് കെെവിട്ടിരിക്കുന്നത്

ഹൈലൈറ്റ്:

  • ഈ സീസണിൽ നിരവധി ക്യാച്ചുകളാണ് കെെവിട്ടിരിക്കുന്നത്
  • ജയിക്കേണ്ട കളി പോലും മോശം ഫീൽഡിങ്ങുകൊണ്ട് തോറ്റു
  • ബൗളർമാർക്ക് കാര്യങ്ങൾ പ്രയാസമായി മാറുന്നു
KARUN NAIRകരുൺ നായർ(ഫോട്ടോസ്- Agencies)
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2026 സീസൺ പ്ലേ ഓഫിലേക്ക് അടുക്കൊണ്ടിരിക്കുകയാണ്. സീസൺ പാതി പിന്നിടവെ പോരാട്ടം കടുക്കുകയാണെന്ന് പറയാം. ആരൊക്കെ പ്ലേ ഓഫിലേക്കെത്തുമെന്ന് ഉറപ്പിച്ച് പറയാൻ സാധിക്കാത്ത അവസ്ഥയാണ് ഇപ്പോഴുമുള്ളത്. ഐപിഎൽ പുരോഗമിക്കവെ ഇത്തവണ ഏറ്റവും കൂടുതൽ ചർച്ചയാകുന്നത് മോശം ഫീൽഡിങ് പ്രകടനമാണ്.പൊതുവേ ഐപിഎല്ലിൽ അത്ഭുത ഫീൽഡിങ് പ്രകടനങ്ങളാണ് കാണുന്നതെങ്കിൽ ഇത്തവണ മിക്ക മത്സരങ്ങളിലും ഒന്നിലധികം ഫീൽഡിങ് പിഴവുകളാണ് കാണാൻ സാധിക്കുന്നതെന്ന് പറയാം. പല മത്സരങ്ങളുടേയും ഫലം മാറ്റുന്ന തരത്തിലേക്ക് ഫീൽഡിങ് പിഴവുകൾ മാറുകയാണ്. ലോക ക്രിക്കറ്റിലെ മികച്ച ഫീൽഡർമാരെന്ന് പറയുന്ന താരങ്ങൾ പോലും പിഴവുകൾ വരുത്തുന്നുവെന്നതാണ് എടുത്തു പറയേണ്ടത്.

ധോണിയുടെ പരിക്കിൽ വിവരങ്ങളുമായി ചെന്നൈ ബാറ്റിങ് കോച്ച്


കഴിഞ്ഞ ദിവസം നടന്ന പഞ്ചാബ് കിങ്സ്-ഡൽഹി ക്യാപിറ്റൽസ് പോരാട്ടം ഐപിഎല്ലിലെ ചരിത്ര മത്സരങ്ങളിലൊന്നായിരുന്നു. 265 റൺസാണ് പഞ്ചാബ് അനായാസം പിന്തുടർന്ന് ജയിച്ചത്. പല ഘട്ടത്തിലും പഞ്ചാബിനെ പൂട്ടാൻ ഡൽഹിക്ക് അവസരം ലഭിച്ചതാണ്. എന്നാൽ ഇതിന് സാധിക്കാതെ പോയത് മോശം ഫീൽഡിങ് പ്രകടനംകൊണ്ടാണെന്ന് പറയാം.

ഡൽഹിയുടെ കെ എൽ രാഹുലിനെ 12 റൺസിൽ ശശാങ്ക് സിങ് വിട്ടു കളഞ്ഞപ്പോൾ പുറത്താവാതെ 152 റൺസാണ് രാഹുൽ നേടിയത്. 140 റൺസാണ് ലെെഫിന് ശേഷം രാഹുൽ കൂട്ടിച്ചേർത്തത്. 51 റൺസിൽ വിജയകുമാർ വെെശാഖും രാഹുലിനെ വിട്ടു കളഞ്ഞിരുന്നു. ഈ പിഴവാണ് 264 എന്ന കൂറ്റൻ സ്കോറിലേക്ക് ഡൽഹിയെ എത്തിച്ചത്. പഞ്ചാബ് ബാറ്റിങ്ങിൽ ഡൽഹിയുടെ ഫീൽഡർമാരും വളരെയധികം സഹായിച്ചു.
Samayam MalayalamIPL 2026: അടിയുടെ പൊടിപൂരം, 36 പന്തിൽ സെഞ്ചുറി നേടി വെെഭവ് സൂര്യവംശി; മറ്റാർക്കുമില്ലാത്ത ലോക റെക്കോഡിട്ട് യുവതാരം
ശ്രേയസ് അയ്യരെ 28 റൺസിലും 35 റൺസിലും കരുൺ നായർ കെെവിട്ട് കളഞ്ഞു. ഈ പിഴവുകളാണ് മത്സരഫലത്തെ മാറ്റി മറിച്ചത്. 28 റൺ‌സിൽ ലഭിച്ച ലെെഫിന് ശേഷം 43 റൺസാണ് ശ്രേയസ് നേടിയത്. 71 റൺസോടെ രാഹുൽ പുറത്താവാതെ നിന്നു. പഞ്ചാബിന്റെ കൂപ്പർ കൊണോലിയെ ഏഴ് റൺസിൽ മുകേഷ് കുമാർ കെെവിട്ടിരുന്നു. പിന്നീട് 17 റൺസിൽ കൊണോലി പുറത്തായി. ഡൽഹിയുടെ മോശം ഫീൽഡിങ് റെക്കോഡ് ജയത്തിലേക്കെത്താൻ പഞ്ചാബിനെ സഹായിച്ചു.

രാജസ്ഥാനും ഹെെദരാബാദും തമ്മിലുള്ള മത്സരത്തിലും നിരവധി മോശം ഫീൽഡിങ് പ്രകടനങ്ങളാണ് കാണാനായത്. വെെഭവ് സൂര്യവംശി 103 റൺസോടെ കളം വാണതാണ് കണ്ടത്. എന്നാൽ 32 റൺസിൽ താരത്തിന്റെ ക്യാച്ച് അനികേത് വർമ വിട്ടുകളഞ്ഞിരുന്നു. രാജസ്ഥാൻ നായകനായ റിയാൻ പരാഗിനെ ആറ് റൺസിൽ നിതീഷ് കുമാർ റെഡ്ഡിയും കെെവിട്ടു കളഞ്ഞു.
IPL 2026: ഇവർ കളിക്കുന്നത് ടീമിനെ തോൽപ്പിക്കാനോ? ബാധ്യതയാകുന്ന താരങ്ങൾ ഇവരാണ്; നാല് ക്യാപ്റ്റന്മാരും പട്ടികയിൽ

ഹെെദരാബാദിന്റെ ട്രാവിസ് ഹെഡിനെ ആദ്യ പന്തിൽ പുറത്താക്കാനുള്ള അവസരം വിക്കറ്റ് കീപ്പർ ദ്രുവ് ജുറേൽ വിട്ടുകളഞ്ഞു. അഭിഷേക് ശർമയെ നാല് റൺസിൽ ഷിംറോൻ ഹെറ്റ്മെയും 30 റൺസിൽ രവീന്ദ്ര ജഡേജയും വിട്ടുകളഞ്ഞു. അഭിഷേക് 57 റൺസെടുത്താണ് പുറത്തായത്. നിതീഷ് കുമാർ റെഡ്ഡിയെ 14 റൺസിൽ ബ്രിജേഷ് ശർമയും കെെവിട്ടിരുന്നു. ഇത്തരത്തിൽ മത്സരഫലത്തെത്തന്നെ മാറ്റി മറിക്കുന്ന നിരവധി ഫീൽഡിങ് പിഴവുകൾ ഈ സീസണിൽ ഇതിനോടകം കാണാൻ സാധിച്ചിട്ടുണ്ട്.
വിഷ്ണു പ്രസാദ് എസ്

രചയിതാവിനെക്കുറിച്ച്വിഷ്ണു പ്രസാദ് എസ് സമയം മലയാളത്തിലെ ഡിജിറ്റൽ കണ്ടന്റ് പ്രൊഡ്യൂസർ ആണ് വിഷ്ണു പ്രസാദ് എസ്. മാസ് കമ്യൂണിക്കേഷനിൽ ബിരുദം നേടിയ വിഷ്ണു മം​ഗളം പത്രത്തിലൂടെയാണ് മാധ്യമ പ്രവർത്തനം ആരംഭിച്ചത്. തേജസ്, തത്സമയം, വൺ‌ ഇന്ത്യ മലയാളം എന്നിവടങ്ങളിലെല്ലാം സ്പോർട്സ് വിഭാ​ഗത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. 2025 ആ​ഗസ്റ്റ് 1മുതൽ സമയം മലയാളത്തിൽ സ്പോർട്സ് വാർത്തകളാണ് കെെകാര്യം ചെയ്യുന്നത്... കൂടുതൽ വായിക്കുക

Read Entire Article