Authored by: സൈഫുദ്ധീൻ ടി എം|Samayam Malayalam•11 Mar 2026, 2:47 p.m. IST
പുതിയ സീസണ്‍ ഐപിഎല്ലിനുള്ള മുന്നൊരുക്കങ്ങള്‍ ആരംഭിച്ചിരിക്കുകയാണ് നിലവിലെ ചാമ്പ്യന്‍ വിരാട് കോഹ്ലി. കഴിഞ്ഞ സീസണില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളുരുവാണ് കിരീടം നേടിയിരുന്നത്. ഇത്തവണ കിരീടം നിലനിര്‍ത്തുന്നതിനുള്ള പോരാട്ടമാണ് ആര്‍സിബി നടത്തുകയെന്ന് ഉറപ്പാണ്. മാര്‍ച്ച് 28-ന് ആരംഭിക്കുന്ന ഐപിഎല്ലിനായി മുന്നൊരുങ്ങള്‍ നടത്തുന്ന വീഡിയോ വിരാട് കോഹ്ലി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു.
ഹൈലൈറ്റ്:
- ഐപിഎല്‍ ഒരുക്കങ്ങള്‍ തുടങ്ങി വിരാട് കോഹ്ലി
- കപ്പ് നിലനിര്‍ത്താനാണ് ആര്‍സിബിയുടെ നീക്കം
- ഉദ്ഘാടന മത്സരത്തില്‍ ആര്‍സിബി കളിക്കും
വിരാട് കോഹ്ലി (IANS)(ഫോട്ടോസ്- ANI)രജത് പട്ടിദാറിന്‍റെ ക്യാപ്റ്റന്‍സിയിലാണ് ആര്‍സിബി ഐപിഎല്ലിലെ കന്നിക്കിരീടം സ്വന്തമാക്കിയത്. ക്യാപ്റ്റന്‍സി സ്ഥാനം ഒഴിഞ്ഞതിന് ശേഷം സമ്മര്‍ദ്ദമില്ലാതെ കളിക്കാന്‍ വിരാട് കോഹ്ലിക്ക് കഴിയുന്നുണ്ട് എന്നത് ആര്‍സിബി ആരാധകരെ ആവേശത്തിലാഴ്ത്തുന്ന ഘടകമാണ്. ഫില്‍ സാള്‍ട്ടിനൊപ്പം ഓപ്പണിങ്ങില്‍ മികച്ച കൂട്ടുകെട്ടുകളാണ് വിരാട് കോഹ്ലി പടുത്തുയര്‍ത്തിയത്. ഐപിഎല്ലിന് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യന്‍ ഏകദിന ടീമിന് വേണ്ടിയും മിന്നിത്തിളങ്ങിയ വിരാട് കോഹ്ലി പുതിയ സീസണിലും ആര്‍സിബിയുടെ കരുത്തായി മാറുമെന്ന് ഉറപ്പാണ്.
കിടിലന്‍ പ്രകടനം നടത്തി സഞ്ജു; ചെന്നെെ സൂപ്പര്‍ കിങ്സ് ഡബിള്‍ ഹാപ്പി
ഐപിഎല്‍ 2026 എന്ന ക്യാപ്ഷന്‍ നല്‍കിയാണ് വിരാട് കോഹ്ലി താന്‍ പരിശീലനം നടത്തുന്ന വീഡിയോ പങ്കുവെച്ചിരിക്കുന്നത്. കഴിഞ്ഞ സീസണില്‍ ആര്‍സിബിയുടെ ടോപ് സ്കോററായ വിരാട് കോഹ്ലി ഇത്തവണയും വന്‍ പ്രതീക്ഷകളോടെയാണ് ഐപിഎല്ലിനെത്തുന്നത്. ആര്‍സിബി കിരീടം നിലനിര്‍ത്തുമോ എന്നാണ് ആരാധകര്‍ ഈ സീസണില്‍ ഉറ്റുനോക്കുന്നത്. കിരീടം നിലനിര്‍ത്താന്‍ കരുത്തുള്ള ശക്തമായ ടീമുമായാണ് ആര്‍സിബി ഇക്കുറിയും ഐപിഎല്ലിനെത്തുന്നത്. ഈ ടീമിനെ വെച്ച് ആര്‍സിബി വീണ്ടും കപ്പടിച്ചാല്‍ അദ്ഭുതപ്പെടേണ്ടി വരില്ല.
വിരാട് കോഹ്ലി, ടിം ഡേവിഡ്, ദേവ്ദത്ത് പടിക്കല്‍, രജത് പട്ടിദാര്‍, ഫില്‍ സാള്‍ട്ട്, ജിതേഷ് ശര്‍മ, ജേക്കബ് ബെത്തല്‍, റൊമാരിയോ ഷെഫേര്‍ഡ്, ക്രുനാല്‍ പാണ്ഡ്യ, ജോഷ് ഹേസല്‍വുഡ്, സുയാഷ് ശര്‍മ തുടങ്ങിയ കോര്‍ ടീമിനെയും യുവതാരങ്ങളെയും നിലനിര്‍ത്തിയാണ് ആര്‍സിബി പുതിയ സീസണ്‍ ലേലത്തിനെത്തിയത്. ജേക്കബ് ഡഫി, ജോര്‍ദാന്‍ കോക്സ്, വെങ്കടേഷ് അയ്യര്‍ തുടങ്ങിയ താരങ്ങളെ ആര്‍സിബി ലേലത്തിലൂടെ സ്വന്തമാക്കുകയും ചെയ്തു.
ചുരുക്കിപ്പറഞ്ഞാല്‍ അടുത്ത സീസണിലും കപ്പടിക്കാന്‍ കരുത്തുള്ള സംഘം തന്നെയാണ് ആര്‍സിബി. പഴയ പടക്കുതിരകള്‍ക്കൊപ്പം മികച്ച ചില താരങ്ങളെ സ്വന്തമാക്കാന്‍ കഴിഞ്ഞു എന്നത് തന്നെയാണ് ആര്‍സിബിയെ കരുത്തരാക്കി മാറ്റുന്നത്. അണ്ടര്‍ 19 തലത്തില്‍ മിന്നിക്കുന്ന കനിഷ്ക് ചൗഹാന്‍, വിഹാന്‍ മല്‍ഹോത്ര തുടങ്ങിയ താരങ്ങളെയും ആര്‍സിബി ലേലത്തിലൂടെ സ്വന്തമാക്കിയിരുന്നു. അടുത്ത സീസണ് മുമ്പ് എതിരാളികള്‍ക്ക് വ്യക്തമായ മുന്നറിയിപ്പ് നല്‍കുന്നത് തന്നെയാണ് വിരാട് കോഹ്ലി ഇപ്പോള്‍ പങ്കുവെച്ച വീഡിയോ. ആര്‍സിബി കപ്പ് നിലനിര്‍ത്തുമോ എന്ന കാര്യം നമുക്ക് കണ്ടറിയാം.








English (US) ·