Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam•30 Apr 2026, 10:37 p.m. IST
IPL 2026: ഗുജറാത്ത് ടെെറ്റൻസിനെതിരേ അപ്രതീക്ഷിത ബാറ്റിങ് തകർച്ചയാണ് ആർസിബിക്ക് നേരിടേണ്ടി വന്നത്. 155 റൺസിൽ ആർസിബി ഓൾഔട്ടായി. ഈ സീസണിൽ ആർസിബി ഓൾഔട്ടായത് ഇത് ആദ്യമായാണ്
ഹൈലൈറ്റ്:
- ആർസിബിക്ക് ബാറ്റിങ് തകർച്ച നേരിട്ടു
- ശുഭ്മാൻ ഗിൽ തകർപ്പൻ കാമിയോ കാഴ്ചവെച്ചു
- വിരാട് കോഹ്ലിയുടെ വിക്കറ്റ് ആഘോഷം വെെറൽ
വിരാട് കോഹ്ലി, ശുഭ്മാൻ ഗിൽ(ഫോട്ടോസ്- AP)ഡ്രസിങ് റൂമിലിരുന്ന് പുകവലിച്ച് റിയാൻ പരാഗ്, രാജസ്ഥാൻ നായകൻ കടുത്ത നടപടി നേരിട്ടേക്കും
കോഹ്ലി ക്യാച്ചെടുത്തതിന് പിന്നാലെ ഗില്ലിനെ തുറിച്ച് നോക്കുകയും പന്ത് നിലത്തേക്ക് വലിച്ചെറിഞ്ഞ് പ്രകോപനം സൃഷ്ടിക്കുകയും ചെയ്തു. സീസണിൽ ആദ്യം നേർക്കുനേർ എത്തിയപ്പോൾ കോഹ്ലി ഗില്ലിനോട് സൗഹൃദം പങ്കിടുകയും പരസ്പരം തമാശ പങ്കിടുകയും ചെയ്തത് എല്ലാവരും കണ്ടതാണ്. എന്നാൽ ഇത്തവണ കോഹ്ലിക്ക് എന്ത് പറ്റിയെന്നാണ് ആരാധകർ ചോദിക്കുന്നത്.
കോഹ്ലിയെ പ്രകോപിപ്പിക്കുന്ന രീതിയിൽ ഗിൽ എന്താണ് ചെയ്തത് എന്നതാണ് എല്ലാവരും ചോദിക്കുന്നത്. കോഹ്ലിയെ പ്രകോപിപ്പിക്കുന്ന ചില കാര്യങ്ങൾ മത്സരത്തിൽ സംഭവിച്ചിരുന്നു. അതുകൊണ്ടുതന്നെ ഫീൽഡിങ്ങിനിറങ്ങിയപ്പോൾ മുതൽ ആക്രമണോത്സകതകാട്ടി ഗുജറാത്തിനെ സമ്മർദ്ദത്തിലാക്കാനാണ് കോഹ്ലി ശ്രമിച്ചത്. മാനസികമായി ആധിപത്യം നേടിയെടുക്കാനായുള്ള നീക്കമായാണ് ഇതിനെ വിലയിരുത്താൻ സാധിക്കുക.
രജത് പാട്ടീധാറിന്റെ വിക്കറ്റ് വേണ്ടത്ര പരിശോധനയില്ലാതെയാണ് അംപയർ അനുവദിച്ചത്. ജേസൻ ഹോൾഡറുടെ ക്യാച്ച് സംശയം ഉണ്ടാക്കുന്നതായിരുന്നു. ഇത് കോഹ്ലി ചോദ്യം ചെയ്തിരുന്നു. കൂടാതെ കഗിസോ റബാഡയുടെ ആദ്യ ഓവറിൽ കോഹ്ലി അഞ്ച് ബൗണ്ടറികൾ നേടിയെങ്കിലും റബാഡ തന്റെ രണ്ടാം ഓവറിൽ കോഹ്ലിയെ പുറത്താക്കി. ഇതിൽ കോഹ്ലിക്ക് കടുത്ത നിരാശയുണ്ടായിരുന്നു.
ഇതും ഫീൽഡിങ്ങിനിറങ്ങിയപ്പോൾ കോഹ്ലിയുടെ ആക്രമണോത്സകത ഉയർത്തി. ജോഷ് ഹെയ്സൽവുഡിന്റെ ഒരോവറിൽ 24 റൺസാണ് ഗിൽ നേടിയത്. അപ്പോൾ മുതൽ ഗില്ലിന്റെ വിക്കറ്റ് നേടാൻ താരത്തിനെ മാനസികമായി തളർത്താൻ ആർസിബി താരങ്ങൾ ശ്രമിക്കുന്നുണ്ടായിരുന്നു. കോഹ്ലി ഇതിനെ മുന്നിൽ നിന്ന് നയിച്ചുവെന്ന് മാത്രം. കൂടാതെ ഫീൽഡിങ്ങിനിടെ കോഹ്ലിയുടെ റണ്ണൗട്ടാക്കാനുള്ള ശ്രമം ഓവർ ത്രോയായി അഞ്ച് റൺസ് വഴങ്ങുന്ന സാഹചര്യം സൃഷ്ടിച്ചു.
IPL 2026: ഈ സീസണോടെ അഞ്ച് പേരുടെ ക്യാപ്റ്റൻസി തെറിക്കും, അടുത്ത സീസണിൽ ഇവർ നായകന്മാർ? സഞ്ജുവിനടക്കം കോളടിച്ചേക്കും
ഇതെല്ലാം കോഹ്ലിയെ നിരാശനാക്കുകയും പ്രകോപിപ്പിക്കുകയും ചെയ്തു. അതുകൊണ്ടാണ് ഗില്ലിന്റെ വിക്കറ്റ് നേട്ടം കോഹ്ലി അത്രത്തോളം ആഘോഷിച്ചത്. ആർസിബിയെ സംബന്ധിച്ച് ഗില്ലിന്റെ വിക്കറ്റ് വളരെ പ്രധാനപ്പെട്ടതായിരുന്നു. അതുകൊണ്ടുതന്നെ ആർസിബി താരങ്ങൾ ഗില്ലിന്റെ വിക്കറ്റ് നേട്ടം ആവേശത്തോടെ തന്നെയാണ് ആഘോഷിച്ചതെന്ന് നിസംശയം പറയാം.
താരതമ്യേനെ ചെറിയ സ്കോറായിരുന്നു ആർസിബി നേടിയത് എന്നതിനാൽ ഫീൽഡർമാരെ ആവേശത്തോടെ നിർത്താൻ കോഹ്ലി ആക്രമണോത്സകത കാട്ടേണ്ടതായുണ്ടായിരുന്നു. സീനിയർ താരമെന്ന നിലയിൽ കോഹ്ലി അത് ഭംഗിയായിത്തന്നെ ചെയ്തു. വ്യക്തിപരമായ പ്രശ്നങ്ങളല്ല മറിച്ച് മത്സരത്തിന്റെ സാഹചര്യത്തിനനുസരിച്ചുള്ള ആക്രമണോത്സകതയാണ് കോഹ്ലി കാട്ടിയിരിക്കുന്നത്.








English (US) ·