IPL 2026: ക്യാച്ച് വിടാൻ ടീമുകൾ തമ്മിൽ മത്സരമോ? സിഎസ്കെയും പഞ്ചാബും പിഴവുകളിൽ തലപ്പത്ത്, ബെസ്റ്റ് കെകെആർ, കണക്കുകളിതാ

3 weeks ago 15

Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam7 May 2026, 12:00 p.m. IST

IPL 2026: ഇന്ത്യൻ പ്രീമിയർ‍ ലീ​ഗിന്റെ 2026 സീസൺ പ്ലേ ഓഫിലേക്ക് കടക്കാൻ പോവുകയാണ്. പോരാട്ടം മുറുകവെ എല്ലാ ടീമുകൾക്കും ആശങ്കയാവുന്നത് ടീമുകളുടെ മോശം ഫീൽഡിങ് പ്രകടനമാണ്. നിരവധി ക്യാച്ചുകളാണ് പാഴാക്കുന്നത്

ഹൈലൈറ്റ്:

  • പഞ്ചാബ് ഹെെദരാബാദിനെതിരേ മൂന്ന് ക്യാച്ച് പാഴാക്കി
  • ശശാങ്ക് സിങ് അഞ്ച് ക്യാച്ചുകൾ കെെവിട്ടു
  • മുംബെെയും കെകെആറും ഭേദപ്പെട്ട് നിൽക്കുന്നു
shashank singh, sarfaraz khanശശാങ്ക് സിങ്, സർഫറാസ് ഖാൻ(ഫോട്ടോസ്- ANI)
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2026 സീസൺ ആവേശകരമായി മുന്നോട്ട് പോവുകയാണ്. പ്ലേ ഓഫിലേക്ക് പോരാട്ടങ്ങൾ അടുക്കവെ ആരൊക്കെ ആദ്യ നാലിലേക്ക് എത്തുമെന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. വമ്പന്മാരെല്ലാം പ്രതീക്ഷയോടെ ഇപ്പോഴും മുന്നോട്ട് പോവുകയാണ്. പോരാട്ടം മുറുകവെ ഇത്തവണ ഏറ്റവും ചർച്ചയാകുന്നത് ടീമുകളുടെ മോശം ഫീൽഡിങ് പ്രകടനമാണ്.പേരുകേട്ട പല ഫീൽഡർമാരടക്കം ഇത്തവണ നിരവധി പിഴവുകൾ വരുത്തിയെന്നതാണ് എടുത്തു പറയേണ്ടത്. ക്യാച്ചുകൾ കെെവിട്ടതുമൂലം മത്സരം തോൽക്കുന്ന നിരവധി പോരാട്ടങ്ങൾ ഇത്തവണ കാണാൻ സാധിച്ചു. 10 ടീമുകളും പിഴവുകൾ വരുത്തിയെന്നതാണ് എടുത്തു പറയേണ്ടത്. ഇത്തവണ ഏറ്റവും കൂടുതൽ ക്യാച്ചുകൾ കെെവിട്ടത് ഏത് ടീമുകളാണെന്ന് പരിശോധിക്കാം.

നായകനായി നാണക്കേടിൻ്റെ റെക്കോഡിൽ ഹാർദിക്; രോഹിത്തിൻ്റെ കണക്കുകൾ മോഹിപ്പിക്കും


കൂടുതൽ ക്യാച്ചുകൾ കെെവിട്ട ടീമുകളെ പരിശോധിക്കുമ്പോൾ ഡൽഹി ക്യാപിറ്റൽസും പഞ്ചാബ് കിങ്സും സൺറെെസേഴ്സ് ഹെെദരാബാദും സിഎസ്കെയും ഗുജറാത്ത് ടെെറ്റൻസുമെല്ലാം 15 ക്യാച്ചുകളാണ് കെെവിട്ട് കളഞ്ഞ് ഒന്നാം സ്ഥാനത്തിനായി മത്സരിക്കുകയാണ്. ഡൽഹി ക്യാപിറ്റൽസ് നിരയിൽ മികച്ച ഫീൽഡർമാരുണ്ട്. എന്നാൽ ക്യാപ്റ്റൻ അക്ഷർ പട്ടേലടക്കം ക്യാച്ചുകൾ കെെവിട്ടു.

പഞ്ചാബ് കിങ്സിന്റെ ശശാങ്ക് സിങ് അഞ്ച് ക്യാച്ചുകളാണ് നഷ്ടപ്പെടുത്തിയത്. സൺറെെസേഴ്സ് ഹെെദരാബാദിനെതിരേ നാല് ക്യാച്ചുകളാണ് പഞ്ചാബ് നഷ്ടമാക്കിയത്. ഇത് തോൽവിക്ക് കാരണമായി മാറുകയും ചെയ്തു. സൺറെെസേഴ്സ് ഹെെദരാബാദും മോശമല്ല. നിലവിൽ പോയിന്റ് പട്ടികയിൽ തലപ്പത്താണ് ഹെെദരാബാദെങ്കിലും 15 ക്യാച്ചുകളാണ് ടീം വിട്ടുകളഞ്ഞത് എന്നത് ഫീൽഡിങ്ങിലെ പിഴവ് എത്രത്തോളം വലുതാണെന്ന് ചൂണ്ടിക്കാട്ടുന്നത്.
Samayam MalayalamIPL 2026: പഞ്ചാബിന്റെ ഫീൽഡിങ് ദുരന്തം; കെെവിട്ട ക്യാച്ചുകൾ നിരവധി, ഹെെദരാബാദിനെതിരേ ഒന്നും രണ്ടും പിഴവുകളല്ല, കണക്കുകളിതാ
ചെന്നെെ സൂപ്പർ കിങ്സ് അഞ്ച് തവണ ചാമ്പ്യന്മാരായ നിരയാണ്. സഞ്ജു സാംസണും റുതുരാജ് ഗെയ്ക് വാദുമെല്ലാം ഉൾപ്പെടുന്ന സിഎസ്കെയും 15 ക്യാച്ചുകൾ നഷ്ടപ്പെടുത്തി. ശുഭ്മാൻ ഗിൽ നയിക്കുന്ന ഗുജറാത്ത് ടെെറ്റൻസും ഇത്തവണ മോശം ഫീൽഡിങ് പ്രകടനത്തോടെ നിരാശപ്പെടുത്തുകയാണ്.

രാജസ്ഥാൻ റോയൽസ് 10 ക്യാച്ചുകളാണ് ഇതുവരെ വിട്ടുകളഞ്ഞത്. അവസാന സ്ഥാനക്കാരായ ലഖ്നൗ സൂപ്പർ ജയ്ന്റ്സ് ഒമ്പത് ക്യാച്ചുകൾ പാഴാക്കി. മുംബെെ ഇന്ത്യൻസിന് പ്ലേ ഓഫ് നഷ്ടമായെന്ന് ഏറെക്കുറെ ഉറപ്പാണ്. എട്ട് ക്യാച്ചുകളാണ് അഞ്ച് തവണ ചാമ്പ്യന്മാരായ ടീം ഇത്തവണ നഷ്ടമാക്കിയത്. ഭേദപ്പെട്ട് നിൽക്കുന്നത് നിലവിലെ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവും കൊൽക്കത്ത നെെറ്റ് റെെഡേഴ്സുമാണ്. ആർസിബി ഏഴ് ക്യാച്ചുകൾ കെെവിട്ടപ്പോൾ ആറ് ക്യാച്ചുകളാണ് കെകെആർ നഷ്ടമാക്കിയത്.

IPL 2026: ഹാർദിക്കും സൂര്യയുമില്ല, ആർസിബിക്കെതിരേ മുംബെെയെ ആര് നയിക്കും? വീണ്ടും രോഹിത് വരുമോ, സാധ്യതകൾ ഇതാ

ലെെറ്റിന്റെ പ്രകാശത്തിൽ ക്യാച്ചുകളെടുക്കുമ്പോൾ പലപ്പോഴും ടീമുകളുടെ കണക്കുകൂട്ടലുകൾ തെറ്റുകയാണ്. പല താരങ്ങൾക്കും പന്തിന്റെ ദിശ കൃത്യമായി മനസിലാക്കാൻ സാധിക്കുന്നില്ല. എന്നാൽ ലെെറ്റിനെ പഴിച്ച് പിഴവുകളിൽ നിന്ന് ഒളിച്ചോടാൻ താരങ്ങൾക്ക് സാധിക്കില്ല. രണ്ടാമത് പന്തെറിയുന്ന ടീമുകളെ പ്രയാസപ്പെടുത്തുന്നത് മഞ്ഞ് വീഴ്ച്ചയാണ്. ഈർപ്പം നിറഞ്ഞ പിച്ചുകളിൽ പന്തുകൾക്ക് നനവ് സംഭവിക്കും. ഇത് പന്തിനെ കൃത്യമായി കെെയിലാക്കാൻ താരങ്ങൾക്ക് പ്രയാസം സൃഷ്ടിക്കുന്നുണ്ട്.

എന്നാൽ ഇതിനെ ന്യായീകരിക്കാൻ സാധിക്കില്ല. കാരണം അന്താരാഷ്ട്ര ക്രിക്കറ്റിൽ കളിച്ച് വലിയ അനുഭവസമ്പത്തുള്ള താരങ്ങൾ പോലും ക്യാച്ചുകൾ നഷ്ടമാക്കുന്നതിനെ നിസാരമായി തള്ളിക്കളയാനാവില്ല. പ്ലേ ഓഫിലേക്കെത്തുമ്പോൾ ക്യാച്ചുകൾ കെെവിട്ട് മത്സരഫലം മാറി മറിയുമോയെന്നത് കാത്തിരുന്ന് കണ്ടറിയാം.

വിഷ്ണു പ്രസാദ് എസ്

രചയിതാവിനെക്കുറിച്ച്വിഷ്ണു പ്രസാദ് എസ് സമയം മലയാളത്തിലെ ഡിജിറ്റൽ കണ്ടന്റ് പ്രൊഡ്യൂസർ ആണ് വിഷ്ണു പ്രസാദ് എസ്. മാസ് കമ്യൂണിക്കേഷനിൽ ബിരുദം നേടിയ വിഷ്ണു മം​ഗളം പത്രത്തിലൂടെയാണ് മാധ്യമ പ്രവർത്തനം ആരംഭിച്ചത്. തേജസ്, തത്സമയം, വൺ‌ ഇന്ത്യ മലയാളം എന്നിവടങ്ങളിലെല്ലാം സ്പോർട്സ് വിഭാ​ഗത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. 2025 ആ​ഗസ്റ്റ് 1മുതൽ സമയം മലയാളത്തിൽ സ്പോർട്സ് വാർത്തകളാണ് കെെകാര്യം ചെയ്യുന്നത്... കൂടുതൽ വായിക്കുക

Read Entire Article