IPL 2026: ​ഗില്ലിന്റെ പ്രശ്നം സമ്മർദ്ദം, ഇന്ത്യൻ ടി20 ടീമിൽ നിന്ന് തഴഞ്ഞത് ബാധിച്ചു; സ്ട്രെെക്ക് റേറ്റ് മെച്ചപ്പെടണമെന്ന് ചൂണ്ടിക്കാട്ടി ഡുപ്ലെസിസ്

1 month ago 8

Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam21 Apr 2026, 11:43 americium IST

IPL 2026: ഇന്ത്യയുടെ ഏകദിന, ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റനായ ശുഭ്മാൻ ​ഗില്ലിന് ടി20 ടീമിൽ ഇടമില്ല. ​ഗുജറാത്ത് ടെെറ്റൻസിന്റെ ക്യാപ്റ്റനായ ​ഗില്ലിന് തകർപ്പൻ തിരിച്ചുവരവ് നടത്താൻ ഐപിഎല്ലിൽ മികവ് കാട്ടേണ്ടതായുണ്ട്

ഹൈലൈറ്റ്:

  • ശുഭ്മാൻ ഗില്ലിന് മുന്നിൽ സമ്മർദ്ദം
  • ഇന്ത്യൻ ടി20 ടീമിലിടം ഗില്ലിന് എളുപ്പമല്ല
  • സ്ഥിരത കാട്ടാതെ ഗുജറാത്ത് ടെെറ്റൻസ്

shubman gillശുഭ്മാൻ ഗിൽ(ഫോട്ടോസ്- ANI)
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2026 സീസണിൽ ഗുജറാത്ത് ടെെറ്റൻസിനൊപ്പം മികച്ച പ്രകടനമാണ് ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ കാഴ്ചവെക്കുന്നത്. മുൻ ഓറഞ്ച് ക്യാപ്പ് ജേതാവായ ശുഭ്മാൻ ഗില്ലിൽ ഇത്തവണ പ്രതീക്ഷകളേറെണുള്ളത്. ഇന്ത്യയുടെ ടി20 ടീമിൽ നിന്ന് പുറത്തായ ഗില്ലിന് ശക്തമായ തിരിച്ചുവരവ് നടത്താൻ തുടർച്ചയായി മികച്ച പ്രകടനം നടത്തേണ്ടതായുണ്ട്. അഞ്ച് മത്സരത്തിൽ നിന്ന് 265 റൺസെടുത്ത് റൺവേട്ടക്കാരിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്നുണ്ടെങ്കിലും ഗില്ലിന്റെ സ്ട്രെെക്ക് റേറ്റ് പ്രശ്നമാണ്. 151.42 മാത്രമാണ് ഗില്ലിന്റെ സ്ട്രെെക്ക് റേറ്റ്. മുംബെെ ഇന്ത്യൻസിനെതിരായ അവസാന മത്സരത്തിൽ 200 റൺസ് വിജയലക്ഷ്യം പിന്തുടരവെ 13 പന്തിൽ 14 റൺസാണ് ഗില്ലിന് നേടാനായത്. അതിവേഗം റൺസുയർത്താന്‌ ഗില്ലിന് സാധിക്കുന്നില്ല. ഇപ്പോഴിതാ ഗില്ലിന്റെ ശരിയായ പ്രശ്നം ചൂണ്ടിക്കാട്ടി രംഗത്തെത്തിയിരിക്കുകയാണ് മുൻ സൗത്താഫ്രിക്കൻ നായകനും കമന്റേറ്ററുമായ ഫഫ് ഡുപ്ലെസിസ്. സമ്മർദ്ദം ഗില്ലിനെ ബാധിച്ചിട്ടുണ്ടെന്നാണ് ഡുപ്ലെസിസ് വിലയിരുത്തുന്നത്.

സൂര്യവംശിയുടെ മിന്നൽ പ്രടനം; റെക്കോഡുകൾ സ്വന്തമാക്കാൻ താരം


'അവനെപ്പോലെ നിരവധി താരങ്ങളുണ്ട്. ശ്രേയസ് അയ്യരും രജത് പാട്ടീധാറുമെല്ലാം ഇന്ത്യയുടെ ടി20 ടീമിൽ ഇടം പ്രതീക്ഷിച്ചാണ് മുന്നോട്ട് പോകുന്നത്. ഇന്ത്യയുടെ ഓപ്പണർ സ്ഥാനത്ത് നിന്ന് ഒഴിവാക്കപ്പെട്ട താരമാണ് ഗിൽ. താരമെന്ന നിലയിൽ ഇത് അവന്റെയുള്ളിൽ ആവേശം സൃഷ്ടിക്കും. ശക്തമായി തിരിച്ചുവരാൻ ആഗ്രഹിക്കുകയും ചിലത് തെളിയിച്ചുകൊടുക്കാനായി ശ്രമിക്കുകയും ചെയ്യും.

എനിക്ക് ഇന്ത്യക്കായി കളിക്കാനും ക്യാപ്റ്റനാവാനും ഐപിഎല്ലിൽ സ്ഥിരത കാട്ടേണ്ടതായുണ്ട്. ക്ലാസിക് ശെെലിയിൽ കളിക്കുന്ന ഓപ്പണറാണവൻ. സ്ഥിരതയോടെ കളിച്ചിരുന്ന ഗിൽ ഓറഞ്ച് ക്യാപ്പും നേടിയിട്ടുണ്ട്. എന്നാൽ ഇപ്പോൾ ടീം ആവശ്യപ്പെടുന്നത് ഉയർന്ന സ്ട്രെെക്ക് റേറ്റിൽ കളിക്കുന്ന താരങ്ങളെയാണ്'ഫഫ് ഡുപ്ലെസിസ് പറഞ്ഞു. ഗിൽ ഇന്ത്യയുടെ ഏകദിന, ടെസ്റ്റ് ടീം ക്യാപ്റ്റനാണ്. ടി20യിൽ നിന്ന് തഴയപ്പെട്ട താരം നായകനായി തിരിച്ചെത്താൻ ആഗ്രഹിക്കുന്നുണ്ട്.
Samayam MalayalamIPL 2026: സെഞ്ചുറി 'തിലക്', അവസാന പന്തിൽ മൂന്നക്കം കണ്ടു; 23 പന്തിൽ അടിച്ചെടുത്തത് റെക്കോഡ് സ്കോർ, ഒപ്പം ചരിത്ര നേട്ടവും
എന്നാൽ ഈ മോഹം എളുപ്പത്തിൽ നടക്കില്ലെന്നുറപ്പ്. പ്രധാന കാരണം ഇന്ത്യയുടെ ഓപ്പണർ റോളിലേക്ക് കടുത്ത മത്സരമാണ് നടക്കുന്നത്. ക്ലാസിക് ഓപ്പണറേക്കാൾ തല്ലിത്തകർത്ത് കളിക്കുന്ന ഓപ്പണറെയാണ് ടീമിന് ആവശ്യം. ഇന്ത്യക്കായി ഇപ്പോൾ സഞ്ജു സാംസണും അഭിഷേക് ശർമയുമാണ് ഓപ്പണിങ്ങിൽ കളിക്കുന്നത്. രണ്ട് പേരും തരക്കേടില്ലാത്ത പ്രകടനവും പുറത്തെടുക്കുന്നുണ്ട്.

വെെഭവ് സൂര്യവംശിയെ ഇന്ത്യ ടി20 ടീമിലേക്ക് വിളിക്കാൻ‌ പോവുകയാണ്. അയർലൻഡിനെതിരായ ടി20 പരമ്പരയിലൂടെ വെെഭവിന്റെ അരങ്ങേറ്റം പ്രതീക്ഷിക്കാം. പ്രതിഭാശാലിയായ യശ്വസി ജയ്സ്വാളിന് ഓപ്പണർ റോളിൽ അവസരം ലഭിക്കുന്നില്ല. ജയ്സ്വാളും പുറത്ത് കാത്തിരിക്കുകയാണ്. പ്രഭ്സിംറാൻ സിങ്, പ്രിയൻഷ് ആര്യ തുടങ്ങിയ യുവ പ്രതിഭകൾ വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെച്ച് അവസരം കാത്ത് പുറത്തിരിക്കുകയാണ്.

IPL 2026: ഔട്ട് ഓഫ് റൺസല്ല, ഇത് ഔട്ട് ഓഫ് ഫോം; വീണ്ടും നിരാശപ്പെടുത്തി സൂര്യകുമാർ യാദവ്, കാത്തിരിക്കുന്നത് വലിയ തിരിച്ചടി

ഈ സാഹചര്യത്തിൽ ശുഭ്മാൻ ഗില്ലിന് കാര്യങ്ങൾ എളുപ്പമാവില്ല. ഇക്കാര്യം ഗില്ലിനും നന്നായി അറിയാം. ഈ വെല്ലുവിളി മറികടക്കാൻ തകർപ്പൻ പ്രകടനം സ്ഥിരതയോടെ നടത്തിയാൽ മാത്രം പോരാ സ്ട്രെെക്ക് റേറ്റും മെച്ചപ്പെടുത്താൻ ഗില്ലിന് സാധിക്കേണ്ടതായുണ്ട്. പക്ഷെ അതിന് സാധിക്കാതെ പോകുന്നത് ഗില്ലിനെ കൂടുതൽ സമ്മർദ്ദത്തിലാക്കുകയാണ്.
വിഷ്ണു പ്രസാദ് എസ്

രചയിതാവിനെക്കുറിച്ച്വിഷ്ണു പ്രസാദ് എസ് സമയം മലയാളത്തിലെ ഡിജിറ്റൽ കണ്ടന്റ് പ്രൊഡ്യൂസർ ആണ് വിഷ്ണു പ്രസാദ് എസ്. മാസ് കമ്യൂണിക്കേഷനിൽ ബിരുദം നേടിയ വിഷ്ണു മം​ഗളം പത്രത്തിലൂടെയാണ് മാധ്യമ പ്രവർത്തനം ആരംഭിച്ചത്. തേജസ്, തത്സമയം, വൺ‌ ഇന്ത്യ മലയാളം എന്നിവടങ്ങളിലെല്ലാം സ്പോർട്സ് വിഭാ​ഗത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. 2025 ആ​ഗസ്റ്റ് 1മുതൽ സമയം മലയാളത്തിൽ സ്പോർട്സ് വാർത്തകളാണ് കെെകാര്യം ചെയ്യുന്നത്... കൂടുതൽ വായിക്കുക

Read Entire Article