Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam•31 Mar 2026, 8:53 p.m. IST
IPL 2026: ഇന്ത്യയുടെ ഏകദിന, ടെസ്റ്റ് ടീം ക്യാപ്റ്റനായ ശുഭ്മാൻ ഗില്ലിന് ടി20 ടീമിൽ ഇടമില്ല. ടി20 ലോകകപ്പിനുള്ള ടീമിൽ നിന്ന് തഴയപ്പെട്ട ഗിൽ ഇപ്പോൾ ഐപിഎല്ലിൽ തിളങ്ങി ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്താനുള്ള തയ്യാറെടുപ്പിലായിരുന്നു.
ഹൈലൈറ്റ്:
- ശുഭ്മാൻ ഗിൽ ഇന്ത്യൻ ടി20 ടീമിലേക്ക് തിരിച്ചുവരവ് പ്രതീക്ഷയിൽ
- മികച്ച സ്ട്രെെക്ക് റേറ്റിൽ കളിക്കാൻ ഗില്ലിന് സാധിക്കുന്നില്ല
- പഞ്ചാബിനെതിരേ ഗുജറാത്തിന് പ്രതീക്ഷിച്ച തുടക്കം ലഭിച്ചില്ല
ശുഭ്മാൻ ഗിൽ(ഫോട്ടോസ്- AP)ക്ലാസൻ്റെ പുറത്താകലിൽ സംശയം ശക്തമാക്കി വീഡിയോ ദൃശ്യങ്ങൾ പുറത്ത്
ഇത്തവണത്തെ ഐപിഎൽ സീസൺ പല കാരണങ്ങളാൽ ഗില്ലിന് വളരെ പ്രധാനപ്പെട്ടതായിരുന്നു. ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ നിന്ന് ഗിൽ തഴയപ്പെട്ടത് വളരെ അപ്രതീക്ഷിതമായാണ്. ടീമിന്റെ വെെസ് ക്യാപ്റ്റൻ സ്ഥാനത്തായിരുന്ന ഗില്ലിനെ തീർത്തും അപ്രതീക്ഷിതമായാണ് ഇന്ത്യ ഒഴിവാക്കിയത്. ഇതിന് പിന്നാലെ ടി20 ടീമിലേക്ക് തിരിച്ചെത്താനുള്ള ശ്രമത്തിലായിരുന്നു ഗിൽ.
അതിന് ഗില്ലിന് സാധിക്കണമെങ്കിൽ ഐപിഎല്ലിൽ ഏറ്റവും മികച്ച പ്രകടനത്തോടെ ഗില്ലിന് കസറാൻ സാധിക്കണമായിരുന്നു. എന്നാൽ പഞ്ചാബിനെതിരേ ഇത്തരമൊരു പ്രകടനമല്ല ഗില്ല് നടത്തിയതെന്ന് പറയാം. ഐപിഎൽ സീസൺ ആരംഭിക്കുന്നതിന് മുമ്പ് ഗില്ല് ചില വെല്ലുവിളികൾ നടത്തിയിരുന്നു. ഇന്ത്യൻ ടി20 ടീമിലേക്ക് തിരിച്ചെത്തുമെന്നും അതിനായുള്ള ശ്രമമാവും ഐപിഎല്ലിലൂടെ നടത്തുകയെന്നുമെല്ലാം ഗിൽ പറഞ്ഞിരുന്നു.
എന്നാൽ ഇത്തരമൊരു പ്രകടനം ആദ്യ മത്സരത്തിൽ നടത്താൻ ഗില്ലിന് സാധിച്ചില്ലെന്നതാണ് എടുത്തു പറയേണ്ടത്. ഇനി ഇന്ത്യയുടെ ടി20 ടീമിലേക്ക് മടങ്ങിയെത്തുക ഗില്ലിനെ സംബന്ധിച്ച് വളരെ പ്രയാസമാവും. കാരണം ഇന്ത്യയുടെ ഓപ്പണർ റോളിൽ കടുത്ത മത്സരമാണ് നടത്തുന്നത്. സഞ്ജു സാംസണും അഭിഷേക് ശർമയുമാണ് നിലവിൽ ഇന്ത്യയുടെ ടി20 ടീമിന്റെ ഓപ്പണർമാർ.
ഇതിൽ സഞ്ജുവിനേയും അഭിഷേകിനേയും പെട്ടെന്ന് ഇന്ത്യ മാറ്റാൻ സാധ്യതയില്ല. അഭിഷേക് ശർമയുടെ സമീപകാല പ്രകടനങ്ങൾ അൽപ്പം മോശമാണ്. ഹാട്രിക് ഡക്കടക്കം ടി20 ലോകകപ്പിൽ നേരിട്ട അഭിഷേക് ഇത്തവണത്തെ ഐപിഎല്ലിലെ ആദ്യ മത്സരത്തിലും കാര്യമായ പ്രകടനം നടത്താൻ സാധിക്കാതെയാണ് മടങ്ങിയത്. അഭിഷേകിന്റെ സീറ്റിലേക്ക് കണ്ണുനട്ടാണ് വെെഭവ് സൂര്യവംശിയുള്ളത്.
IPL 2026: സിഎസ്കെയിലെത്തി, സഞ്ജുവിനെ ആ ഭാഗ്യം കെെവിട്ടു; ആറ് വർഷത്തിന് ശേഷം എലെെറ്റ് ക്ലബ്ബിൽ നിന്ന് പുറത്ത്, ടീമും തകർന്നടിഞ്ഞു
15 വയസ് പൂർത്തിയായതോടെ വെെഭവിന് ഇന്ത്യയുടെ സീനിയർ ടീമിനൊപ്പം കളിക്കാനുള്ള പ്രായ പൂർത്തിയായിരിക്കുകയാണ്. അതുകൊണ്ടുതന്നെ വെെഭവിന് ഇന്ത്യ അവസരം നൽകിയേക്കും. അവസാന സീസണിലെ വെടിക്കെട്ടിന് പുറമെ ഇത്തവണത്തെ ഐപിഎല്ലിലെ ആദ്യ മത്സരത്തിൽ 15 പന്തിൽ അർധ സെഞ്ചുറി നേടിയാണ് വെെഭവ് തുടങ്ങിയിരിക്കുന്നത്.
യശ്വസി ജയ്സ്വാളും മിന്നും ഫോമിലാണ് കളിക്കുന്നത്. അതുകൊണ്ടുതന്നെ ഗില്ലിന് ഇനി ഇന്ത്യയുടെ ടി20 ടീമിലേക്ക് തിരിച്ചെത്താൻ തുടർച്ചയായ വെടിക്കെട്ട് പ്രകടനങ്ങൾ ആവശ്യമാണ്. 200 സ്ട്രെെക്ക് റേറ്റിൽ കളിക്കുന്ന യുവതാരങ്ങൾ അവസരത്തിനായി കാത്ത് നിൽക്കവെ ഗില്ലിന് മടങ്ങിവരവ് പ്രയാസമായിരിക്കും എന്ന് നിസംശയം പറയാം. നിലവിൽ ഇന്ത്യയുടെ ഏകദിന, ടി20 ടീമിന്റെ നായകനാണ് ഗിൽ.









English (US) ·