Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam•16 Apr 2026, 8:54 p.m. IST
IPL 2026: നിലവിലെ ഇന്ത്യയുടെ ടി20 ബൗളർമാരിൽ ഏറ്റവും മികവ് കാട്ടുന്ന താരങ്ങളിലൊരാളാണ് അർഷ്ദീപ് സിങ്. ടി20 ലോകകപ്പിലടക്കം കിടിലൻ പ്രകടനം നടത്തിയ അർഷ്ദീപ് പഞ്ചാബ് കിങ്സിനൊപ്പവും കസറുകയാണ്
ഹൈലൈറ്റ്:
- സൂര്യകുമാറിനെ ഗോൾഡൻ ഡക്കാക്കി അർഷ്ദീപ്
- പവർപ്ലേയിൽ മികവ് കാട്ടി അർഷ്ദീപ്
- ഒരോവറിൽ രണ്ട് വിക്കറ്റോടെ കരുത്തുകാട്ടി അർഷ്ദീപ്
അർഷ്ദീപ് സിങ്(ഫോട്ടോസ്- ANI)ചെന്നൈയുടെ തുടർച്ചയായ രണ്ട് വിജയങ്ങൾ പിറന്നത് എങ്ങനെയെന്ന് പറഞ്ഞ് ക്യാപ്റ്റൻ
റണ്ണൊഴുകുന്ന പവർപ്ലേയിൽ വിക്കറ്റ് വീഴ്ത്താൻ മിടുക്കുകാട്ടുന്നു എന്നതാണ് അർഷ്ദീപിനെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാക്കുന്നത്. ഇന്ത്യയുടെ നിർണ്ണായക താരമായ അർഷ്ദീപ് ടി20യിൽ കിടിലൻ റെക്കോഡുള്ള ബൗളറാണെന്നതാണ് എടുത്തു പറയേണ്ടത്. ഇതിനോടകം ഇന്ത്യക്കായി രണ്ട് ടി20 ലോകകപ്പ് നേടാൻ അർഷ്ദീപിന് സാധിച്ചിട്ടുണ്ട്.
ടി20യിലും ഐപിഎല്ലിലും 100ലധികം വിക്കറ്റുകൾ ഇതിനോടകം പേരിനൊപ്പം ചേർക്കാൻ അർഷ്ദീപിന് സാധിച്ചിട്ടുണ്ട്. ഇന്ത്യക്കായി ടി20യിൽ കൂടുതൽ വിക്കറ്റ് നേടുന്ന ബൗളറെന്ന റെക്കോഡ് അർഷ്ദീപിന്റെ പേരിലാണ്. ടി20 ലോകകപ്പിൽ ഇന്ത്യക്കായി കൂടുതൽ വിക്കറ്റുള്ള രണ്ടാമത്തെ ബൗളറാണ് അർഷ്ദീപ്. ഐസിസിയുടെ ടി20 ക്രിക്കറ്റർ ഓഫ് ദി ഇയർ പുരസ്കാരം നേടിയെടുത്തിട്ടുള്ള താരമാണ് അർഷ്ദീപ് എന്നതാണ് എടുത്തു പറയേണ്ടത്.
സമീപകാലത്തെ മത്സരങ്ങളിൽ കൂടുതൽ വെെഡ് ബോളുകൾ എറിഞ്ഞതിന്റെ പേരിൽ വിമർശനം കേട്ട താരമാണ് അർഷ്ദീപ് സിങ്. എന്നാൽ മുംബെെക്കെതിരായ മത്സരത്തിലൂടെ ശക്തമായ തിരിച്ചുവരവ് നടത്താൻ ഇടം കെെയൻ പേസർക്കായി. ന്യൂബോളിലും ഡെത്തോവറിലും ഒരുപോലെ മികവ് കാട്ടുന്ന ബൗളറാണ് അർഷ്ദീപ് എന്നതാണ് എടുത്തു പറയേണ്ട കാര്യം.
എന്നാൽ അർഷ്ദീപ് ഒഴികെയുള്ള പഞ്ചാബിന്റെ മറ്റ് ബൗളർമാർ മുംബെെക്കെതിരേ നിരാശപ്പെടുത്തിയെന്നതാണ് എടുത്തു പറയേണ്ടത്. നമാൻ ധിറിനെ 10 റൺസിൽ യുസ് വേന്ദ്ര ചഹാൽ വിട്ടുകളഞ്ഞത് നിർണ്ണായകമായി. മാർക്കോ യാൻസന്റെ ഓവറിലാണ് അവസരം ലഭിച്ചത്. 31 പന്തിൽ മൂന്ന് ഫോറും സിക്സും ഉൾപ്പെടെ 50 റൺസെടുത്താണ് നമാൻ ധിർ പുറത്തായത്. ഈ വിക്കറ്റ് നേരത്തെ ലഭിച്ചിരുന്നെങ്കിൽ മുംബെെ വലിയ പ്രയാസത്തിലേക്ക് പോയേനെ.
IPL 2026: സിഎസ്കെയ്ക്ക് വീണ്ടും പരിക്കിന്റെ പണി, ഖലീൽ അഹമ്മദ് പുറത്ത്, പകരക്കാരനായി ആര്? രണ്ട് മലയാളികൾ പരിഗണനയിൽ?
പഞ്ചാബിന്റെ തുറുപ്പുചീട്ടായ സ്പിന്നർ യുസ് വേന്ദ്ര ചഹാൽ നന്നായി തല്ലുവാങ്ങി. മൂന്ന് ഓവറിൽ 45 റൺസ് താരം വിട്ടുകൊടുത്തു. പഞ്ചാബ് കിങ്സിനെതിരേ രോഹിത് ശർമ മുംബെെക്കായി കളിക്കുന്നില്ല. പകരമെത്തിയ ക്വിന്റൻ ഡീകോക്കും തകർപ്പൻ അർധ സെഞ്ചുറിയോടെ കസറിയെന്നതാണ് എടുത്തു പറയേണ്ട കാര്യം. ഈ സീസണിലെ മുംബെെക്കായുള്ള ആദ്യ മത്സരത്തിൽത്തന്നെ കരുത്തുകാട്ടാൻ ഡീകോക്കിന് സാധിച്ചു.









English (US) ·