IPL 2026: ചരിത്ര നേട്ടത്തിൽ‌ സഞ്ജു സാംസൺ, എലെെറ്റ് ക്ലബ്ബിൽ ഇനി കോഹ്ലിക്കും രോഹിത്തിനുമൊപ്പം; ധോണിയെ പിന്നിലാക്കി വമ്പൻ റെക്കോ‍ഡും

1 month ago 6

Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam26 Apr 2026, 4:13 p.m. IST

IPL 2026: ഇന്ത്യൻ പ്രീമിയർ ലീ​ഗിന്റെ 2026 സീസണിൽ മികച്ച ഫോമിൽ കളിക്കുന്ന താരമാണ് സഞ്ജു സാംസൺ. എന്നാൽ ​ഗുജറാത്ത് ടെെറ്റൻസിനെതിരേ പ്രതീക്ഷിച്ച പ്രകടനം നടത്താൻ സഞ്ജുവിന് സാധിച്ചില്ല. എങ്കിലും ചരിത്ര നേട്ടത്തിലേക്കെത്താൻ മലയാളി താരത്തിനായി

ഹൈലൈറ്റ്:

  • സഞ്‍ജു സാംസണ് വമ്പൻ നേട്ടം
  • ഗുജറാത്തിനെതിരേ സഞ്ജുവിന് തിളങ്ങാനായില്ല
  • അരങ്ങേറ്റത്തിൽ‌ നിരാശപ്പെടുത്തി ഉർവിൽ പട്ടേൽ
sanju samsonസഞ്ജു സാംസൺ(ഫോട്ടോസ്- ANI)
ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2026 സീസണിൽ തകർപ്പൻ ഫോമിൽ കളിക്കുന്ന താരമാണ് സഞ്ജു സാംസൺ . ചെന്നെെ സൂപ്പർ കിങ്സ് ഓപ്പണറായ സഞ്ജു സാംസൺ ഇപ്പോൾ ഐപിഎല്ലിലെ എലെെറ്റ് റൺവേട്ടക്കാരുടെ പട്ടികയിലേക്ക് സ്വന്തം പേര് ചേർത്തിരിക്കുകയാണ്. ഐപിഎല്ലിൽ 5000 റൺസ് നേടുന്ന 10ാമത്തെ താരമെന്ന നേട്ടത്തിലേക്കാണ് സഞ്ജു എത്തിച്ചേർന്നിരിക്കുന്നത്. ഗുജറാത്ത് ടെെറ്റൻസിനെതിരായ മത്സരത്തിൽ കഗിസോ റബാഡയെ ബൗണ്ടറി പായിച്ചാണ് സഞ്ജു ഈ റെക്കോഡ് പട്ടികയിലേക്ക് തന്റെ പേര് ചേർത്തത്.രോഹിത് ശർമയും വിരാട് കോഹ്ലിയും ഉൾപ്പെട്ട ഊ റെക്കോഡ് ക്ലബ്ബിലേക്ക് പേര് ചേർത്ത് അഭിമാന നേട്ടമാണ് മലയാളി താരം സ്വന്തമാക്കിയിരിക്കുന്നത്. കൂടാതെ ഐപിഎല്ലിൽ വേഗത്തിൽ 5000 റൺസ് ക്ലബ്ബിലെത്തുന്ന മൂന്നാമത്തെ താരമെന്ന റെക്കോഡ് നേടിയെടുക്കാനും സഞ്ജുവിന് സാധിച്ചിരുന്നു. 3288 പന്തുകളിൽ നിന്ന് ഈ നേട്ടത്തിലെത്തിയ എബി ഡിവില്ലിയേഴ്സാണ് തലപ്പത്തുള്ളത്. 3554 പന്തുകളിൽ നിന്ന് 5000 റൺസിലേക്കെത്തിയ ഡേവിഡ് വാർ‌ണർ രണ്ടാം സ്ഥാനത്താണുള്ളത്.

ധോണിയുടെ പരിക്കിൽ വിവരങ്ങളുമായി ചെന്നൈ ബാറ്റിങ് കോച്ച്


3555 പന്തുകൾ നേരിട്ടാണ് സഞ്ജു ഈ നേട്ടത്തിലേക്കെത്തിയിരിക്കുന്നത്. വിരാട് കോഹ്ലി, രോഹിത് ശർമ എന്നിവരെക്കാൾ വേഗത്തിൽ ഈ നേട്ടത്തിലേക്കെത്താൻ സഞ്ജുവിന് സാധിച്ചുവെന്നതാണ് എടുത്തു പറയേണ്ട കാര്യം. സുരേഷ് റെയ്നയും കെ എൽ രാഹുലും എംഎസ് ധോണിയുമാണ് ഈ റെക്കോഡിൽ നാലും അഞ്ചും ആറും സ്ഥാനങ്ങളിലുള്ളത്.

എന്നാൽ ഗുജറാത്ത് ടെെറ്റൻസിനെതിരേ പ്രതീക്ഷിച്ച വെടിക്കെട്ട് നടത്താൻ സഞ്ജു സാംസണായില്ല. ആദ്യ ഓവർ മുതൽ സഞ്ജു അൽപ്പം പ്രയാസപ്പെടുന്നതാണ് കാണാനായത്. മുഹമ്മദ് സിറാജ് എറിഞ്ഞ ആദ്യ ഓവറിലെ അഞ്ച് പന്തിലും എ‍ഡ്ജാവാതെ സഞ്ജു രക്ഷപെട്ടത് ഭാഗ്യംകൊണ്ടാണ്. ആദ്യ ഓവറിൽ ഒരു സിംഗിൾ മാത്രമാണ് സഞ്ജുവിന് നേടാനായത്.
Samayam MalayalamIPL 2026: അടിയുടെ പൊടിപൂരം, 36 പന്തിൽ സെഞ്ചുറി നേടി വെെഭവ് സൂര്യവംശി; മറ്റാർക്കുമില്ലാത്ത ലോക റെക്കോഡിട്ട് യുവതാരം
കഗിസോ റബാഡയെ ആക്രമിച്ച് തിരിച്ചുവരാൻ സഞ്ജു ശ്രമിച്ചെങ്കിലും ഇത് പാളി. 15 പന്ത് നേരിട്ട് 11 റൺസെടുത്ത സഞ്ജുവിനെ റബാ‍ഡ വിക്കറ്റ് കീപ്പർ ജോസ് ബട്ലറുടെ കെെയിലെത്തിച്ചു. ഓഫ് സ്റ്റംപിന് പുറത്തെത്തിയ പന്തിൽ സഞ്ജു ഷോട്ടിന് ശ്രമിച്ചപ്പോൾ എഡ്ജാവുകയായിരുന്നു. രണ്ട് ബൗണ്ടറി നേടിയെങ്കിലും വെറും 73.33 മാത്രമായിരുന്നു സഞ്ജുവിന്റെ സ്ട്രെെക്ക് റേറ്റ്.

റബാഡ സഞ്ജുവിന് ഭീഷണി ഉയർത്തുന്നത് ഇതാദ്യമായല്ല. റബാഡക്കെതിരേ 28 പന്തിൽ 37 റൺസ് സഞ്ജു നേടിയപ്പോൾ മൂന്ന് തവണ പുറത്താക്കാനും റബാഡക്ക് സാധിച്ചു. 12.33 മാത്രമാണ് റബാഡക്കെതിരേ സഞ്ജുവിന്റെ ശരാശരി. 132.14 ആണ് സ്ട്രെെക്ക് റേറ്റ്. സ്വന്തം തട്ടകത്തിൽ ഗുജറാത്തിനെതിരേ ബാറ്റിങ് തകർച്ചയാണ് സിഎസ്കെയ്ക്ക് നേരിട്ടതെന്ന് പറയാം. സഞ്ജു സാംസൺ പുറത്തായതിന് പിന്നാലെ രണ്ട് തുടർ വിക്കറ്റുകൾ സിഎസ്കെയ്ക്ക് നഷ്ടമായി.

IPL 2026: അന്ന് ഗോൾഡൻ ഡക്കാക്കി, ഇന്ന് ഒരോവറിൽ നാല് സിക്സർ; ഇത് വെെഭവിന്റെ പ്രതികാരം, തല്ലുവാങ്ങി പ്രഫുൽ ഹിൻഗെ

മൂന്നാം നമ്പറിലേക്കെത്തിയ ഉർവിൽ‌ പട്ടേൽ റബാഡയെ ബൗണ്ടറി പായിച്ച് പ്രതീക്ഷ നൽകി. എന്നാൽ മൂന്ന് പന്തിൽ നാല് റൺസെടുത്ത ഉർവിലിനെ റബാ‍ഡ തന്നെ പുറത്താക്കി. ഇതോടെ ഉർവിലിനെ പിൻവലിച്ച് സർഫറാസിനെ ഇംപാക്ട് പ്ലയറായി കളത്തിലിറക്കി. എന്നാൽ ആദ്യ പന്തിൽത്തന്നെ മുഹമ്മദ് സിറാജിന് വിക്കറ്റ് നൽകി സർഫറാസ് ഖാൻ പുറത്തായി. ഇതോടെ പവർപ്ലേയിൽ മൂന്ന് വിക്കറ്റിന് 28 എന്ന നിലയിലേക്ക് സിഎസ്കെ ഒതുങ്ങി.
വിഷ്ണു പ്രസാദ് എസ്

രചയിതാവിനെക്കുറിച്ച്വിഷ്ണു പ്രസാദ് എസ് സമയം മലയാളത്തിലെ ഡിജിറ്റൽ കണ്ടന്റ് പ്രൊഡ്യൂസർ ആണ് വിഷ്ണു പ്രസാദ് എസ്. മാസ് കമ്യൂണിക്കേഷനിൽ ബിരുദം നേടിയ വിഷ്ണു മം​ഗളം പത്രത്തിലൂടെയാണ് മാധ്യമ പ്രവർത്തനം ആരംഭിച്ചത്. തേജസ്, തത്സമയം, വൺ‌ ഇന്ത്യ മലയാളം എന്നിവടങ്ങളിലെല്ലാം സ്പോർട്സ് വിഭാ​ഗത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. 2025 ആ​ഗസ്റ്റ് 1മുതൽ സമയം മലയാളത്തിൽ സ്പോർട്സ് വാർത്തകളാണ് കെെകാര്യം ചെയ്യുന്നത്... കൂടുതൽ വായിക്കുക

Read Entire Article