Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam•27 Apr 2026, 10:09 p.m. IST
IPL 2026: സ്വന്തം തട്ടകത്തിൽ വലിയ ജയം പ്രതീക്ഷിച്ചിറങ്ങിയ ഡൽഹി ക്യാപിറ്റൽസിനെ നാണംകെടുത്ത പ്രകടനമാണ് ആർസിബി കാഴ്ചവെച്ചത്. ബാറ്റിങ്ങിലും ബൗളിങ്ങിലും ആർസിബിയുടെ സർവാധിപത്യമാണ് കാണാനായത്.
ഹൈലൈറ്റ്:
- വിരാട് കോഹ്ലിക്ക് ചരിത്ര നേട്ടം
- ഡൽഹിയെ തകർത്ത് ആർസിബിക്ക്
- ഡൽഹിക്ക് ബാറ്റിങ് തകർച്ച
വിരാട് കോഹ്ലി(ഫോട്ടോസ്- AP)സൂര്യയയുടെ പിൻഗാമിയായി ശ്രേയസ് അയ്യർ എത്തണമെന്ന് പറയുന്നത് എന്തുകൊണ്ട്?
ഡൽഹിയെ ഒമ്പത് വിക്കറ്റിന് തകർത്ത് കിരീട പ്രതീക്ഷ സജീവമാക്കി മുന്നോട്ട് കൊണ്ടുപോകാനും നിലവിലെ ചാമ്പ്യന്മാരായ ആർസിബിക്ക് സാധിച്ചിരിക്കുകയാണ്. 76 റൺസ് വിജയലക്ഷ്യം 6.3 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ ആർസിബി മറികടന്നു. 11 പന്തിൽ 20 റൺസെടുത്ത ജേക്കബ് ബദലിന്റെ വിക്കറ്റ് മാത്രമാണ് ആർസിബിക്ക് നഷ്ടമായത്. ദേവ്ദത്ത് പടിക്കൽ 13 പന്തിൽ മൂന്ന് വീതം സിക്സും ഫോറും ഉൾപ്പെടെ 34 റൺസുമായി പുറത്താവാതെ നിന്നു.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഡൽഹിക്ക് വലിയ ബാറ്റിങ് തകർച്ചയാണ് നേരിട്ടത്. എട്ട് റൺസിനിടെ ആറ് വിക്കറ്റുകൾ ഡൽഹിക്ക് നഷ്ടമായി. പവർപ്ലേയിൽ വെറും 13 റൺസാണ് ഡൽഹി നേടിയത്. സ്വന്തം തട്ടകത്തിലാണ് ഡൽഹിക്ക് ഇത്തരമൊരു തകർച്ച നേരിട്ടത് എന്നതാണ് എടുത്തു പറയേണ്ടത്. യുവ ഓപ്പണർ സഹിൽ പരാഖിനെ (0) മടക്കി ഭുവനേശ്വർ കുമാറാണ് വിക്കറ്റ് വേട്ടക്ക് തുടക്കമിട്ടത്.
കെ എൽ രാഹുൽ (1) രണ്ടാം ഓവറിലെ ആദ്യ പന്തിൽ ജോഷ് ഹെയ്സൽവുഡിന് വിക്കറ്റ് നൽകി മടങ്ങി. സമീർ റിസ്വിയെ ഹെയ്സൽവുഡ് ഗോൾഡൻ ഡക്കാക്കി. ട്രിസ്റ്റൻ സ്റ്റബ്സ് അഞ്ച റൺസെടുത്ത് പുറത്തായപ്പോൾ ക്യാപ്റ്റൻ അക്ഷർ പട്ടേൽ മൂന്ന് പന്ത് നേരിട്ട് ഡക്കിന് മടങ്ങി. നിതീഷ് റാണക്ക് ഒരു റൺസാണ് നേടാനായത്. ഹെയ്സൽവുഡും ഭുവനേശ്വറും പവർപ്ലേയിൽ മൂന്ന് വിക്കറ്റുകൾ വീതം പങ്കിട്ടു.
ഡേവിഡ് മില്ലറും അഭിഷേക് പോറലും ചേർന്ന് ടീമിനെ രക്ഷപെടുത്തുമെന്ന് തോന്നിച്ചു. എന്നാൽ 18 പന്തിൽ 19 റൺസെടുത്ത മില്ലറെ റാസിഖ് സലാം ദാർ മടക്കി. കെയ്ൽ ജാമിസൻ 12 റൺസെടുത്തപ്പോൾ കുൽദീപ് യാദവിന് മൂന്ന് റൺസാണ് നേടാനായത്. 33 പന്തിൽ 30 റൺസെടുത്ത അഭിഷേക് പോറലിനെ പുറത്താക്കി ജോഷ് ഹെയ്സൽവുഡാണ് ഡൽഹിയുടെ പോരാട്ടം അവസാനിപ്പിച്ചത്.
MS Dhoni: ധോണി ഈ സീസണിൽ കളിക്കും, പക്ഷെ സിഎസ്കെയ്ക്ക് അത് സംഭവിക്കണം; ആർ അശ്വിൻ പറയുന്നത് ഇങ്ങനെ
16.3 ഓവറിൽ 75 റൺസാണ് ഡൽഹിക്ക് നേടാനായത്. ഹെയ്സൽവുഡ് നാലും ഭുവനേശ്വർ മൂന്നും വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ റാസിഖും സുയാഷും ക്രുണാൽ പാണ്ഡ്യയും ഓരോ വിക്കറ്റും വീഴ്ത്തി.








English (US) ·