IPL 2026: ചെന്നെെ മാസ്സ് ടാ, ചെപ്പോക്ക് കത്തുമെന്ന് ഉറപ്പ്; ഇതിഹാസങ്ങള്‍ നേരിട്ടെത്തും, സിഎസ്കെ ആരാധകര്‍ ആവേശത്തില്‍

1 week ago 2

Authored by: സൈഫുദ്ധീൻ ടി എം|Samayam Malayalam15 Mar 2026, 3:37 p.m. IST

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പുതിയ സീസണ് വേണ്ടി കാത്തിരിക്കുകയാണ് ക്രിക്കറ്റ് ആരാധകരെല്ലാം. മാർച്ച് 28-നാണ് 2026 ഐപിഎൽ ആരംഭിക്കുന്നത്. ഐപിഎല്ലിന് മുന്നോടിയായി ആരാധകർക്ക് വേണ്ടി ഒരു മെഗാ ഇവന്റ് നടത്താൻ ഒരുങ്ങുകയാണ് ചെന്നൈ സൂപ്പർ കിങ്സ്. മാർച്ച് 22നാണ് ചെപ്പോക്കില്‍ ഈ മെഗാ ഇവന്‍റ് നടക്കുക.

ഹൈലൈറ്റ്:

  • ആരാധകർക്കായി മെഗാ ഇവന്റ് നടത്താൻ ചെന്നൈ
  • മാർച്ച് 22-ന് നടക്കുന്ന പരിപാടിയുടെ ടിക്കറ്റ് വിൽപ്പന തുടങ്ങി
  • സുരേഷ് റെയ്ന, മാത്യു ഹെയ്ഡന്‍ ഉൾപ്പെടെയുള്ള മുൻ താരങ്ങൾ പങ്കെടുക്കും
CSK squad  IPLചെന്നെെ സൂപ്പര്‍ കിങ്സ് ടീം(ഫോട്ടോസ്- ANI)
ഐപിഎൽ ചരിത്രത്തിൽ എല്ലാ കാലത്തും ആരാധകർക്കായി വമ്പൻ പരിപാടികൾ ഒരുക്കുന്നതിൽ മുൻപന്തിയിലാണ് ചെന്നൈ സൂപ്പർ കിംഗ്സ്. ചെന്നൈ ടീമിന്റെ പരിശീലന സെഷൻ കാണാൻ പോലും ഒരു മത്സരത്തിന് എത്തുന്നത്ര കാണികൾ ചെപ്പോക്കില്‍ എത്താറുണ്ട്. അടുത്ത സീസണ് മുമ്പ് മലയാളി താരം സഞ്ജു സാംസൺ എത്തിയതോടെ ആരാധകരുടെ ആവേശം ഇരട്ടിയായി മാറിയിട്ടുണ്ട്. ഇപ്പോഴിതാ, ആരാധകർക്കായി ഒരു വമ്പൻ പരിപാടി പ്രഖ്യാപിച്ചിരിക്കുകയാണ് ചെന്നൈ. റോര്‍ 2026 (Roar 2026) എന്ന പേരിൽ മാര്‍ച്ച് 22നാണ് പരിപാടി സംഘടിപ്പിക്കുന്നത്. ചെന്നൈയിലെ ചെപ്പോക്ക് എം എ ചിദംബരം സ്റ്റേഡിയത്തിൽ വച്ച് നടക്കുന്ന പരിപാടിയിലേക്ക് ആരാധകരെ ചെന്നെെ സൂപ്പര്‍ കിങ്സ് സ്വാഗതം ചെയ്തിരിക്കുന്നത്. എ ആര്‍ റഹ്മാനുള്‍പ്പടെയുള്ളവര്‍ പങ്കെടുക്കുന്ന പരിപാടിയുടെ ടിക്കറ്റ് വില 2000 രൂപ മുതലാണ് ആരംഭിക്കുന്നത്.
Samayam Malayalamടി20 ലോകകപ്പിൽ ഹാട്രിക്ക് ഡക്കായപ്പോൾ മനസ് തകർന്നു, ​സൂര്യയും ​ഗംഭീറും നൽകിയത് ആ ഉപദേശം; വെളിപ്പെടുത്തി അഭിഷേക് ശർമ
ചെന്നൈ സൂപ്പർ കിങ്സിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളുടെ കൂട്ടത്തില്‍ ഉള്‍പ്പെട്ട സുരേഷ് റെയ്ന, മാത്യു ഹെയ്ഡൻ, മുരളി വിജയ്, സുബ്രഹ്മണ്യം ബദരീനാഥ് എന്നിവരെല്ലാം ഈ പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. ഇവര്‍ മാത്രമല്ല മറ്റു മുൻ സിഎസ്കെ താരങ്ങളും എത്തുമെന്നാണ് ചെന്നൈ ടീം അറിയിക്കുന്നത്. ഈ മെഗാ പരിപാടി ഒരു ഇവന്റ് മാത്രമായി നടത്താനല്ല, ചെന്നൈ സൂപ്പർ കിംങ്സിന്റെ ചരിത്രത്തിലെ മികച്ച പ്രകടനങ്ങൾക്കും ആരാധകരുടെ സ്നേഹത്തിനും ഒരു ട്രിബ്യൂട്ട് ആയാണ് പരിപാടി നടത്തുന്നത്.

ഐപിഎല്ലിലെ വൺ സീസൺ വണ്ടർമാരിൽ വെടിക്കെട്ട് ബാറ്റർമാരും


പരിപാടിയുടെ ടിക്കറ്റ് വിൽപ്പന മാർച്ച് 15 ഞായറാഴ്ച്ച ആരംഭിച്ചിട്ടുണ്ട്. സിഎസ്കെ ആപ്പ്, ചെന്നൈ സൂപ്പർ കിങ്സ് വെബ്സൈറ്റ്, ഡിസ്ട്രിക്ട് ആപ്പ്, ഡിസ്ട്രിക്റ്റ് വെബ്സൈറ്റ് എന്നീ പ്ലാറ്റ്ഫോമുകളിലൂടെ മെഗാ ഇവന്‍റിനുള്ള ടിക്കറ്റ് വാങ്ങാൻ കഴിയും. ഈ പ്ലാറ്റ്ഫോമുകളിലൂടെ അല്ലാതെ ടിക്കറ്റ് വാങ്ങുന്നവർ സ്വന്തം റിസ്കിൽ വാങ്ങണമെന്ന് ചെന്നൈ ടീം മാനേജ്മെന്‍റ് തങ്ങളുടെ വെബ്സൈറ്റിലൂടെ അറിയിച്ചിട്ടുണ്ട്.
Samayam MalayalamIPL 2026: മുംബെെ പ്ലെയിങ് ഇലവനിലെ 4 വിദേശ താരങ്ങള്‍ ആരൊക്കെ? വില്‍ ജാക്സ് കളിക്കുമോ? ഹര്‍ഭജന്‍ പറയുന്നത് ഇങ്ങനെ
കഴിഞ്ഞ സീസണിൽ ഐപിഎല്‍ ചരിത്രത്തിലാദ്യമായി അവസാന സ്ഥാനത്താണ് ചെന്നൈ സൂപ്പർ കിംഗ്സ് ഫിനിഷ് ചെയ്തത്. ബാറ്റിങ് നിര പാടെ നിരാശപ്പെടുത്തിയപ്പോൾ ചെന്നൈയ്ക്ക് പ്ലേഓഫ് ഉറപ്പിക്കാൻ സാധിച്ചില്ല. ഇത്തവണ ഈ പ്രശ്നങ്ങളെല്ലാം പരിഹരിച്ച് മികച്ച പ്രകടനം കാഴ്ചവെക്കാൻ കഴിയും എന്നാണ് ആരാധകരുടെയും ടീം മാനേജ്മെന്റ് പ്രതീക്ഷ. മാർച്ച് 28-ന് നടക്കുന്ന ആർസിബി - സണ്‍റൈസേഴ്സ് മത്സരത്തിലൂടെയാണ് ഐപിഎല്ലിന് തുടക്കമാകുന്നത്. ചെന്നെെയുടെ ആദ്യ മത്സരം മാർച്ച് 30-ന് രാജസ്ഥാനെതിരെ നടക്കും. ഗുവാഹത്തിയിലാണ് ഈ മത്സരം ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.
സൈഫുദ്ധീൻ ടി എം

രചയിതാവിനെക്കുറിച്ച്സൈഫുദ്ധീൻ ടി എംസമയം മലയാളത്തില്‍ സീനിയര്‍ ഡിജിറ്റല്‍ കണ്ടന്റ് പ്രൊഡ്യൂസറാണ് സൈഫുദ്ധീന്‍ ടി എം. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഫങ്ഷണല്‍ ഇംഗ്ലീഷില്‍ ബിരുദവും ജേണലിസത്തില്‍ ബിരുദാനന്തര ബിരുദവും പൂര്‍ത്തിയാക്കി. സുപ്രഭാതം ദിനപത്രത്തില്‍ ട്രൈനിയായി മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. സ്പോര്‍ട്സ് മലയാളം ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ സബ് എഡിറ്ററായി ജോലി ചെയ്തു. പിന്നീട് ബൈറ്റ്ഡാന്‍സ്, ടൈംസ് ഇന്‍റര്‍നെറ്റ്, ഷെയര്‍ചാറ്റ് തുടങ്ങിയ സ്ഥാപനങ്ങളിലെ കണ്ടന്‍റ് ഓപ്പറേഷന്‍ ഡിപ്പാര്‍ട്ട്മെന്‍റുകളില്‍ പ്രവര്‍ത്തിച്ചു. ഹ്യൂമര്‍, ടെക്നോളജി, ഓട്ടോമൊബൈല്‍, ഗെയിമിങ് തുടങ്ങിയ മേഖലകള്‍ കൈകാര്യം ചെയ്തു. 2024 മുതല്‍ ടൈംസ് ഇന്‍റര്‍നെറ്റില്‍ നിന്നുള്ള സമയം മലയാളത്തിന്‍റെ ഭാഗമായി. ഗള്‍ഫ്, വിദേശം, കായികം, തുടങ്ങിയ മേഖലകളില്‍ ലേഖനങ്ങള്‍ എഴുതുന്നതിനൊപ്പം വീഡിയോ അവതരിപ്പിക്കുകയും ചെയ്യുന്നു.... കൂടുതൽ വായിക്കുക

Read Entire Article