IPL 2026: ജയസൂര്യയുടെ റെക്കോഡ് തകർത്തു, മുംബെെയുടെ വേ​ഗ സെഞ്ചുറിക്കാരനായി റിക്കിൽറ്റൻ; മുംബെെക്ക് പടുകൂറ്റൻ സ്കോർ

1 month ago 5

Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam29 Apr 2026, 9:33 p.m. IST

IPL 2026: സനത് ജയസൂര്യയാണ് മുംബെെ ഇന്ത്യൻസിന്റെ ആദ്യത്തെ സെഞ്ചുറിക്കാരൻ. പ്രഥമ സീസണിൽ 45 പന്തിൽ സെഞ്ചുറി നേടിയ ജയസൂര്യയുടെ റെക്കോഡ് 18 വർഷങ്ങൾക്കിപ്പുറം റയാൻ റിക്കിൽറ്റൻ തകർത്തിരിക്കുകയാണ്

ഹൈലൈറ്റ്:

  • മുംബെെ ഇന്ത്യൻസിന് മികച്ച സ്കോർ
  • റെക്കോഡ് സെഞ്ചുറി നേടി റിക്കിൽറ്റൻ
  • മുംബെെ ബാറ്റിങ് നിര കരുത്തുകാട്ടി
Ryan Rickelton, sanath jayasuriyaറയാൻ റിക്കിൽറ്റൻ, സനത് ജയസൂര്യ(ഫോട്ടോസ്- AP)
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2026 സീസണിലെ 41ാം മത്സരത്തിൽ സൺറെെസേഴ്സ് ഹെെദരാബാദിനെതിരായ തകർപ്പൻ സെഞ്ചുറിയുമായി മുംബെെ ഇന്ത്യൻസിന്റെ റയാൻ റിക്കിൽറ്റൻ . 44 പന്തിലാണ് താരം സെഞ്ചുറി പ്രകടനം നടത്തിയിരിക്കുന്നത്. ഇതോടെ സനത് ജയസൂര്യയും തിലക് വർമയും പങ്കിട്ടിരുന്ന മുംബെെ ഇന്ത്യൻസിന്റെ വേഗ സെഞ്ചുറിക്കാരന്റെ റെക്കോഡ് തകർക്കാൻ റിക്കിൽറ്റന് സാധിച്ചിരിക്കുകയാണ്. തിലകും ജയസൂര്യയും 45 പന്തുകളിൽ നിന്നാണ് മുംബെെക്കായി സെഞ്ചുറി നേടിയത്.മോശം ഫോമിനെത്തുടർന്ന് റിക്കിൽറ്റനെ മുംബെെ പ്ലേയിങ് ഇലവനിൽ നിന്ന് പുറത്തിരുത്തിയതാണ്. എന്നാൽ ക്വിന്റൻ ഡീകോക്കിന് പകരം വീണ്ടും ഓപ്പണർ റോളിലേക്ക് മടങ്ങിയെത്തിയ റിക്കിൽറ്റൻ കിടിലൻ സെഞ്ചുറി പ്രകടനത്തോടെ കെെയടി നേടുകയായിരുന്നു. ഐപിഎല്ലിലെ താരത്തിന്റെ ആദ്യത്തെ സെഞ്ചുറിയാണിത്. ആദ്യത്തെ അഞ്ച് മത്സരത്തിൽ നിന്ന് 137 റൺസായിരുന്നു റിക്കിൽറ്റന് നേടാൻ സാധിച്ചത്.

സൂപ്പറാക്കി നരെയ്ൻ, ലഖ്നൗവിന്റെ ചീട്ടുകീറി കെകെആർ; റിങ്കു സിങ്ങിന്റെ പോരാട്ട വീര്യത്തിന് കെെയടി


ഒരു അർധ സെഞ്ചുറി നേടിയത് മാറ്റി നിർത്തിയാൽ മറ്റ് നാല് മത്സരത്തിലും റിക്കിൽറ്റൻ ഫ്ളോപ്പായിരുന്നു. എന്നാൽ തിരിച്ചുവരവ് റെക്കോഡ് സെഞ്ചുറിയോടെ മുംബെെ ടീം മാനേജ്മെന്റിന്റെ പ്രതീക്ഷ കാക്കാൻ റിക്കിൽറ്റന് സാധിക്കുകയായിരുന്നു. മുംബെെ ഇന്ത്യൻസിനായി സെഞ്ചുറി നേടുന്ന ഒമ്പതാമത്തെ താരമാണ് സൗത്താഫ്രിക്കക്കാരനായ റിക്കിൽറ്റൻ. സനത് ജയസൂര്യയാണ് മുംബെെയുടെ ആദ്യ സെഞ്ചുറിക്കാരൻ.

പിന്നെ സച്ചിൻ ടെണ്ടുൽക്കർ, രോഹിത് ശർമ, ലിൻഡൽ സിമ്മൻസ്, സൂര്യകുമാർ യാദവ് , കാമറൂൺ ഗ്രീൻ, ക്വിന്റൻ ഡീകോക്ക്, തിലക് വർമ എന്നിവരും റിക്കിൽട്ടന് മുമ്പായി മുംബെെക്കായി മൂന്നക്കം കണ്ടു. ക്രിസ് ഗെയിലിനെ അനുസ്മരിപ്പിച്ച് ഹെൽമറ്റ് ബാറ്റിന്റെ പിടിയിൽ വെച്ച് ഉയർത്തിക്കാട്ടിയാണ് റിക്കിൽട്ടൻ തന്റെ കന്നി ഐപിഎൽ സെഞ്ചുറി ആഘോഷിച്ചത്.
Samayam MalayalamIPL 2026: പഞ്ചാബിനെ പഞ്ചറാക്കി വെെഭവ് സൂര്യവംശി, വീണ്ടും ചരിത്ര നേട്ടത്തിൽ; ഇതുവരെ ആർക്കും സാധിക്കാത്ത റെക്കോഡിട്ടു
മുംബെെക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. രോഹിത് ശർമയുടേയും ക്വിന്റൻ ഡീകോക്കിന്റേയും അഭാവത്തിൽ‌ വിൽ ജാക്സും റിക്കിൽട്ടനും ചേർന്ന് ഓപ്പണിങ്ങിലേക്കെത്തിയപ്പോൾ മോശമാക്കിയില്ല. 7.1 ഓവറിൽ 93 റൺസിന്റെ കൂട്ടുകെട്ടാണ് ഒന്നാം വിക്കറ്റിൽ സൃഷ്ടിക്കപ്പെട്ടത്. 22 പന്തിൽ 46 റൺസെടുത്ത വിൽ ജാക്സനാണ് ആദ്യം പുറത്തായത്. അഞ്ച് ഫോറും മൂന്ന് സിക്സും ഉൾപ്പെടെ 209.09 സ്ട്രെെക്ക് റേറ്റിലാണ് വിൽ ജാക്സ് മിന്നിച്ചത്.

അതേ സമയം സീനിയർ‌ താരം സൂര്യകുമാർ യാദവിന് കാര്യമായ പ്രകടനം നടത്താൻ സാധിക്കാതെ പോയി. അഞ്ച് പന്തിൽ അഞ്ച് റൺസ് മാത്രമാണ് സൂര്യയുടെ സമ്പാദ്യം. നമാൻ ധിറിനും വലിയൊരു ഇംപാക്ട് സൃഷ്ടിക്കാൻ സാധിച്ചില്ല. 17 പന്തിൽ 22 റൺസാണ് ധിർ നേടിയത്. മൂന്ന് ഫോറുകളാണ് താരത്തിന് നേടാനായത്.

Riyan Parag: ഡ്രസിങ് റൂമിലിരുന്ന് പുകവലി, റിയാൻ പരാഗ് വെട്ടിൽ; വിലക്ക് വരുമോ? കടുത്ത നടപടിക്കൊരുങ്ങി ബിസിസി ഐ

ഹാർദിക് പാണ്ഡ്യ ഡെത്തോവറിൽ‌ അതിവേഗം റൺസുയർത്താൻ ശ്രമിച്ചു. എന്നാൽ 15 പന്തിൽ 31 റൺസെടുത്ത് മടങ്ങി. രണ്ട് വീതം സിക്സും ഫോറുമാണ് ഹാർദിക് നേടിയത്. 206.67 സ്ട്രെെക്ക് റേറ്റിലായിരുന്നു നായകന്റെ പ്രകടനം.

തിലക് വർമ അഞ്ച് പന്തിൽ ഏഴ് റൺസെടുത്ത് പുറത്തായി. റിക്കിൽട്ടൻ 55 പന്തിൽ 123 റൺസോടെ ക്രീസിൽ തുടർന്നു. 10 ഫോറും എട്ട് സിക്സും ഉൾപ്പെടെ 223.64 സ്ട്രെെക്ക് റേറ്റിലാണ് റിക്കിൽറ്റൻ ക്രീസിൽ തുടർന്നത്. മുംബെെ ഇന്ത്യൻസിനായി ഒരു താരം നേടുന്ന ഉയർന്ന സ്കോർ എന്ന റെക്കോഡും റിക്കിൽറ്റൻ സ്വന്തമാക്കി. റിക്കിൽറ്റന്റെ മികവിൽ അഞ്ച് വിക്കറ്റിന് 243 എന്ന മികച്ച സ്കോറിലേക്കെത്താനും മുംബെെക്കായി.
വിഷ്ണു പ്രസാദ് എസ്

രചയിതാവിനെക്കുറിച്ച്വിഷ്ണു പ്രസാദ് എസ് സമയം മലയാളത്തിലെ ഡിജിറ്റൽ കണ്ടന്റ് പ്രൊഡ്യൂസർ ആണ് വിഷ്ണു പ്രസാദ് എസ്. മാസ് കമ്യൂണിക്കേഷനിൽ ബിരുദം നേടിയ വിഷ്ണു മം​ഗളം പത്രത്തിലൂടെയാണ് മാധ്യമ പ്രവർത്തനം ആരംഭിച്ചത്. തേജസ്, തത്സമയം, വൺ‌ ഇന്ത്യ മലയാളം എന്നിവടങ്ങളിലെല്ലാം സ്പോർട്സ് വിഭാ​ഗത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. 2025 ആ​ഗസ്റ്റ് 1മുതൽ സമയം മലയാളത്തിൽ സ്പോർട്സ് വാർത്തകളാണ് കെെകാര്യം ചെയ്യുന്നത്... കൂടുതൽ വായിക്കുക

Read Entire Article