IPL 2026: ടി20യിൽ കിടിലൻ കളി, പക്ഷെ വെെഭവിന് ബഹുമാനം കിട്ടില്ല, അതിന് ഒരു കാര്യം തെളിയിക്കണം; സഞ്ജയ് മഞ്ജരേക്കർ പറയുന്നു

3 weeks ago 5

Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam5 May 2026, 9:26 p.m. IST

IPL 2026: വെെഭവ് സൂര്യവംശി 15 വയസിനുള്ളിൽ വലിയ പ്രതീക്ഷയാണ് നൽകുന്നത്. ഐപിഎല്ലിലെ തകർപ്പൻ പ്രകടനം നടത്തുന്നതോടൊപ്പം ആഭ്യന്തര ക്രിക്കറ്റിലും തിളങ്ങാൻ യുവതാരത്തിന് സാധിക്കുന്നുണ്ട്

ഹൈലൈറ്റ്:

  • വെെഭവ് ടി20യിൽ സൂപ്പർ ഹീറോ
  • വെെഭവ് ഇന്ത്യൻ അരങ്ങേറ്റത്തിനൊരുങ്ങി
  • രാജസ്ഥാൻ ഓപ്പണറായി വെെഭവ് ശോഭിക്കുന്നു

vaibhav sooryavanshi, sanjay manjrekarവെെഭവ് സൂര്യവംശി, സഞ്ജയ് മഞ്ജരേക്കർ(ഫോട്ടോസ്- AP)
ഇന്ത്യൻ പ്രീമിയർ ലീഗിലൂടെയും ആഭ്യന്തര ക്രിക്കറ്റിലൂടെയും എല്ലാവരുടേയും കെെയടി നേടുന്ന യുവതാരമാണ് വെെഭവ് സൂര്യവംശി . പ്രായം 15 മാത്രമാണെങ്കിലും ഇതിനോടകം ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിക്കാൻ വെെഭവിന് സാധിച്ചു. അണ്ടർ 19 ഏകദിന ലോകകപ്പ് ഇന്ത്യയുടെ അലമാരയിലെത്തിക്കാൻ ഏറ്റവും നിർണ്ണായക പങ്കുവഹിച്ച വെെഭവ് സയ്യിദ് മുഷ്താഖ് അലി ട്രോഫി, വിജയ് ഹസാരെ ട്രോഫി, രഞ്ജി ട്രോഫി എന്നിവയിലെല്ലാം മികവ് കാട്ടി. യൂത്ത് ടെസ്റ്റിലൂടെ ഇംഗ്ലണ്ടിലും ഓസ്ട്രേലിയയിലും സെഞ്ചുറി പ്രകടനം നടത്താനും വെെഭവിനായി.‌ഐപിഎല്ലിൽ ഇതിനോടകം രണ്ട് സെഞ്ചുറിയും യുവതാരം നേടി. എന്നാൽ വെെഭവ് സൂര്യവംശി ടി20യിൽ മിന്നിക്കുന്നുണ്ടെങ്കിലും ബഹുമാനം ലഭിക്കില്ലെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുൻ ഇന്ത്യൻ താരവും അവതാരകനും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കർ. ഇത്തരത്തിൽ ബഹുമാനം ലഭിക്കാൻ ചില കാര്യങ്ങൾ വെെഭവ് ചെയ്യേണ്ടതായുണ്ടെന്നും സഞ്ജയ് ചൂണ്ടിക്കാട്ടിയിരിക്കുകയാണ്.

നായകനായി നാണക്കേടിൻ്റെ റെക്കോഡിൽ ഹാർദിക്; രോഹിത്തിൻ്റെ കണക്കുകൾ മോഹിപ്പിക്കും


'സമീപ വർഷങ്ങളിലായി ടി20യിൽ മികവ് കാട്ടുന്ന ബാറ്റ്സ്മാൻമാരെ നോക്കുക, സൂര്യവംശി ലെഗ് സെെഡിൽ നിന്ന് മിഡിൽ സ്റ്റംപിലൂടെ പോയിന്റിലൂടെ ഷോട്ട് കളിക്കുന്നു. കാരണം അവൻ അത്തരമൊരു പദ്ധതിയിലൂടെയാണ് മുന്നോട്ട് പോകുന്നത്. എന്നാൽ ടെസ്റ്റ് ക്രിക്കറ്റിൽ പന്തിനോട് കൂടുതൽ ചേർന്ന് നിൽക്കാൻ സാധിക്കണമെന്നാണ് ഉപദേശിക്കാനുള്ളത്.

അല്ലാതെ ഇംഗ്ലണ്ടിലും ഓസ്ട്രേലിയയിലും സൗത്താഫ്രിക്കയിലുമൊന്നും റൺസ് നേടാൻ സാധിക്കില്ല. നിങ്ങളുടെ കുട്ടി പ്രശസ്തനും സമ്പന്നനും ആകണമെങ്കിൽ ടി20 ബാറ്റിങ് അതിന് മതിയാകും. എന്നാൽ നിങ്ങൾക്ക് ഞങ്ങളെപ്പോലെ ബഹുമാനം ലഭിക്കണമെങ്കിലും വിമർശകർക്ക് മറുപടി നൽകണമെങ്കിലും പന്തിന്റെ ലെെനിനോട് ചേർന്ന് നിൽക്കാൻ സാധിക്കണം' സഞ്ജയ് മഞ്ജരേക്കർ പറഞ്ഞു.
Samayam MalayalamIPL 2026: പഞ്ചാബിന് 13, പിന്നാലെയുള്ള നാല് ടീമിന് 12; ഐപിഎൽ 2026 പ്ലേ ഓഫിലേക്ക് ആരൊക്കെ? ഇനിയുള്ള മത്സരങ്ങളിൽ തീപാറും
ഐപിഎല്ലിൽ മിന്നിത്തിളങ്ങുന്ന വെെഭവിന് വെെകാതെ ഇന്ത്യൻ ടീമിലേക്ക് വിളി ലഭിച്ചേക്കും. അയർലൻഡിനെതിരായ ഇന്ത്യയുടെ ടി20 പരമ്പരയിൽ വെെഭവും ടീമിലുണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം. എന്നാൽ വെെഭവിന്റെ മികവ് അടയാളപ്പെടുത്താൻ ടി20യിൽ മാത്രം മികവ് കാട്ടിയാൽ മതിയാകില്ല. ഏകദിനത്തിലും ടെസ്റ്റിലുമെല്ലാം തിളങ്ങാൻ സാധിക്കണം.

ഇത്രയും ചെറുപ്പത്തിൽ ടെസ്റ്റിലേക്കെത്തിയാൽ വെെഭവിന് തിളങ്ങാൻ സാധിക്കുമോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇതിനോടകം പല പ്രമുഖരും വെെഭവിനെ ടെസ്റ്റ് കളിപ്പിക്കണമെന്ന് അഭിപ്രായപ്പെടുന്നുണ്ട്. എന്നാൽ ടി20യിൽ തല്ലിത്തകർക്കുമ്പോഴും വെെഭവ് സാങ്കേതിക മികവുള്ള ബാറ്റ്സ്മാനാണെന്ന് പറയാനാവില്ല. മികച്ച യോർക്കറുകൾക്കെതിരേ താരം പതറിയേക്കും. ഇതിന്റെ തെളിവാണ് ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ കണ്ടത്.

IPL 2026: രോഹിത് വന്നു, മുംബെെ കിടിലൻ ജയവും നേടി; പണി കിട്ടുക ഹാർദിക്കിനോ? സൂര്യ നായകനായി തുടരണമെന്ന് ആരാധകർ

15 വയസ് മാത്രം പ്രായമുള്ള താരത്തിന് മികച്ച മെയ്വഴക്കമുണ്ട്. അതുപയോഗിച്ചാണ് താരം ഇത്രയും അനായാസമായി ഷോട്ടുകൾ കളിക്കുന്നത്. എന്നാൽ ടെസ്റ്റിൽ ബൗളിങ്ങിനെ തുണക്കുന്ന പിച്ചുകളിൽ കടന്നാക്രമണം നടക്കില്ല. പന്തിനനുസരിച്ച് കൃത്യമായി പദ്ധതികളോടെ കളിക്കാൻ സാധിക്കണം. ഇതിന് ഇപ്പോൾ വെെഭവിന് സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്.

സെന രാജ്യങ്ങളിൽ ഒരു താരം നടത്തുന്ന പ്രകടനമാണ് അവന്റെ മികവിനെ അടയാളപ്പെടുത്തുന്നത്. പേസിനെ തുണക്കുന്ന സെന രാജ്യങ്ങളിൽ കളിപ്പിക്കാനുള്ള പക്വത ഇപ്പോൾ വെെഭവിനുണ്ടെന്ന് പറയാനാവില്ല. എന്താവും ടീം മാനേജ്മെന്റിന്റേയും സെലക്ടർമാരുടേയും പദ്ധതികളെന്നാണ് കാത്തിരുന്ന് കണ്ടറിയേണ്ടത്.

വിഷ്ണു പ്രസാദ് എസ്

രചയിതാവിനെക്കുറിച്ച്വിഷ്ണു പ്രസാദ് എസ് സമയം മലയാളത്തിലെ ഡിജിറ്റൽ കണ്ടന്റ് പ്രൊഡ്യൂസർ ആണ് വിഷ്ണു പ്രസാദ് എസ്. മാസ് കമ്യൂണിക്കേഷനിൽ ബിരുദം നേടിയ വിഷ്ണു മം​ഗളം പത്രത്തിലൂടെയാണ് മാധ്യമ പ്രവർത്തനം ആരംഭിച്ചത്. തേജസ്, തത്സമയം, വൺ‌ ഇന്ത്യ മലയാളം എന്നിവടങ്ങളിലെല്ലാം സ്പോർട്സ് വിഭാ​ഗത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. 2025 ആ​ഗസ്റ്റ് 1മുതൽ സമയം മലയാളത്തിൽ സ്പോർട്സ് വാർത്തകളാണ് കെെകാര്യം ചെയ്യുന്നത്... കൂടുതൽ വായിക്കുക

Read Entire Article