Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam•24 Apr 2026, 11:03 p.m. IST
IPL 2026: വിരാട് കോഹ്ലിയുടെ തകർപ്പൻ ബാറ്റിങ് പ്രകടനമാണ് ഈ സീസണിൽ കാണാൻ സാധിക്കുന്നത്. ആദ്യ പന്തിൽത്തന്നെ പുറത്താകേണ്ടിയിരുന്ന കോഹ്ലി ശക്തമായ തിരിച്ചുവരവോടെ കത്തിക്കയറുകയായിരുന്നു
ഹൈലൈറ്റ്:
- ഓറഞ്ച് ക്യാപ്പ് തലയിലാക്കി കോഹ്ലി
- വിരാട് കോഹ്ലിക്ക് തകർപ്പൻ ഫിഫ്റ്റി
- ചരിത്ര റെക്കോഡിട്ട് വിരാട് കോഹ്ലി
വിരാട് കോഹ്ലി(ഫോട്ടോസ്- AP)വൈഭവ് കാത്തിരിക്കേണ്ടി വരും; റെക്കോഡുകൾ കടപുഴക്കി അഭിഷേക് ശർമയുടെ സെഞ്ച്വറി
ഇതോടൊപ്പം സിക്സറിലും ചരിത്ര നേട്ടം കോഹ്ലിയെ തേടിയെത്തി. ഐപിഎല്ലിൽ 300 സിക്സർ നേടുന്ന മൂന്നാമത്തെ താരമെന്ന നേട്ടത്തിലേക്കെത്താനും കോഹ്ലിക്ക് സാധിച്ചു. 357 സിക്സുകളോടെ ക്രിസ് ഗെയ്ലും 310 സിക്സുകളോടെ രോഹിത് ശർമയുമാണ് ആദ്യ രണ്ട് സ്ഥാനങ്ങളിലുള്ളത്. ഐപിഎല്ലിൽ 300 സിക്സും 800 ബൗണ്ടറികളും നേടിയ ഏക താരമാണ് കോഹ്ലി.
റാഷിദ് ഖാനെ സിക്സർ പറത്തിയാണ് വിരാട് കോഹ്ലി 300 സിക്സർ ക്ലബ്ബിൽ ഇടം നേടിയെടുത്തത്. ഭേദപ്പെട്ട സ്ട്രെെക്ക് റേറ്റിൽ കളിച്ച കോഹ്ലി 30 പന്തിലാണ് അർധ സെഞ്ചുറി നേടിയത്. ചിന്നസ്വാമിയിൽ ഒരിക്കൽക്കൂടി വിരാട് കോഹ്ലി തന്റെ ബാറ്റിങ് മികവ് തെളിയിച്ചിരിക്കുകയാണ്. റൺസ് പിന്തുടരുമ്പോൾ എപ്പോഴും വലിയ മികവ് കാട്ടുന്ന കോഹ്ലിയെ ഗോൾഡൻ ഡക്കാക്കാനുള്ള അവസരം നഷ്ടപ്പെടുത്തിയതിന് ഗുജറാത്ത് വലിയ വിലയാണ് നൽകേണ്ടി വന്നത്.
വിരാട് കോഹ്ലി ഇതിനോടകം ഇന്ത്യൻ ടി20 ടീമിൽ നിന്ന് വിരമിച്ചെങ്കിലും തകർപ്പൻ ബാറ്റിങ് പ്രകടനത്തോടെ ഐപിഎല്ലിൽ കസറുകയാണ്. സെഞ്ചുറിയിലേക്ക് പോകുമെന്ന് തോന്നിച്ച കോഹ്ലിയുടെ ഇന്നിങ്സിന് ജേസൻ ഹോൾഡറാണ് വിരാമമിട്ടത്. 44 പന്തിൽ 81 റൺസെടുത്ത കോഹ്ലി പ്ലേ ഡൗണായാണ് പുറത്തായത്. ഹോൾഡറിന്റെ സ്ലോ ബോളിലെ കോഹ്ലിയുടെ ഷോട്ട് പിഴച്ചപ്പോൾ എഡ്ജായി സ്റ്റംപിൽ പന്ത് കൊള്ളുകയായിരുന്നു.
എട്ട് ഫോറും നാല് സിക്സും ഉൾപ്പെടെ 184.09 സ്ട്രെെക്ക് റേറ്റിലായിരുന്നു കോഹ്ലിയുടെ പ്രകടനം. സെഞ്ചുറിയിലേക്ക് എത്താൻ സാധിക്കാത്തതിന്റെ കടുത്ത നിരാശ പങ്കുവെച്ചാണ് കോഹ്ലി കളം വിട്ടത്. ഡക്കിന് പുറത്താകേണ്ട കോഹ്ലിക്ക് ഗുജറാത്ത് പുതുജീവൻ നൽകിയത് ടീമിന്റെ കെെയിൽ നിന്ന് കളി കെെവിടാൻ കാരണമായി മാറിയെന്ന് തന്നെ പറയേണ്ടിയിരിക്കുന്നു,
IPL 2026: ആകാശ് അംബാനി കട്ടകലിപ്പിൽ, സിഎസ്കെ മത്സരം പൂർത്തിയാകുന്നതിന് മുമ്പ് സ്റ്റേഡിയം വിട്ടു; ഹാർദിക്കിന് പണി കിട്ടുമോ?
ഇത് അഞ്ചാം തവണയാണ് കോഹ്ലി ഐപിഎല്ലിൽ 80നും 100നും ഇടയിൽ പുറത്താകുന്നത്. ഗുജറാത്തിനെതിരായ പ്രകടനത്തോടെ റൺവേട്ടക്കാരിൽ തലപ്പത്തേക്കെത്താനും വിരാട് കോഹ്ലിക്ക് സാധിച്ചു. ഏഴ് ഇന്നിങ്സിൽ നിന്ന് 328 റൺസാണ് കോഹ്ലിയുടെ പേരിലുള്ളത്. 54.67 ശരാശരിയിലും 163.18 സ്ട്രെെക്ക് റേറ്റിലും കസറുന്ന കോഹ്ലി 36 ഫോറും 12 സിക്സും ഈ സീസണിൽ ഇതിനോടകം നേടിക്കഴിഞ്ഞു.
മത്സരത്തിൽ ആർസിബി ഗുജറാത്തിനെ അഞ്ച് വിക്കറ്റിനും തോൽപ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് 3 വിക്കറ്റിന് 205 റൺസെടുത്തപ്പോൾ മറുപടിക്കിറങ്ങിയ ആർസിബി 18.5 ഓവറിൽ 5 വിക്കറ്റിന് 206 റൺസെടുത്ത് വിജയം നേടി.
കോഹ്ലിയെക്കൂടാതെ ദേവ്ദത്ത് പടിക്കലും ആർസിബിക്കായി ഫിഫ്റ്റി നേടി. 27 പന്തിൽ 2 ഫോറും ആറ് സിക്സും ഉൾപ്പെടെ 55 റൺസാണ് ദേവ്ദത്ത് നേടിയത്. ക്രുണാൽ പാണ്ഡ്യ 12 പന്തിൽ 23 റൺസെടുത്ത് കാമിയോയിലൂടെ ആർസിബിയുടെ ജയം അനായാസമാക്കി.








English (US) ·