IPL 2026: തട്ടകത്തിൽ നാണംകെട്ട് ഡൽഹി, അനായാസം ജയിച്ച് കയറി കെകെആർ; അക്ഷറിനും സംഘത്തിനും പിഴച്ചതെവിടെ? കാരണങ്ങളിതാ

3 weeks ago 4

Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam9 May 2026, 7:04 americium IST

IPL 2026: ഡൽഹി ക്യാപിറ്റൽസിന്റെ പ്ലേ ഓഫ് പ്രതീക്ഷ ഏറെക്കുറെ അവസാനിച്ചിരിക്കുകയാണെന്ന് പറയാം. മികച്ച താരനിര ഡൽഹിക്കൊപ്പമുണ്ടെങ്കിലും ടി20 ശെെലിയിൽ കളിക്കാൻ ഇവരിൽ പലർക്കും സാധിക്കുന്നില്ല

ഹൈലൈറ്റ്:

  • അക്ഷർ പട്ടേലിനെതിരേ വലിയ വിമർശനം
  • കെകെആർ പ്ലേ ഓഫ് സാധ്യത നിലനിർത്തി
  • അക്ഷർ പട്ടേലിന് രൂക്ഷ വിമർശനം
dc vs kkrഡൽഹി vs കെകെആർ(ഫോട്ടോസ്- ANI)
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2026 സീസണിലെ 51ാം മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെ കൊൽക്കത്ത നെെറ്റ് റെെഡേഴ്സ് തോൽപ്പിച്ചിരിക്കുകയാണ്. ഡൽഹിയുടെ തട്ടകത്തിൽ എട്ട് വിക്കറ്റിന്റെ വമ്പൻ വിജയമാണ് കെകെആർ നേടിയിരിക്കുന്നത്. ആദ്യം ബാറ്റ് ചെയ്ത ഡൽഹി ക്യാപിറ്റൽസ് എട്ട് വിക്കറ്റിന് 142 റൺസെടുത്തപ്പോൾ മറുപടിക്കിറങ്ങിയ കെകെആർ 14.2 ഓവറിൽ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തിൽ വിജയലക്ഷ്യം മറികടന്നു. ഫിൻ അലൻ 47 പന്തിൽ 100 റൺസോടെ പുറത്താവാതെ നിന്നതാണ് കെകെആറിന് അനായാസ ജയം നേടിക്കൊടുത്തത്. ഈ തോൽവിയോടെ ഡൽഹി പ്ലേ ഓഫ് കാണില്ലെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. അതേ സമയം കെകെആർ നേരിയ പ്ലേ ഓഫ് പ്രതീക്ഷ നിലനിർത്തുകയും ചെയ്തു. സ്വന്തം തട്ടകത്തിലാണ് ഡൽഹി ഇത്തരമൊരു നാണംകെട്ട തോൽവി നേരിട്ടിരിക്കുന്നത്. എന്തുകൊണ്ടാണ് ഡൽഹി തോറ്റത്? കാരണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

ഐപിഎല്ലിന് പിന്നാലെ ടീം ഇന്ത്യയിൽ വൻ മാറ്റങ്ങൾ; ശ്രേയസ് അയ്യർ നായകസ്ഥാനത്തേക്ക്


ഒന്നാമത്തെ കാര്യം ഡൽഹിയുടെ പ്രധാന താരങ്ങളുടെ ബാറ്റിങ് പദ്ധതിയിലെ പാളിച്ചയാണ്. കെ എൽ രാഹുൽ, നിതീഷ് റാണ, സമീർ റിസ്വി, ട്രിസ്റ്റൻ സ്റ്റബ്സ് എന്നിവർക്ക് സ്ഥിരത കാട്ടാൻ സാധിക്കുന്നില്ല. പതും നിസങ്ക അർധ സെഞ്ചുറിയോടെ ഭേദപ്പെട്ട് നിന്നപ്പോൾ മറ്റെല്ലാ താരങ്ങളും നിരാശപ്പെടുത്തി. രാഹുലിൽ നിന്ന് ഡൽഹി വലിയ പ്രകടനം പ്രതീക്ഷിക്കുന്നുണ്ടെങ്കിലും ഇതിനൊത്ത് മുന്നിൽ നിന്ന് നയിക്കാൻ രാഹുലിന് സാധിക്കുന്നില്ല.

റൺവേട്ടക്കാരിൽ മൂന്നാം സ്ഥാനത്ത് രാഹുലുണ്ടെങ്കിലും വലിയ ഇംപാക്ട് സൃഷ്ടിക്കുന്നില്ലെന്നാണ് വസ്തുത. ഇത് ഡൽഹിയെ പിന്നോട്ടടിക്കുന്ന കാര്യമാണ്. പിച്ചിനെ കുറ്റം പറയാൻ ഡൽഹി താരങ്ങൾക്കാവില്ല. സ്വന്തം തട്ടകത്തിൽ ഇത്തരമൊരു പിച്ചൊരുക്കിയത് ഡൽഹി തന്നെയാണ്. സ്പിന്നിനെ തുണക്കുന്ന പിച്ചിൽ ഫിൻ അലൻ നടത്തിയ പ്രകടനത്തോടെ ബാറ്റിങ് ദുഷ്കരമാണെന്ന് പറയാനാവില്ല. 10 സിക്സും അഞ്ച് ഫോറും ഉൾപ്പെടെ 212.77 സ്ട്രെെക്ക് റേറ്റിലാണ് ഫിൻ അലൻ മിന്നിച്ചത്.
Samayam MalayalamIPL 2026: 22 പന്തിൽ 11, ഇതെന്ത് ബാറ്റിങ്? ഡൽഹി ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് മാറൂ, അക്ഷർ പട്ടേലിന് 'പൊങ്കാലയിട്ട് ' ആരാധകർ
ഇത്തരമൊരു പ്രകടനം സ്വന്തം തട്ടകത്തിൽ നടത്താൻ ഡൽഹിക്ക് ആളില്ലാതെ പോയി എന്നതാണ് പ്രശ്നം. ഡൽഹിയുടെ ടോപ് ഓഡർ കൂടുതൽ കരുത്തുകാട്ടേണ്ടത് അത്യാവശ്യമാണെന്ന് തന്നെ പറയാം. ഇത് സാധിക്കാത്തതാണ് ടീം കെകെആറിനെതിരേ തോൽക്കാനും കാരണമായത്.

ക്യാപ്റ്റനെന്ന നിലയിൽ അക്ഷർ പട്ടേൽ നിലവാരം കാട്ടാത്തതും പ്രശ്നമാണ്. കെകെആറിനെതിരേ പന്തുകൊണ്ട് ഭേദപ്പെട്ട് നിന്നെങ്കിലും ബാറ്റിങ്ങിൽ താരം തീർത്തും നിരാശപ്പെടുത്തി. 22 പന്തിൽ 11 റൺസാണ് അക്ഷർ‌ നേടിയത്. ജയിക്കണമെന്ന താൽപര്യത്തോടെയുള്ള പ്രകടനം ക്യാപ്റ്റനിൽ നിന്നുണ്ടാകുന്നില്ലെന്നതാണ് വസ്തുത. ഡൽഹി ആദ്യ മത്സരങ്ങളിൽ കാഴ്ചവെച്ച മികവ് ഇപ്പോൾ കാണാനാവുന്നില്ല.

IPL 2026: നേടിയത് 14 പന്തിൽ 23 റൺസ്, പക്ഷെ മറ്റാർക്കും നേടാനാവാത്ത റെക്കോഡിട്ട് കെ എൽ രാഹുൽ; ചരിത്രത്തിൽ ഇതാദ്യം

മത്സരത്തിന്റെ സാഹചര്യത്തിനനുസരിച്ച് കളിക്കാൻ ഡൽഹിയുടെ താരങ്ങൾക്ക് സാധിക്കുന്നില്ല. ഇത് ടീമിന്റെ പ്രകടനത്തെ പ്രതികൂലമായി ബാധിക്കുന്ന കാര്യമാണ്. എന്തായാലും ഡൽഹി ടീമിന്റെ നിലവിലെ പ്രകടനം നോക്കുമ്പോൾ ടീം പ്ലേ ഓഫിലേക്കെത്തിയിട്ടും വലിയ കാര്യമില്ലെന്ന് പറയാം. തട്ടകത്തിൽ പോലും നിലവാരം കാട്ടാൻ സാധിക്കാത്ത ഡൽഹിക്കെതിരേ ആരാധകരും വിമർശനം ഉയർത്തുകയാണ്.
വിഷ്ണു പ്രസാദ് എസ്

രചയിതാവിനെക്കുറിച്ച്വിഷ്ണു പ്രസാദ് എസ് സമയം മലയാളത്തിലെ ഡിജിറ്റൽ കണ്ടന്റ് പ്രൊഡ്യൂസർ ആണ് വിഷ്ണു പ്രസാദ് എസ്. മാസ് കമ്യൂണിക്കേഷനിൽ ബിരുദം നേടിയ വിഷ്ണു മം​ഗളം പത്രത്തിലൂടെയാണ് മാധ്യമ പ്രവർത്തനം ആരംഭിച്ചത്. തേജസ്, തത്സമയം, വൺ‌ ഇന്ത്യ മലയാളം എന്നിവടങ്ങളിലെല്ലാം സ്പോർട്സ് വിഭാ​ഗത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. 2025 ആ​ഗസ്റ്റ് 1മുതൽ സമയം മലയാളത്തിൽ സ്പോർട്സ് വാർത്തകളാണ് കെെകാര്യം ചെയ്യുന്നത്... കൂടുതൽ വായിക്കുക

Read Entire Article