IPL 2026: 'തല ഇറങ്ങുമോ'? ലഖ്നൗവിലേക്ക് സിഎസ്കെയ്ക്കൊപ്പം ധോണിയും; സർപ്രെെസ് നീക്കത്തിന് സാധ്യത, ആരാധകർ പ്രതീക്ഷയിൽ

2 weeks ago 6

Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam13 May 2026, 10:03 americium IST

MS Dhoni: ഇന്ത്യൻ പ്രീമിയർ ലീ​ഗിന്റെ 2026 സീസണിൽ ഇതുവരെ എംഎസ് ധോണി കളിച്ചിട്ടില്ല. പരിശീലനത്തിനടക്കം ഇറങ്ങിയെങ്കിലും പരിക്കിനെത്തുടർന്ന് അദ്ദേഹം കളിക്കാൻ ഇറങ്ങിയിരുന്നില്ല. ഇപ്പോഴിതാ നിർണ്ണായക നീക്കത്തിന് തയ്യാറെടുക്കുകയാണ്

ഹൈലൈറ്റ്:

  • സിഎസ്കെയ്ക്ക് പ്ലേ ഓഫ് പ്രതീക്ഷ സജീവം
  • എംഎസ് ധോണി സിഎസ്കെ ടീമിനൊപ്പം ലഖ്നൗവിലേക്ക്
  • സിഎസ്കെ നിലവിൽ അഞ്ചാം സ്ഥാനത്ത്
ms dhoniഎംഎസ് ധോണി
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2026 സീസണിലെ പ്ലേ ഓഫ് പോരാട്ടം കടുക്കുകയാണ്. ആരൊക്കെ ആദ്യ നാലിലേക്കെത്തുമെന്ന് ഇപ്പോഴും പ്രവചിക്കാനാവാത്ത അവസ്ഥയാണ്. അഞ്ച് തവണ ചാമ്പ്യന്മാരായ ചെന്നെെ സൂപ്പർ കിങ്സും ഇത്തവണ പ്ലേ ഓഫ് പ്രതീക്ഷ സജീവമാക്കിയാണ് മുന്നോട്ട് പോകുന്നത്. 11 മത്സരത്തിൽ നിന്ന് 12 പോയിന്റോടെ അഞ്ചാം സ്ഥാനത്തുള്ള സിഎസ്കെയ്ക്ക് ശേഷിക്കുന്ന മൂന്ന് മത്സരങ്ങളും വളരെ നിർണ്ണായകമാണ്.ഇത്തവണ സിഎസ്കെ മുന്നേറുമ്പോൾ ടീമിനൊപ്പം എംഎസ് ധോണി ഇല്ല എന്നതാണ് എടുത്തു പറയേണ്ടത്. പരിക്കിനെത്തുടർന്ന് സീസണിലെ ഒരു മത്സരം പോലും ധോണി കളിച്ചിരുന്നില്ല. ഇപ്പോഴിതാ ലഖ്നൗ സൂപ്പർ ജയ്ന്റ്സിനെതിരായ നിർണ്ണായക മത്സരത്തിൽ സിഎസ്കെ ടീമിനൊപ്പം ധോണി ലഖ്നൗവിലേക്ക് പോകുമെന്ന റിപ്പോർട്ടാണ് പുറത്തുവരുന്നത്. ക്രിക്ക്ബസാണ് ഇതു സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്.

തുടർച്ചയായ തോൽവികൾ; പഞ്ചാബ് കിങ്സിൻ്റെ പ്ലേ ഓഫ് സ്വപ്നങ്ങൾ തുലാസിൽ!


ധോണിക്ക് പരിക്കിനെത്തുടർന്ന് കളിക്കാനായില്ലെങ്കിലും ടീമിനൊപ്പമെങ്കിലും ധോണി എത്തണമെന്ന ആവശ്യം നേരത്തെ തന്നെ ആരാധകർ മുന്നോട്ടുവെച്ചതാണ്. എന്നാൽ അപ്പോഴൊന്നും ധോണി ടീമിനൊപ്പം വന്നിരുന്നില്ല. എന്നാൽ ഇപ്പോൾ നിർണ്ണായക സമയത്ത് സിഎസ്കെ ടീമിനായി ധോണി കളിക്കാനിറങ്ങുമോയെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.

ഇത്രയും മത്സരത്തിൽ നിന്ന് വിട്ടുനിന്ന ധോണി നിർ‌ണ്ണായക സമയത്ത് ടീമിനൊപ്പം ചേരാൻ തീരുമാനിച്ചതിന്റെ കാരണമാണ് ആരാധകർ തിരയുന്നത്. ലഖ്നൗവിനെതിരായ മത്സരം സിഎസ്കെയ്ക്ക് എന്ത് വിലകൊടുത്തും ജയിക്കേണ്ടതായുണ്ട്. അതുകൊണ്ടുതന്നെ ധോണി ഇപ്പോൾ ടീമിലേക്കെത്തുന്നത് എന്തിനാണെന്ന ചോദ്യമാണ് ഉയർന്ന് നിൽക്കുന്നത്.
Samayam MalayalamPBKS vs DC IPL 2026: ആദ്യ 7 മത്സരത്തിൽ തോൽവി അറിഞ്ഞില്ല, ഇപ്പോൾ 4 തുടർ തോൽവി; പഞ്ചാബ് പ്ലേ ഓഫ് കാണില്ലേ? ടീമിന് പിഴക്കുന്നത് എവിടെ?
സിഎസ്കെയ്ക്കായി ധോണി കളിക്കാൻ സാധ്യത കുറവാണെന്ന് തന്നെ പറയാം. ലഖ്നൗവിനെതിരേ സിഎസ്കെയെ തന്ത്രപരമായി സഹായിക്കാനാവും ധോണിയുടെ വരവ് എന്ന് പ്രതീക്ഷിക്കാം. ഇപ്പോൾ സിഎസ്കെ മികച്ച ഫോമിലാണ് കളിക്കുന്നത്. അവസാന മൂന്ന് മത്സരത്തിലും ജയിക്കാൻ സിഎസ്കെയ്ക്ക് സാധിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ധോണിയെ കളിപ്പിച്ച് വിജയ കൂട്ടുകെട്ട് പൊളിക്കാൻ സിഎസ്കെ തയ്യാറായേക്കില്ല.

ഇനി ധോണിയെ കളിപ്പിച്ചാലും ബാറ്റുകൊണ്ട് കാര്യമായ പ്രകടനം നടത്തുമെന്ന് കരുതാനാവില്ല. ധോണിയെ വിക്കറ്റ് കീപ്പറായി മാത്രം കളിപ്പിക്കുന്നതുകൊണ്ടും കാര്യമില്ല. കാരണം വിക്കറ്റിന് പിന്നിൽ ഇപ്പോൾ സഞ്ജു മികച്ച നിലയിൽ പോകുന്നതിനാൽ ഇനി ധോണിയെ പെട്ടെന്ന് കൊണ്ടുവരേണ്ട കാര്യവുമില്ല. അതുകൊണ്ടുതന്നെ ധോണി സിഎസ്കെ ടീമിനൊപ്പം ലഖ്നൗവിലേക്ക് വരുന്നത് കളിക്കാനാവില്ലെന്നുറപ്പാണ്.

Sanju Samson: നാലാം ക്ലാസിൽ പഠിക്കുമ്പോഴാണ് ആ സംഭവം, അന്ന് മുതൽ ധോണി ആരാധകൻ; പഴയ ഓർമ പങ്കുവെച്ച് സഞ്ജു സാംസൺ

ധോണി നേരത്തെ തന്നെ തന്ത്രം ഉപദേശിക്കാനും താരങ്ങൾക്ക് ആത്മവിശ്വാസം നൽകാനും ഡഗൗട്ടിലേക്ക് എത്താത്തിന്റെ കാരണം സിഎസ്കെ ബാറ്റിങ് കോച്ചായ മെെക്കൽ ഹസി പറഞ്ഞിരുന്നു. സിഎസ്കെ ടീമിന്റെ ഡഗൗട്ടിലേക്കും ഡ്രസിങ് റൂമിലേക്കും ധോണി എത്തിയാൽ എല്ലാവരുടേയും ശ്രദ്ധ ധോണിയിലേക്കായിരിക്കും. ഇത് മറ്റ് താരങ്ങൾക്ക് ബുദ്ധിമുട്ടാകും എന്ന് കരുതിയാണ് ധോണി വിട്ടുനിൽക്കുന്നത് എന്നതാണ് ഹസി പറഞ്ഞത്.

ഇപ്പോൾ ധോണി സിഎസ്കെയുടെ ഡഗൗട്ടിലേക്കെത്തിയാലും ഇതുതന്നെയാവും അവസ്ഥ. സഞ്ജു സാംസണും റുതുരാജ് ഗെയ്ക് വാദിനും പോലും ശ്രദ്ധ ലഭിക്കാത്ത അവസ്ഥ വരും. ക്യാമറക്കണ്ണുകളും ആരാധകരുടെ ആരവങ്ങളും ധോണിക്കായിരിക്കും. അതുകൊണ്ടുതന്നെ ധോണി വരുന്നത് സിഎസ്കെയെ എങ്ങനെ ബാധിക്കുമെന്നതാണ് കണ്ടറിയേണ്ടത്.

വിഷ്ണു പ്രസാദ് എസ്

രചയിതാവിനെക്കുറിച്ച്വിഷ്ണു പ്രസാദ് എസ് സമയം മലയാളത്തിലെ ഡിജിറ്റൽ കണ്ടന്റ് പ്രൊഡ്യൂസർ ആണ് വിഷ്ണു പ്രസാദ് എസ്. മാസ് കമ്യൂണിക്കേഷനിൽ ബിരുദം നേടിയ വിഷ്ണു മം​ഗളം പത്രത്തിലൂടെയാണ് മാധ്യമ പ്രവർത്തനം ആരംഭിച്ചത്. തേജസ്, തത്സമയം, വൺ‌ ഇന്ത്യ മലയാളം എന്നിവടങ്ങളിലെല്ലാം സ്പോർട്സ് വിഭാ​ഗത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. 2025 ആ​ഗസ്റ്റ് 1മുതൽ സമയം മലയാളത്തിൽ സ്പോർട്സ് വാർത്തകളാണ് കെെകാര്യം ചെയ്യുന്നത്... കൂടുതൽ വായിക്കുക

Read Entire Article