IPL 2026: തല്ലിക്കൂട്ടി ആർസിബി, ഹാട്രിക് തോൽവി നേരിട്ട് മുംബെെ ഇന്ത്യൻസ്; നിരാശപ്പെടുത്തി ഹാർദിക്കും സംഘവും

22 hours ago 1

ഹൈലൈറ്റ്:

  • മുംബെെയുടെ ബൗളിങ് നിര ദുർബലം
  • മുംബെെയുടെ ബാറ്റിങ് നിരക്കും മികവില്ല
  • ഹാട്രിക് തോൽവി ഏറ്റുവാങ്ങി മുംബെെ
rcb vs miആർസിബി vs മുംബെെ ഇന്ത്യൻസ്(ഫോട്ടോസ്- ANI)
ഇന്ത്യൻ പ്രീമിയർ ലീഗിലെ കരുത്തരുടെ പോരാട്ടത്തിൽ മുംബെെ ഇന്ത്യൻസിനെ തോൽപ്പിച്ച് റോയൽ ചലഞ്ചേഴ്സ് ബംഗളൂരു. 18 റൺസിനാണ് ആർസിബിയുടെ ജയം. ആദ്യം ബാറ്റ് ചെയ്ത ആർസിബി നാല് വിക്കറ്റിന് 240 റൺസെടുത്തപ്പോൾ മുംബെെക്ക് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 222 റൺസെടുക്കാനെ സാധിച്ചുള്ളൂ. മുംബെെയുടെ മോശം ബൗളിങ് പ്രകടനമാണ് തിരിച്ചടിയായത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനെത്തിയ റോയൽ ചലഞ്ചേഴ്സ് ബംഗളൂരു തുടക്കം മുതൽ ബാറ്റിങ് വെടിക്കെട്ടാണ് കാഴ്ചവെച്ചത്. വിരാട് കോഹ്ലിയും ഫിൽ സാൾ‌ട്ടും ചേർന്ന് ഒന്നാം വിക്കറ്റിൽ 120 റൺസാണ് സൃഷ്ടിച്ചത്. വിരാട് കോഹ്ലി വിക്കറ്റ് കാത്ത് കളിച്ചപ്പോൾ സാൾട്ട് റൺസുയർ‌ത്തി. മുംബെെയുടെ പേരുകേട്ട ബൗളർമാരെല്ലാം തല്ലുവാങ്ങിയപ്പോൾ പവർപ്ലേയിൽ വിക്കറ്റ് പോവാതെ 71 റൺസാണ് ആർസിബി നേടിയത്.

ഐപിഎല്ലിൽ വെടിക്കെട്ട്; 15കാരൻ വൈഭവ് സൂര്യവംശി ഇന്ത്യൻ ടെസ്റ്റ് ടീമിലേക്ക്?



തല്ലിത്തകർത്ത സാൾട്ട് 36 പന്തിൽ 78 റൺസെടുത്ത് ആദ്യം പുറത്തായി. ആറ് വീതം സിക്സും ഫോറും ഉൾപ്പെടെ 216.66 സ്ട്രെെക്ക് റേറ്റിൽ മിന്നിച്ച ഫിൽ സാൾട്ടിനെ പുറത്താക്കി ശാർദ്ദുൽ ഠാക്കൂറാണ് കൂട്ടുകെട്ട് പൊളിച്ചത്. മൂന്നാമനായി ക്രീസിലെത്തിയ രജത് പാട്ടീധാർ ആദ്യ പന്ത് മുതൽ ആക്രമണം അഴിച്ചുവിട്ടു. മായങ്ക് മാർക്കണ്ഡെയെ ഹാട്രിക് സിക്സുകൾ പറത്തിയ പാട്ടീധാർ 17 പന്തിൽ അർധ സെഞ്ചുറി നേടി.

20 പന്തിൽ നാല് ഫോറും അഞ്ച് സിക്സും ഉൾപ്പെടെ 53 റൺസെടുത്ത പാട്ടീധാറിനെ മിച്ചൽ സാൻ്റനർ പുറത്താക്കി. ഒരുവശത്ത് നങ്കൂരമിട്ട് കളിച്ച വിരാട് കോഹ്ലി 38 പന്തിൽ 50 റൺസെടുത്താണ് മടങ്ങിയത്. അഞ്ച് ഫോറും ഒരു സിക്സും ഉൾപ്പെടെ നേടി മുന്നോട്ട് പോയ കോഹ്ലിയെ ഹാർദിക് പാണ്ഡ്യയാണ് മടക്കിയത്. ജിതേഷ് ശർമക്ക് വലിയൊരു ഇംപാക്ട് സൃഷ്ടിക്കാനായില്ല.

Samayam MalayalamIPL 2026: തിരുമ്പി വന്തിട്ടെ... സഞ്ജു സാംസണ് സെഞ്ചുറി, ഐപിഎല്ലിൽ ഇത് നാലാം തവണ; മറ്റാർക്കുമില്ലാത്ത ചരിത്ര റെക്കോ‍‍ഡും


9 പന്ത് നേരിട്ട് 10 റൺസ് നേടിയ ജിതേഷിനെ ട്രന്റ് ബോൾട്ട് വിക്കറ്റിന് മുന്നിൽ കുടുക്കി. ടിം ഡേവിഡ് കാമിയോ കാഴ്ചവെച്ചു. 16 പന്തിൽ 2 ഫോറും മൂന്ന് സിക്സും ഉൾപ്പെടെ 34 റൺസോടെ ഡേവിഡ് പുറത്താവാതെ നിന്നു. റൊമാരിയോ ഷെഫേർഡ് രണ്ട് റൺസെടുത്ത് പുറത്താവാതെ നിന്നു.

ഇതോടെ 20 ഓവറിൽ നാല് വിക്കറ്റിന് 240 എന്ന കൂറ്റൻ സ്കോറിലേക്കെത്താൻ ആർസിബിക്കായി. മുംബെെക്കായി ട്രന്റ് ബോൾട്ട്, ഹാർദിക് പാണ്ഡ്യ , മിച്ചൽ സാന്റ്നർ, ശാർദ്ദുൽ ഠാക്കൂർ എന്നിവർ ഓരോ വിക്കറ്റുകൾ വീഴ്ത്തി. മുംബെെ ബൗളർമാരിൽ ആർക്കും മികച്ച ഇക്കോണമിയിൽ പന്തെറിയാൻ സാധിച്ചില്ലെന്നതാണ് നിരാശപ്പെടുത്തുന്നത്.

IPL 2026: സഞ്ജു പോയതോടെ രാജസ്ഥാൻ സെറ്റായി, ഇതാണ് അവരുടെ ബെസ്റ്റ് ടോപ് ത്രീ; കാരണം ചൂണ്ടിക്കാട്ടി സെെമൺ ഡൂൾ

മറുപടിക്കിറങ്ങിയ മുംബെെ ഇന്ത്യൻസിന് ഭേദപ്പെട്ട തുടക്കമാണ് ലഭിച്ചത്. എന്നാൽ നന്നായി പോകവെ രോഹിത് ശർമക്ക് പരിക്കേറ്റു. 13 പന്തിൽ 2 ഫോറും 1 സിക്സും ഉൾപ്പെടെ 19 റൺസെടുത്ത രോഹിത് റിട്ടേർഡ് ഹർട്ടായതോടെ മുംബെെയുടെ താളം തെറ്റി. റിയാൻ റിക്കിൽറ്റനെ (22 പന്തിൽ 37) സുയാഷ് ശർമ പുറത്താക്കി. മൂന്ന് വീതം സിക്സും ഫോറുമാണ് റിക്കിൽട്ടൻ നേടിയത്. തിലക് വർമ മോശം ഫോമിൽ തുടരുകയാണ്. ഒരു റൺസ് മാത്രമാണ് തിലകിന് നേടാനായത്. സുയാഷ് ശർമയാണ് ഒരേ ഓവറിൽ റിക്കിൽട്ടനേയും തിലകിനേയും പുറത്താക്കിയത്.

സൂര്യകുമാർ യാദവ് പ്രതീക്ഷ നൽകിയെങ്കിലും പ്രതീക്ഷിച്ച പ്രകടനം നടത്തിയില്ല. 22 പന്തിൽ 33 റൺസാണ് സൂര്യക്ക് നേടാനായത്. അഞ്ച് ബൗണ്ടറി നേടിയ സൂര്യയെ ക്രുണാൽ പാണ്ഡ്യയാണ് പുറത്താക്കിയത്. ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ 6 ഫോറും 1 സിക്സും ഉൾപ്പെടെ 40 റൺസെടുത്താണ് മടങ്ങിയത്. ജേക്കബ് ഡഫിക്കാണ് വിക്കറ്റ്. നമാൻ ദിർ ഒരു റൺസെടുത്തും പുറത്തായതോടെ മുംബെെ തോൽവി ഉറപ്പിച്ചു.

ഷെർഫെയ്ൻ റൂതർഫോർഡ് 31 പന്തിൽ 1 ഫോറും 9 സിക്സും ഉൾപ്പെടെ 71 റൺസോടെ പുറത്താവാതെ നിന്നെങ്കിൽ മുംബെെയെ വിജയത്തിലേക്കെത്തിക്കാനായില്ല. മിച്ചൽ സാന്റ്നർ എട്ട് റൺസോടെ ക്രീസിൽ തുടർന്നു. അഞ്ച് വിക്കറ്റിന് 222 റൺസാണ് മുംബെെ നേടിയത്. ആർസിബിയുടെ സ്പിന്നർമാരുടെ മികവാണ് എടുത്തു പറയേണ്ടത്.

വിഷ്ണു പ്രസാദ് എസ്

രചയിതാവിനെക്കുറിച്ച്വിഷ്ണു പ്രസാദ് എസ് സമയം മലയാളത്തിലെ ഡിജിറ്റൽ കണ്ടന്റ് പ്രൊഡ്യൂസർ ആണ് വിഷ്ണു പ്രസാദ് എസ്. മാസ് കമ്യൂണിക്കേഷനിൽ ബിരുദം നേടിയ വിഷ്ണു മം​ഗളം പത്രത്തിലൂടെയാണ് മാധ്യമ പ്രവർത്തനം ആരംഭിച്ചത്. തേജസ്, തത്സമയം, വൺ‌ ഇന്ത്യ മലയാളം എന്നിവടങ്ങളിലെല്ലാം സ്പോർട്സ് വിഭാ​ഗത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. 2025 ആ​ഗസ്റ്റ് 1മുതൽ സമയം മലയാളത്തിൽ സ്പോർട്സ് വാർത്തകളാണ് കെെകാര്യം ചെയ്യുന്നത്... കൂടുതൽ വായിക്കുക

Read Entire Article