ഹൈലൈറ്റ്:
- സഞ്ജു സാംസണ് സെഞ്ചുറി
- മികവ് കാട്ടി അക്കീലും നൂർ അഹമ്മദും
- മുംബെെ ബാറ്റിങ് നിര ദുരന്തമായി
സഞ്ജു സാംസൺ, അക്കീൽ ഹൊസീൻ, മുംബെെ vs സിഎസ്കെ(ഫോട്ടോസ്- AP)വൈഭവ് കാത്തിരിക്കേണ്ടി വരും; റെക്കോഡുകൾ കടപുഴക്കി അഭിഷേക് ശർമയുടെ സെഞ്ച്വറി
എട്ട് പന്തിൽ 14 റൺസെടുത്ത സർഫറാസിനെ മിച്ചൽ സാന്റ്നർ ക്ലീൻബൗൾഡാക്കി. ശിവം ദുബെക്കും പ്രതീക്ഷിച്ച പ്രകടനം നടത്താനായില്ല. സീനിയർ താരമായ ദുബെ എട്ട് പന്തിൽ അഞ്ച് റൺസെടുത്താണ് പുറത്തായത്. ഒരുവശത്ത് വിക്കറ്റ് വീണപ്പോഴും സഞ്ജു സാംസൺ പൊരുതിനിന്നു. ഡെവാൾഡ് ബ്രെവിസ് അതിവേഗം റൺസുയർത്താനാണ് ശ്രമിച്ചത്.
11 പന്ത് നേരിട്ട് ഒരു ഫോറും രണ്ട് സിക്സും പറത്തിയ ബ്രെവിസിനെ അശ്വനി കുമാറാണ് മടക്കിയത്. യുവതാരം കാർത്തിക് ശർമക്കും വലിയൊരു ഇംപാക്ട് സൃഷ്ടിക്കാനായില്ല. മികവ് കാട്ടാൻ ലഭിച്ച സുവർണ്ണാവസരം യുവതാരം നഷ്ടമാക്കി. 19 പന്ത് നേരിട്ട് രണ്ട് സിക്സർ ഉൾപ്പെടെ 18 റൺസാണ് കാർത്തികിന്റെ സമ്പാദ്യം. ജാമി ഓവർട്ടൻ ചെറിയൊരു കാമിയോക്ക് ശേഷം കളം വിട്ടു.
ഏഴ് പന്തിൽ രണ്ട് ഫോറും ഒരു സിക്സും ഉൾപ്പെടെ 17 റൺസാണ് ഓവർട്ടൻ നേടിയത്. കരുതലോടെ കളിച്ച സഞ്ജു ഒരുവശത്ത് റൺറേറ്റ് താഴോട്ട് പോകാതെ നോക്കി. ഒടുവിൽ അവസാന പന്തിൽ സഞ്ജു സാംസൺ സെഞ്ചുറിയിലേക്കെത്തി. 54 പന്തിൽ 10 ഫോറും ആറ് സിക്സും ഉൾപ്പെടെ 101 റൺസോടെ സഞ്ജു പുറത്താവാതെ നിന്നു. 187.04 സ്ട്രെെക്ക് റേറ്റിലാണ് സഞ്ജു കത്തിക്കയറിയത്. അക്കീൽ ഹൊസീൻ രണ്ട് റൺസെടുത്തും ക്രീസിൽ തുടർന്നു. ഇതോടെ ആറ് വിക്കറ്റിന് 207 എന്ന മികച്ച സ്കോറിലേക്കെത്താനും സിഎസ്കെയ്ക്ക് സാധിച്ചു.
തട്ടകത്തിൽ വമ്പൻ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ മുംബെെക്ക് തുടക്കത്തിലേ പിഴച്ചു. യുവ ഓപ്പണർ ഡാനിഷ് മലേവർ ഗോൾഡൻ ഡക്കായി. അക്കീൽ ഹൊസീനാണ് വിക്കറ്റ്. ക്വിന്റൻ ഡീകോക്ക് 10 പന്തിൽ ഏഴ് റൺസെടുത്ത് പുറത്തായപ്പോൾ നമാൻ ധിർ മൂന്ന് പന്ത് നേരിട്ട് ഡക്കിന് മടങ്ങി. ഇതോടെ 11 റൺസിന് മൂന്ന് വിക്കറ്റ് എന്ന നിലയിലേക്ക് മുംബെെയുടെ ടോപ് ഓഡർ തകർന്നു. പവർപ്ലേയിൽ വെറും 29 റൺസാണ് മുംബെെക്ക് നേടാനായത്.
IPL 2026: ഒറ്റക്ക് പൊരുതുന്ന സഞ്ജു, റുതുരാജും ദുബെയും വീണ്ടും ഫ്ളോപ്പ്; ഏഴ് മത്സരത്തിലും മികവില്ല, നിരാശപ്പെടുത്തി ഈ കണക്ക്
തിലക് വർമയും സൂര്യകുമാർ യാദവും മുംബെെക്കായി അൽപ്പനേരം പൊരുതിയെങ്കിലും മികച്ച സ്ട്രെെക്ക് റേറ്റിൽ കളിക്കാനായില്ല. 29 പന്തിൽ അഞ്ച് ഫോറടക്കം 37 റൺസെടുത്ത തിലകിനെ അക്കീൽ ഹൊസീൻ ക്ലീൻബൗൾഡാക്കി. ഹാർദിക്കിനെ ഒരു റൺസിൽ നൂർ അഹമ്മദ് പുറത്താക്കി. ഷെർഫെയ്ൻ റൂതർഫോർഡിനെ നൂർ ഗോൾഡൻ ഡക്കാക്കി.
30 പന്തിൽ അഞ്ച് ഫോറടക്കം 36 റൺസെടുത്ത സൂര്യകുമാർ യാദവിനെയും അക്കീൽ ഹൊസീൻ മടക്കിയതോടെ മുംബെെയുടെ തോൽവി ഉറപ്പിച്ചു. 15 പന്തിൽ ഏഴ് റൺസെടുത്ത് കൃഷ് ഭഗതും പുറത്തായി. ശാർദ്ദുൽ ഠാക്കൂറിന് ആറ് റൺസാണ് നേടാനായത്.
ജസ്പ്രീത് ബുംറ (2) അവസാനക്കാരനായി മടങ്ങിയതോടെ മുംബെെയുടെ പോരാട്ടം 19 ഓവറിൽ 104 റൺസിൽ അവസാനിച്ചു. സിഎസ്കെയ്ക്കായി അക്കീൽ ഹൊസീൻ നാലും നൂർ അഹമ്മദ് രണ്ട് വിക്കറ്റും നേടി. മുകേഷ് ചൗധരി, അൻഷുൽ കാംബോജ്, ജാമി ഓവർട്ടൻ, ഗുർജപ്നീത് സിങ് എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.









English (US) ·