Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam•30 Mar 2026, 10:42 p.m. IST
IPL 2026: രാജസ്ഥാൻ റോയൽസിനെതിരേ സഞ്ജു സാംസൺ ഉൾപ്പെടുന്ന സിഎസ്കെയുടെ വിജയമാണ് കൂടുതൽ ആരാധകരും പ്രതീക്ഷിച്ചത്. എന്നാൽ രാജസ്ഥാന്റെ സർവാധിപത്യ ജയമാണ് ആരാധകർക്ക് കാണാനായത്
ഹൈലൈറ്റ്:
- രാജസ്ഥാനായി കസറി വെെഭവ് സൂര്യവംശി
- സഞ്ജു സാംസണ് തിളങ്ങാനായില്ല
- രാജസ്ഥാൻ റോയൽസിന് വിജയത്തുടക്കം
വെെഭവ് സൂര്യവംശി, യശ്വസി ജയ്സ്വാൾ(ഫോട്ടോസ്- AP)ക്ലാസൻ്റെ പുറത്താകലിൽ സംശയം ശക്തമാക്കി വീഡിയോ ദൃശ്യങ്ങൾ പുറത്ത്
സഞ്ജുവിന് പിന്നാലെ ക്യാപ്റ്റൻ റുതുരാജ് ഗെയ്ക് വാദും മടങ്ങി. 11 പന്തിൽ 1 ഫോറടക്കം വെറും 6 റൺസാണ് റുതുരാജ് നേടിയത്. സഞ്ജുവിനെ നാന്ദ്രെ ബർഗർ ക്ലീൻബൗൾഡാക്കിയപ്പോൾ റുതുരാജിനെ ജോഫ്രാ ആർച്ചറും ബൗൾഡാക്കി. മൂന്നാം നമ്പറിലേക്കെത്തിയ ആയുഷ് മാത്രെക്ക് കാര്യമായൊന്നും ചെയ്യാനായില്ല. ഗോൾഡൻ ഡക്കായാണ് താരം പുറത്തായത്.
മാത്യു ഷോർട്ടിൽ പ്രതീക്ഷവെച്ചെങ്കിലും താരവും നിരാശപ്പെടുത്തി. ഏഴ് പന്തിൽ 2 റൺസാണ് ഷോർട്ടിന് നേടാനായത്. സർഫറാസ് ഖാൻ വലിയ ഷോട്ടുകളോടെയാണ് തുടങ്ങിയത്. 12 പന്തിൽ 2 ഫോറും 1 സിക്സും ഉൾപ്പെടെ 17 റൺസാണ് സർഫറാസിന് നേടാനായത്. രവീന്ദ്ര ജഡേജ സർഫറാസിനെ വിക്കറ്റിന് മുന്നിൽ കുടുക്കി. ശിവം ദുബെ സിക്സറോടെയാണ് തുടങ്ങിയത്.
എന്നാൽ അണയാൻ പോകുന്ന തീയായിരുന്നു ഇത്. നാല് പന്തിൽ ആറ് റൺസെടുത്ത ദുബെയെ ജഡേജയാണ് പുറത്താക്കിയത്. യുവതാരം കാർത്തിക് ശർമ 15 പന്തിൽ 18 റൺസാണ് നേടിയത്. നൂർ അഹമ്മദ് ഒമ്പത് പന്ത് നേരിട്ട് 1 റൺസിൽ പുറത്തായി. മാറ്റ് ഹെൻ റിയെ (5) രവി ബിഷ്നോയ് റിട്ടേൺ ക്യാച്ചിലൂടെ പുറത്താക്കി. 100നുള്ളിൽ സിഎസ്കെ ഒതുങ്ങുമെന്ന് തോന്നിച്ചെങ്കിലും ജാമി ഓവർട്ടന്റെ ബാറ്റിങ് ടീമിനെ ഭേദപ്പെട്ട വലിയ നാണക്കേടിൽ നിന്ന് രക്ഷിച്ചു.
36 പന്തിൽ രണ്ട് വീതം സിക്സും ഫോറും ഉൾപ്പെടെ 43 റൺസെടുത്ത ഓവർട്ടൻ റണ്ണൗട്ടായാണ് പുറത്തായത്. അൻഷുൽ കാംബോജ് 7 റൺസെടുത്ത് പുറത്താവാതെ നിന്നു. ഇതോടെ 19.4 ഓവറിൽ 127 റൺസിൽ സിഎസ്കെ ഓൾഔട്ടായി. രാജസ്ഥാനായി രവീന്ദ്ര ജഡേജ, ജോഫ്രാ ആർച്ചർ, നാന്ദ്രെ ബർഗർ എന്നിവർ രണ്ട് വിക്കറ്റ് വീതവും ബ്രിജേഷ് ശർമ, സന്ദീപ് ശർമ, രവി ബിഷ്നോയ് എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.
IPL 2026: കെകെആറിനെ പഞ്ഞിക്കിട്ട് രോഹിത് ശർമ, സിക്സറിൽ മറ്റൊരു ഏഷ്യക്കാരനുമില്ലാത്ത നേട്ടം; ഫിഫ്റ്റിയിലും ചരിത്ര റെക്കോഡ്
മറുപടിക്കിറങ്ങിയ രാജസ്ഥാന് ഗംഭീര തുടക്കമാണ് ലഭിച്ചത്. യശ്വസി ജയ്സ്വാൾ ആംഗർ റോളിൽ കളിച്ചപ്പോൾ വെെഭവ് സൂര്യവംശി തല്ലിത്തകർത്തു. 15 പന്തിൽ അർധ സെഞ്ചുറി നേടിയ വെെഭവ് 17 പന്തിൽ 4 ഫോറും 5 സിക്സും ഉൾപ്പെടെ 52 റൺസെടുത്താണ് പുറത്തായത്. 77 റൺസിന്റെ ഒന്നാം വിക്കറ്റ് കൂട്ടുകെട്ട് സൃഷ്ടിക്കാനും വെെഭവിന് സാധിച്ചു. മൂന്നാം നമ്പറിലിറങ്ങിയ ദ്രുവ് ജുറേലിന് വലിയ സ്കോർ നേടാനായില്ല. 9 പന്തിൽ 18 റൺസാണ് ജുറേലിന് നേടാനായത്.
ജയ്സ്വാൾ 36 പന്തിൽ 3 ഫോറും 1 സിക്സും ഉൾപ്പെടെ 38 റൺസോടെയും ക്യാപ്റ്റൻ റിയാൻ പരാഗ് 11 പന്തിൽ 14 റൺസോടെയും പുറത്താവാതെ നിന്നു. അഞ്ച് തവണ ചാമ്പ്യന്മാരായ സിഎസ്കെയെ നിഷ്പ്രഭമാക്കുന്ന പ്രകടനമാണ് രാജസ്ഥാൻ കാഴ്ചവെച്ചത്.









English (US) ·