IPL 2026: തീയായി ഭുവി, സൂര്യകുമാറിനെ ​ഗോൾഡൻ ഡക്കാക്കി; രോഹിത്തും റിക്കിൽറ്റനും വീണു; ഭുവനേശ്വറിനെ ഇന്ത്യ തിരികെ വിളിക്കുമോ?

3 weeks ago 5

Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam10 May 2026, 8:41 p.m. IST

IPL 2026: ഐപിഎൽ 2026ൽ ആർസിബിക്കായി തകർപ്പൻ പ്രകടനമാണ് സീനിയർ പേസറായ ഭുവനേശ്വർ കുമാർ കാഴ്ചവെക്കുന്നത്. പവർപ്ലേയിൽ വലിയ ഇംപാക്ട് സൃഷ്ടിക്കുന്ന ഭുവനേശ്വർ വിക്കറ്റ് വേട്ടക്കാരിൽ തലപ്പത്താണ്

ഹൈലൈറ്റ്:

  • സൂര്യകുമാർ മോശം ഫോമിൽ തുടരുന്നു
  • ഭുവനേശ്വർ കുമാർ 20 വിക്കറ്റ് പൂർത്തിയാക്കി
  • മുംബെെയുടെ ടോപ് ഓഡർ തകർന്നു

suryakumar yadav, rohit sharma, bhuvneshwar kumarസൂര്യകുമാർ യാദവ്, രോഹിത് ശർമ, ഭുവനേശ്വർ കുമാർ (Photo: AP, ANI)(ഫോട്ടോസ്- AP)
ഇന്ത്യൻ‌ പ്രീമിയർ ലീഗിന്റെ 2026 സീസണിലെ 54ാം മത്സരത്തിൽ മുംബെെ ഇന്ത്യൻസിനെതിരേ തകർപ്പൻ ബൗളിങ് പ്രകടനവുമായി ഭുവനേശ്വർ കുമാർ . ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനെത്തിയ മുംബെെയുടെ ടോപ് ഓഡറിനെ വിറപ്പിക്കുന്ന ബൗളിങ് പ്രകടനമാണ് ആർസിബിയുടെ സീനിയർ പേസറായ ഭുവനേശ്വർ കുമാർ കാഴ്ചവെച്ചത്. മികച്ച ഫോമിലുള്ള മുംബെെ ഓപ്പണർ റയാൻ റിക്കിൽറ്റനെയാണ് ഭുവനേശ്വർ ആദ്യം വീഴ്ത്തിയത്.നാല് പന്തിൽ രണ്ട് റൺസെടുത്ത റയാനെ ഭുവി രജത് പാട്ടീധാറിന്റെ കെെകളിലെത്തിച്ചു. സീനിയർ താരമായ രോഹിത് ശർ‌മ മികച്ച ഷോട്ടുകളോടെയാണ് തുടങ്ങിയത്. 10 പന്തിൽ 22 റൺസെടുത്ത രോഹിത്തിനേയും ഭുവനേശ്വർ കുമാർ പുറത്താക്കി. രണ്ട് വീതം സിക്സും ഫോറും ഉൾപ്പെടെ 220 സ്ട്രെെക്ക് റേറ്റിൽ കളിച്ച രോഹിത്തിനെ ഔട്ട് സ്വിങ്ങറിലാണ് ഭുവി പൂട്ടിയത്. എ‍ഡ്ജായപ്പോൾ വിക്കറ്റ് കീപ്പർ ജിതേഷ് ശർമയുടെ കിടിലൻ ക്യാച്ചിൽ രോഹിത് മടങ്ങുകയായിരുന്നു.

ക്യാപ്റ്റൻ സ്ഥാനത്തേക്കുള്ള മത്സരത്തിൽ ശ്രേയസിന് വെല്ലുവിളിയായി സഞ്ജു


ഹാർദിക് പാണ്ഡ്യയുടെ അഭാവത്തിൽ ക്യാപ്റ്റനായി ഇറങ്ങിയ സൂര്യകുമാർ യാദവ് സീസണിലെ മോശം പ്രകടനം തുടരുകയാണ്. രോഹിത് പുറത്തായതോടെ നാലാമനായി ക്രീസിലെത്തിയ സൂര്യകുമാർ ഗോൾഡൻ ഡക്കായാണ് മടങ്ങിയത്. സൂര്യകുമാർ എത്തിയപ്പോൾ സ്ലിപ്പിൽ ഫീൽഡിട്ട ആർസിബി ക്യാപ്റ്റൻ രജത് പാട്ടീധാറിന്റെ പദ്ധതി വിജയിച്ചു. ആദ്യ പന്തിൽത്തന്നെ എഡ്ജായ സൂര്യകുമാറിനെ സ്ലിപ്പിൽ വിരാട് കോഹ്ലി ക്യാച്ചിലൂടെ പുറത്താക്കുകയായിരുന്നു.

മൂന്ന് ഓവറിൽ 17 റൺസ് മാത്രം വിട്ടുകൊടുത്താണ് ഭുവനേശ്വർ മൂന്ന് വിക്കറ്റ് പ്രകടനം നടത്തിയത്. ഇതോടെ ഈ സീസണിൽ 20 വിക്കറ്റുമായി വിക്കറ്റ് വേട്ടക്കാരിൽ തലപ്പത്തേക്കെത്താനും ഭുവനേശ്വറിനായി. ഇന്ത്യക്ക് വേണ്ടാത്ത ഭുവി ആർസിബിക്കൊപ്പം തകർത്ത് കളിച്ച് ദേശീയ ടീമിലേക്ക് തിരിച്ചുവരവ് പ്രതീക്ഷിക്കുകയാണ്. എന്നാൽ ഏറെ നാളുകളായി ഇന്ത്യൻ ടീമിന് പുറത്തുള്ള ഭുവിയെ ഇനി ഇന്ത്യ പരിഗണിക്കാൻ സാധ്യതയില്ലെന്ന് തന്നെ പറയാം.
Samayam MalayalamIPL 2026: 13 പന്തിൽ ഫിഫ്റ്റി, ഉർവിലിന്റെ വെടിക്കെട്ട് വെറുതെയായില്ല; ലഖൗനാവിനെ പൂട്ടി സിഎസ്കെ, പ്ലേ ഓഫ് പ്രതീക്ഷ സജീവം
ഇത് നാലാം തവണയാണ് ഭുവി ഒരു ഐപിഎൽ സീസണിൽ 20ലധികം വിക്കറ്റ് നേടുന്നത്. 2014, 2016, 2017 സീസണുകളിലാണ് ഇതിന് മുമ്പ് ഭുവിക്ക് ഈ നേട്ടത്തിലേക്കെത്താനായത്. അഞ്ച് തവണ ഈ നേട്ടത്തിലെത്തിയ യുസ് വേന്ദ്ര ചഹാലാണ് ഈ റെക്കോഡിൽ തലപ്പത്തുള്ളത്. ലസിത് മലിംഗ, ജസ്പ്രീത് ബുംറ എന്നിവർ നാല് തവണ ഈ നേട്ടത്തിലേക്കെത്തിയ താരങ്ങളാണ്.

മുംബെെ ഇന്ത്യൻസിനെ സംബന്ധിച്ച് ആർസിബിക്കെതിരായ മത്സരം നിർണ്ണായകമാണ്. ഇന്ന് തോറ്റാൽ മുംബെെ ഔദ്യോഗികമായി പ്ലേ ഓഫ് കാണാതെ പുറത്താവും. അഞ്ച് തവണ ചാമ്പ്യന്മാരായ മുംബെെയെ ഇത്തവണ ചതിക്കുന്നത് സീനിയർ താരങ്ങളാണ്. സൂര്യകുമാർ യാദവ് തീർത്തും നിരാശപ്പെടുത്തിയപ്പോൾ ഹാർദിക് പാണ്ഡ്യക്കും കാര്യമായ പ്രകടനം പുറത്തെടുക്കാനായിട്ടില്ല.

IPL 2026: ഋഷഭിന്റെ ഉപദേശം, പിന്നാലെ സ‍ഞ്ജുവിനെ ക്ലീൻബൗൾഡാക്കി ദിഘ് വേഷ് റാത്തി; പയറ്റിയ തന്ത്രം ഇതായിരുന്നു

ബൗളിങ് നിരയിലെ വിശ്വസ്തനായ ജസ്പ്രീത് ബുംറക്കും ഇത്തവണ കാര്യമായൊന്നും ചെയ്യാനാവാതെ പോയത് മുംബെെയെ പ്രതികൂലമായി ബാധിച്ചു. ട്രന്റ് ബോൾട്ട്, ദീപക് ചഹാർ എന്നിവരും ഫ്ളോപ്പായിരുന്നു. എന്തായാലും വരുന്ന സീസണിൽ വലിയ പൊളിച്ചെഴുത്ത് മുംബെെയിലുണ്ടാവുമെന്നുറപ്പാണ്.

വിഷ്ണു പ്രസാദ് എസ്

രചയിതാവിനെക്കുറിച്ച്വിഷ്ണു പ്രസാദ് എസ് സമയം മലയാളത്തിലെ ഡിജിറ്റൽ കണ്ടന്റ് പ്രൊഡ്യൂസർ ആണ് വിഷ്ണു പ്രസാദ് എസ്. മാസ് കമ്യൂണിക്കേഷനിൽ ബിരുദം നേടിയ വിഷ്ണു മം​ഗളം പത്രത്തിലൂടെയാണ് മാധ്യമ പ്രവർത്തനം ആരംഭിച്ചത്. തേജസ്, തത്സമയം, വൺ‌ ഇന്ത്യ മലയാളം എന്നിവടങ്ങളിലെല്ലാം സ്പോർട്സ് വിഭാ​ഗത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. 2025 ആ​ഗസ്റ്റ് 1മുതൽ സമയം മലയാളത്തിൽ സ്പോർട്സ് വാർത്തകളാണ് കെെകാര്യം ചെയ്യുന്നത്... കൂടുതൽ വായിക്കുക

Read Entire Article