ഹൈലൈറ്റ്:
- മുംബെെ ഒമ്പതാം സ്ഥാനത്ത്
- രോഹിത്തിന് പരിക്കേറ്റത് തിരിച്ചടി
- പഞ്ചാബ് പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്ത്
രോഹിത് ശർമ(ഫോട്ടോസ്- ANI)രാജസ്ഥാനെ വീഴ്ത്തി ഹൈദരാബാദിൻ്റെ പടക്കുതിരകൾ; ആരാണ് അരങ്ങേറ്റത്തിൽ വിസ്മയിപ്പിച്ച പ്രഫുൽ ഹിംഗെ?
ശക്തരായ പഞ്ചാബിനെതിരേ മുംബെെക്ക് ജയിക്കേണ്ടത് അഭിമാന പ്രശ്നമാണ്. ആദ്യ മത്സരത്തിൽ ജയിച്ച് തുടങ്ങിയ മുംബെെ പിന്നീടുള്ള മൂന്ന് മത്സരത്തിലും തോറ്റ് ഒമ്പതാം സ്ഥാനത്താണ്. ഈ സാഹചര്യത്തിൽ അനുഭവസമ്പന്നനായ രോഹിത്തിന്റെ അഭാവം മുംബെെയെ കാര്യമായി ബാധിക്കുന്ന കാര്യമാണ്. രോഹിത്തിന്റെ അഭാവത്തിൽ മുംബെെ ഓപ്പണർ റോളിലേക്ക് ക്വിന്റൻ ഡീകോക്കിനെ വിളിക്കാനാണ് സാധ്യത.
അങ്ങനെയാണെങ്കിൽ റിയാൻ റിക്കിൽറ്റനും ക്വിന്റൻ ഡീകോക്കും ചേർന്നാവും മുംബെെക്കായി ഓപ്പണിങ്ങിലിറങ്ങുക. മുംബെെയുടെ താരനിര ശക്തമാണ്. എന്നാൽ ആർക്കും ഫോമിലേക്കെത്താൻ സാധിക്കാത്തതാണ് പ്രശ്നം. സൂര്യകുമാർ യാദവ് സീനിയർ താരവും ടി20യിൽ വെടിക്കെട്ട് റെക്കോഡുള്ള താരവുമാണ്. എന്നാൽ പഴയ മികവ് ഇപ്പോൾ സൂര്യക്ക് അവകാശപ്പെടാൻ സാധിക്കില്ല.
സൂര്യയുടെ മോശം പ്രകടനം മുംബെെയുടെ വിജയം നിഷേധിക്കുന്നതിൽ പ്രധാന കാരണമായി മാറുന്നുണ്ട്. മുംബെെ വലിയ പ്രതീക്ഷയോടെ കണ്ടെത്തി വളർത്തിയ താരമാണ് തിലക് വർമ. ടി20യിൽ മുംബെെക്കായും ഇന്ത്യക്കായും കസറാൻ തിലകിന് സാധിച്ചിട്ടുണ്ട്. എന്നാൽ ഐപിഎല്ലിലെ കഴിഞ്ഞ 59 ഇന്നിങ്സുകളിൽ തിലകിന് കാര്യമായൊന്നും ചെയ്യാൻ സാധിച്ചിട്ടില്ല. തിലകിന് ഫോം കണ്ടെത്താനാവാത്തത് മുംബെെയെ വളരെയധികം പിന്നോട്ടടിക്കുകയാണ്.
ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയെ സംബന്ധിച്ച് വലിയ സമ്മർദ്ദമാണുള്ളത്. ഗുജറാത്ത് ടെെറ്റൻസിന്റെ നായകസ്ഥാനം ഉപേക്ഷിച്ച് മുംബെെ ഇന്ത്യൻസിലേക്ക് എത്തിയ ഹാർദിക്കിന് മാച്ച് വിന്നറാവാൻ സാധിക്കുന്നില്ല. ബാറ്റുകൊണ്ടും പന്തുകൊണ്ടും ഭേദപ്പെട്ട് നിൽക്കുമ്പോഴും ക്യാപ്റ്റനെന്ന നിലയിലെ ഹാർദിക്കിന്റെ പ്രകടനം വളരെയധികം വിമർശനം നേരിടുകയാണ്.
ഏകദിന ലോകകപ്പ് വരെയല്ല, 2028വരെ ഇന്ത്യയുടെ പരിശീലകനാവാൻ ഗൗതം ഗംഭീർ; സഞ്ജു ഹാപ്പി, സൂര്യക്കും ആശ്വാസം
രോഹിത്തിന്റെ അഭാവത്തിൽ ഹാർദിക്കിന് കൂടുതൽ സമ്മർദ്ദം ഉണ്ടാവുമെന്നുറപ്പാണ്. മുംബെെയുടെ ശരിയായ പ്രശ്നം ബൗളിങ്ങിലാണ്. കടലാസ് കണക്കുകളിൽ മുംബെെയുടെ പേസ് നിര അതി ശക്തമാണ്. ട്രന്റ് ബോൾട്ടും ജസ്പ്രീത് ബുംറയും വിക്കറ്റ് വീഴ്ത്തുന്ന കാര്യത്തിൽ പ്രയാസപ്പെടുകയാണ്. നാല് മത്സരത്തിൽ നിന്ന് ഒരു വിക്കറ്റ് പോലും നേടാൻ ബുംറക്ക് സാധിച്ചിട്ടില്ലെന്നതാണ് എടുത്തു പറയേണ്ടത്.
സ്പിന്നർമാരുടെ പ്രകടനവും നിരാശപ്പെടുത്തുന്നു. മായങ്ക് മാർക്കണ്ഡെയും മിച്ചൽ സാന്റ്നറും താളം കണ്ടെത്തുന്നില്ല. നാല് മത്സരത്തിൽ മൂന്ന് മത്സരവും ജയിച്ച് രണ്ടാം സ്ഥാനത്തുള്ള പഞ്ചാബ് തകർപ്പൻ ഫോമിലാണ്. ശ്രേയസ് അയ്യർ നയിക്കുന്ന പഞ്ചാബിനെ വീഴ്ത്തുക മുംബെെക്ക് എളുപ്പമാവില്ലെന്ന കാര്യം ഉറപ്പാണ്.









English (US) ·