Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam•18 Apr 2026, 7:42 p.m. IST
IPL 2026: ഇന്ത്യൻ പ്രീമിയർ ലീഗിലെ ത്രില്ലിങ് പോരാട്ടത്തിനൊടുവിൽ ഡൽഹി ക്യാപിറ്റൽസ് ആർസിബിയെ തോൽപ്പിച്ചിരിക്കുകയാണ്. അവസാന ഓവറിലേക്ക് നീണ്ട ആവേശത്തിനൊടുവിലാണ് ഡൽഹി ജയിച്ചത്
ഹൈലൈറ്റ്:
- ഡേവിഡ് മില്ലർ ഡൽഹിയെ രക്ഷിച്ചു
- രാഹുലിനും സ്റ്റബ്സിനും ഫിഫ്റ്റി
- രജത് പാട്ടീധാറിന്റെ തീരുമാനം പാളി
ഡേവിഡ് മില്ലർ, ആർസിബി vs ഡിസി(ഫോട്ടോസ്- AP)മുംബൈയുടെ തോൽവികൾക്ക് കാരണം ഈ താരങ്ങൾ? സംഭവിക്കുന്നതെന്ത്
റണ്ണൊഴുകുന്ന ചിന്നസ്വാമിയിലെ പിച്ചിൽ ഇത്തവണ കാര്യങ്ങൾ ബാറ്റ്സ്മാൻമാർക്ക് അത്ര എളുപ്പമായിരുന്നില്ല. വിരാട് കോഹ്ലിയാണ് ആദ്യം പുറത്തായത്. 13 പന്തിൽ മൂന്ന് ഫോറടക്കം 19 റൺസെടുത്ത കോഹ്ലിയെ ലൂങ്കി എൻഗിഡിയാണ് മടക്കിയത്. ദേവ്ദത്ത് പടിക്കലും വലിയ സ്കോറിലേക്കുയരാതെ പുറത്തായി. 13 പന്തിൽ ഓരോ സിക്സും ഫോറും ഉൾപ്പെടെ 18 റൺസാണ് ദേവ്ദത്തിന് നേടാനായത്.
ഒരുവശത്ത് ഫിൽ സാൾട്ട് തകർപ്പൻ പ്രകടനം നടത്തിയപ്പോഴും ഒരുവശത്ത് ആർസിബിയുടെ വിക്കറ്റുകൾ വീണുകൊണ്ടേയിരുന്നു. ക്യാപ്റ്റൻ രജത് പാട്ടീധാർ നിരാശപ്പെടുത്തി. നാല് പന്ത് നേരിട്ട രജത്തിന് എട്ട് റൺസെടുക്കാനെ സാധിച്ചുള്ളൂ. ഒരു സിക്സടക്കം നേടി ഫോമിലേക്കെത്തിയെന്ന് തോന്നിപ്പിച്ച രജത്തിനെ മുകേഷ് കുമാറാണ് പുറത്താക്കിയത്. വമ്പനടിക്കാരനായ ടിം ഡേവിഡിനും വലിയൊരു സ്കോറിലേക്ക് ഉയരാൻ സാധിച്ചില്ല.
17 പന്തിൽ മൂന്ന് ഫോറും ഒരു സിക്സും ഉൾപ്പെടെ 26 റൺസെടുത്താണ് ഡേവിഡ് പുറത്തായത്. അക്ഷർ പട്ടേലിനാണ് വിക്കറ്റ്. ജിതേഷ് ശർമ മോശം ഫോമിൽ തുടരുകയാണ്. വെടിക്കെട്ട് ബാറ്റ്സ്മാനായ താരം 20 പന്ത് നേരിട്ട് 14 റൺസാണ് നേടിയത്. ലൂങ്കി എൻഗിഡിക്കാണ് വിക്കറ്റ്. ഒരു ബൗണ്ടറി മാത്രമാണ് ജിതേഷിന് നേടാനായത്. റൊമാരിയോ ഷെഫേർഡ് നാല് പന്തിൽ ഒരു റൺസെടുത്ത് പുറത്തായി.
കുൽദീപ് യാദവാണ് നിർണ്ണായക വിക്കറ്റ് നേടിയത്. ഫിൽ സാൾട്ട് 38 പന്തിൽ 63 റൺസെടുത്താണ് മടങ്ങിയത്. നാല് ഫോറും മൂന്ന് സിക്സും ഉൾപ്പെടെ മികച്ച പ്രകടനം പുറത്തെടുക്കാൻ സാൾട്ടിനായി. ഭുവനേശ്വർ കുമാർ മൂന്ന് റൺസോടെ പുറത്താവാതെ നിന്നു. ഇതോടെ 20 ഓവറിൽ എട്ട് വിക്കറ്റിന് 175 എന്ന ഭേദപ്പെട്ട സ്കോറിലേക്കെത്താൻ ആർസിബിക്കായി. ഡൽഹിക്കായി ലൂങ്കി എൻഗിഡി, കുൽദീപ് യാദവ്, അക്ഷർ പട്ടേൽ എന്നിവർ രണ്ട് വിക്കറ്റ് വീതവും മുകേഷ് കുമാർ ഒരു വിക്കറ്റും വീഴ്ത്തി.
IPL 2026: നരെയ്നെ മാറ്റി വീണ്ടും ഓപ്പണർ, ഗോൾഡൻ ഡക്കായി അജിൻക്യ രഹാനെ; കെകെആറിൽ നിന്ന് പുറത്താക്കണമെന്ന് ആരാധകർ
മറുപടിക്കിറങ്ങിയ ഡൽഹി ക്യാപിറ്റൽസിന്റെ തുടക്കവും തകർച്ചയോടെയായിരുന്നു. പവർപ്ലേയിൽ ഭുവനേശ്വർ കുമാർ കത്തിക്കയറി. പതും നിസങ്കയെ (1) ആദ്യ ഓവറിൽത്തന്നെ വിക്കറ്റിന് മുന്നിൽ കുടുക്കിയാണ് ഭുവനേശ്വർ തുടങ്ങിയത്. ഇംപാക്ട് പ്ലയറായെത്തിയ കരുൺ നായരെ ഭുവനേശ്വർ കുമാറിന്റെ പന്തിൽ ഫിൽ സാൾട്ട് കിടിലൻ ക്യാച്ചിലൂടെ മടക്കി.
സമീർ റിസ്വിയെ (2) ഭുവനേശ്വറിന്റെ പന്തിൽ വിക്കറ്റ് കീപ്പർ ജിതേഷ് ശർമ ഒറ്റ കെെ ഡെെവിങ് ക്യാച്ചിലൂടെ പുറത്താക്കി. ഇതോടെ 18ന് മൂന്ന് എന്ന നിലയിലേക്ക് ഡൽഹി തകർന്നു. നാലാം വിക്കറ്റിൽ കെ എൽ രാഹുലും ട്രിസ്റ്റൻ സ്റ്റബ്സും ചേർന്ന് പതിയ സ്കോർ ഉയർത്തി. അർധ സെഞ്ചുറിയും പിന്നിട്ട് രാഹുൽ ടീം സ്കോറിനെ മുന്നോട്ട് കൊണ്ടുപോയി. എന്നാൽ ക്രുണാൽ പാണ്ഡ്യക്ക് മുന്നിൽ രാഹുൽ വീണു.
34 പന്തിൽ ആറ് ഫോറും രണ്ട് സിക്സും ഉൾപ്പെടെ 57 റൺസെടുത്താണ് രാഹുൽ മടങ്ങിയത്. 167.65 സ്ട്രെെക്ക് റേറ്റിലായിരുന്നു രാഹുലിന്റെ പ്രകടനം. മത്സരത്തിന്റെ ഗതി മാറ്റിയ വിക്കറ്റായിരുന്നു ഇതെന്ന് പറയാം. 19 പന്തിൽ മൂന്ന് ഫോറടക്കം 26 റൺസെടുത്ത അക്ഷർ പട്ടേൽ ഡേവിഡ് മില്ലറിനെ കളത്തിലെത്തിക്കാനായി റിട്ടേർഡ് ഹർട്ട് ചെയ്തു. പിന്നീട് വന്ന മില്ലർ സ്റ്റബ്സിനൊപ്പം ചേർന്ന് ഡൽഹിക്ക് കിടിലൻ ജയമൊരുക്കി.









English (US) ·