Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam•29 Mar 2026, 11:20 p.m. IST
IPL 2026: ഐപിഎല്ലിൽ തോറ്റ് തുടങ്ങുന്ന ശീലമുള്ളവരാണ് മുംബെെ ഇന്ത്യൻസ്. തോറ്റ് തുടങ്ങി കപ്പ് നേടുന്നതാണ് മുംബെെയുടെ ശീലം. എന്നാൽ ഇത്തവണ ഈ ചരിത്രത്തിന് ബ്രേക്കിട്ട് വിജയത്തോടെ തുടങ്ങാൻ മുംബെെക്ക് സാധിച്ചിരിക്കുകയാണ്
ഹൈലൈറ്റ്:
- രോഹിത് ശർമക്ക് തകർപ്പൻ ഫിഫ്റ്റി
- റിയാൻ റിക്കിൽട്ടൻ ടോപ് സ്കോറർ
- ഇടവേളക്ക് ശേഷം മുംബെെക്ക് വിജയത്തുടക്കം
രോഹിത് ശർമ, റിയാൻ റിക്കിൽട്ടൻ(ഫോട്ടോസ്- Vijaya Karnataka Web)2026 ഐപിഎല്ലില്‍ ചെന്നെെയുടെ സാധ്യതകള്‍ എന്തൊക്കെ?
ആറാം ഓവറിലെ രണ്ടാം പന്തിൽ കെകെആറിന്റെ ഓപ്പണിങ് കൂട്ടുകെട്ട് പൊളിഞ്ഞു. ഫിൻ അലനെ ശാർദ്ദുൽ ഠാക്കൂറാണ് പുറത്താക്കിയത്. 17 പന്തിൽ 6 ഫോറും 2 സിക്സും ഉൾപ്പെടെ 37 റൺസാണ് ഫിൻ അലൻ നേടിയത്. ക്യാപ്റ്റൻ അജിൻക്യ രഹാനെ ഒരുവശത്ത് ബാറ്റിങ് വെടിക്കെട്ട് തീർത്തു. മൂന്നാം നമ്പറിലെത്തിയ കാമറൂൺ ഗ്രീൻ വലിയ സ്കോറിലേക്കുയരാതെ മടങ്ങി.
10 പന്തിൽ ഓരോ സിക്സും ഫോറും ഉൾപ്പെടെ 18 റൺസാണ് ഗ്രീന് നേടാനായത്. ശാർദ്ദുലാണ് ഗ്രീനേയും പുറത്താക്കിയത്. പവർപ്ലേയിൽ 1 വിക്കറ്റിന് 78 റൺസ് നേടിയ കെകെആർ പിന്നേയും വെടിക്കെട്ട് തുടർന്നു. അജിൻക്യ രഹാനെ 40 പന്തിൽ 3 ഫോറും 5 സിക്സും ഉൾപ്പെടെ 67 റൺസെടുത്ത് മടങ്ങി. ശാർദ്ദുലാണ് രഹാനെയേയും പുറത്താക്കിയത്.
ജസ്പ്രീത് ബുംറക്കും ട്രന്റ് ബോൾട്ടിനും ഹാർദിക് പാണ്ഡ്യക്കുമൊന്നും പ്രതീക്ഷിച്ച മികവ് കാട്ടാനായില്ല. അൻകൃഷ് രഘുവംശിയും റിങ്കു സിങ്ങും ചേർന്ന് നാലാം വിക്കറ്റിലെ കൂട്ടുകെട്ടിലൂടെ റൺസുയർത്തി. രോഹിത് ശർമ അൻകൃഷിന്റെ ക്യാച്ച് പാഴാക്കിയതും മുംബെെക്ക് തിരിച്ചടിയായി. 29 പന്തിൽ 6 ഫോറും 2 സിക്സും ഉൾപ്പെടെ 51 റൺസെടുത്ത അൻകൃഷിനെ ഹാർദിക് പാണ്ഡ്യ പുറത്താക്കി. 175.86 സ്ട്രെെക്ക് റേറ്റിലാണ് യുവതാരം കസറിയത്.
ടി20 ലോകകപ്പിൽ മോശം ഫോമിലായിരുന്ന റിങ്കു സിങ് കെകെആറിനായി മികവ് കാട്ടി. 21 പന്തിൽ 4 ഫോറടക്കം 33 റൺസോടെ റിങ്കു പുറത്താവാതെ നിന്നു. രമൺദീപ് സിങ് 4 പന്തിൽ 4 റൺസോടെയും ക്രീസിൽ തുടർന്നു. ഇതോടെ 20 ഓവറിൽ നാല് വിക്കറ്റിന് 220 എന്ന മികച്ച സ്കോർ കെകെആർ നേടി. മുംബെെക്കായി ശാർദ്ദുൽ ഠാക്കൂർ മൂന്ന് വിക്കറ്റും ഹാർദിക് പാണ്ഡ്യ ഒരു വിക്കറ്റും നേടി.
IPL 2026: ഇത് ശക്തിമാനോ സൂപ്പർമാനോ? പറക്കും ക്യാച്ചുമായി ഫിൽ സാൾട്ട്; ഒന്നല്ല രണ്ടെണ്ണം, വണ്ടറടിച്ച് ആരാധകർ
മറുപടിക്കിറങ്ങിയ മുംബെെ ഇന്ത്യൻസ് അനായാസം വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശി. രോഹിത് ശർമയും റിയാൻ റിക്കിൽട്ടനും ചേർന്ന് 148 റൺസിന്റെ കൂട്ടുകെട്ടാണ് ഒന്നാം വിക്കറ്റിൽ സൃഷ്ടിച്ചത്. 38 പന്തിൽ 6 ഫോറും സിക്സും ഉൾപ്പെടെ 78 റൺസെടുത്ത് രോഹിത് പുറത്തായപ്പോഴേക്കും മുംബെെ അടിത്തറ നേടിയെടുത്ത് കഴിഞ്ഞിരുന്നു. മൂന്നാമനായെത്തിയ സൂര്യകുമാർ യാദവ് 8 പന്തിൽ 3 ഫോറടക്കം 16 റൺസെടുത്ത് പുറത്തായി. എന്നാൽ ഒരുവശത്ത് റിയാൻ റിക്കിൽട്ടൻ വെടിക്കെട്ട് പ്രകടനത്തോടെ സ്കോർ ഉയർത്തി.
43 പന്തിൽ 4 ഫോറും 8 സിക്സും ഉൾപ്പെടെ 81 റൺസെടുത്ത റിയാൻ റിക്കിൽട്ടൻ റണ്ണൗട്ടായാണ് പുറത്തായത്. 188.37 പ്രഹര ശേഷിയിലാണ് താരം കസറിയത്. തിലക് വർമ വിജയത്തിന് തൊട്ടരികെ വീണു. 14 പന്തിൽ 20 റൺസെടുത്താണ് തിലക് പുറത്തായത്. എന്നാൽ ഹാർദിക് പാണ്ഡ്യയും (11 പന്തിൽ 18) നമാൻ ദിറും (5) ചേർന്ന് കൂടുതൽ അപകടമില്ലാതെ മുംബെെയെ ജയിപ്പിച്ചു.









English (US) ·