Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam•24 May 2026, 1:12 p.m. IST
IPL 2026: ചെന്നെെ സൂപ്പർ കിങ്സ് വലിയ തലമുറ മാറ്റത്തിലേക്ക് കടക്കാൻ പോവുകയാണ്. ഇതിനോടകം ചില യുവതാരങ്ങളെ ടീമിലേക്ക് കൊണ്ടുവന്ന് സിഎസ്കെ ടീമിൽ മാറ്റങ്ങൾക്ക് തുടക്കമിട്ടിട്ടുണ്ട്
ഹൈലൈറ്റ്:
- ധോണി ഇനിയൊരു സീസണിൽ കളിച്ചേക്കില്ല
- ഫ്ളമിങ്ങിനെ സിഎസ്കെ പരിശീലകസ്ഥാനത്ത് നിന്ന് മാറ്റിയേക്കും
- റുതുരാജ് ഗെയ്ക് വാദിന്റെ സീറ്റും തെറിച്ചേക്കും
എംഎസ് ധോണി, ആർ അശ്വിൻ(ഫോട്ടോസ്- Agencies)ഹെഡ്ഡിനെ വെല്ലുവിളിച്ച് നാണക്കേടിലായി വിരാട് കോഹ്ലി
ഫ്ളമിങ്ങിനെ പരിശീലകസ്ഥാനത്ത് നിന്ന് മാറ്റിയാൽ പകരം ആരെന്നത് പ്രധാനപ്പെട്ട ചോദ്യമാണ്. ഇപ്പോഴിതാ ഇതിനുള്ള ഉത്തരം അശ്വിൻ തന്നെ നൽകുകയാണ്. എംഎസ് ധോണി അവിടെയുള്ളപ്പോൾ മറ്റൊരാളെക്കുറിച്ച് എന്തിനാണ് ചിന്തിക്കുന്നതെന്നാണ് അശ്വിൻ ചോദിക്കുന്നത്. ഈ സീസണിൽ ഒരു മത്സരം പോലും കളിക്കാൻ സാധിക്കാത്ത ധോണിക്ക് ഇനിയൊരു സീസൺ കളിക്കാൻ ബാല്യം ശേഷിക്കുന്നില്ല.
സിഎസ്കെയുടെ പ്ലേയിങ് ഇലവൻ എങ്ങനെയാണെന്ന് നേരത്തെ തന്നെ ഞാൻ പ്രവചിച്ചു. അവരുടെ ബാറ്റിങ്, ബൗളിങ് പദ്ധതികൾ എതിരാളികൾക്ക് മനസിലാക്കാനാവും. ധോണി അവിടെയുള്ളപ്പോൾ സ്റ്റീഫൻ ഫ്ളിമ്മിങ്ങിന്റെ പകരക്കാരനെ വേറെ അന്വേഷിക്കേണ്ടെന്നാണ് എക്സിലൂടെ അശ്വിൻ പ്രതികരിച്ചത്. 2023ലാണ് സിഎസ്കെ അവസാനമായി കപ്പടിച്ചത്.
അവസാന മൂന്ന് സീസണിലും സിഎസ്കെ നിരാശപ്പെടുത്തി. ഫ്ളമിങ്ങുമായി മുന്നോട്ട് പോകുന്നത് സിഎസ്കെയ്ക്ക് തിരിച്ചടിയായി മാറാനുള്ള സാധ്യത. അതുകൊണ്ടുതന്നെ ഫ്ളമിങ്ങിന്റെ പകരക്കാരനെ സിഎസ്കെ കൊണ്ടുവരാൻ സാധ്യത കൂടുതലാണ്. എന്നാൽ അത് ധോണിയാകാൻ സാധ്യത വിരളമാണ്. ധോണിയെ പരിശീലകനാക്കിയാൽ അത് വലിയൊരു ഉത്തരവാദിത്തമാണ്.
ധോണി ക്രിക്കറ്റ് കരിയറിന് വിരാമമിട്ട് പരിശീലക റോളിലേക്ക് തിരിയുമെന്ന് കരുതാനാവില്ല. എന്നാൽ സിഎസ്കെയുടെ പരിശീലക സംഘത്തോടൊപ്പം ധോണിയെ പ്രതീക്ഷിക്കാം. ഉപദേഷ്ടാവിന്റെ റോളിൽ ധോണി പ്രവർത്തിക്കാനുള്ള സാധ്യതയാണ് കൂടുതൽ. ധോണി ഇനി സിഎസ്കെയോടൊപ്പം കളിക്കാൻ സാധ്യത ഇല്ലെന്ന് തന്നെ പറയാം. ഇതിനോടകം പരിക്ക് ധോണിക്ക് വലിയ വെല്ലുവിളിയായിട്ടുണ്ട്.
IPL 2026: അർജുനെ ഇനി ട്രോളരുത്, കിടിലൻ വിക്കറ്റും ക്യാച്ചും നേടി മിന്നിച്ചു; ഋഷഭിന്റെ പിഴവില്ലായിരുന്നെങ്കിൽ മാച്ച് വിന്നറായേനെ
അടുത്ത സീസണിൽ വലിയ പൊളിച്ചെഴുത്തിലേക്ക് സിഎസ്കെ നീങ്ങിയേക്കും. നായകസ്ഥാനത്ത് നിന്ന് റുതുരാജ് ഗെയ്ക് വാദിനെ മാറ്റി പകരം സഞ്ജു സാംസണെ നായകനാക്കാനാണ് സാധ്യത. മോശം ഫോമിലുള്ള പല താരങ്ങളേയും കെെവിട്ടേക്കും. എന്നാൽ ഈ സീസണിലെ സിഎസ്കെയുടെ നിരാശപ്പെടുത്തുന്ന പ്രകടനത്തിന് പരിക്ക് ഒരു പരിധിവരെ കാരണമായിട്ടുണ്ട്.
എട്ടോളം പ്രധാന താരങ്ങളാണ് പരിക്കേറ്റ് പുറത്തായത്. അടുത്ത സീസണിൽ യുവതാരങ്ങൾക്ക് ഊന്നൽ നൽകിയാവും സിഎസ്കെ മുന്നോട്ട് പോവുക. ഇപ്പോൾ തലമുറ മാറ്റത്തിലേക്ക് കടന്ന സിഎസ്കെയ്ക്ക് പഴയ നിലവാരത്തിലേക്കെത്താൻ അൽപ്പം കൂടി സമയം ആവശ്യമാണ്. എന്തായാലും ചില പ്രധാനപ്പെട്ട മാറ്റങ്ങളോടെ വരുന്ന സീസണിൽ ശക്തമായി തിരിച്ചെത്താൻ സിഎസ്കെയ്ക്ക് സാധിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം.








English (US) ·